Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പാട്ടു പാടി നേടിയ സാഹിത്യനൊബേല്‍

14 OCTOBER 2016 12:06 PM IST
മലയാളി വാര്‍ത്ത

ആദ്യമായാണ്, കവിയെന്നതിനേക്കാള്‍ ഗായകനായി അറിയപ്പെടുന്ന ഒരാള്‍ സാഹിത്യത്തിനുള്ള ഏറ്റവും പ്രശസ്തമായ സമ്മാനം സ്വന്തമാക്കുന്നത്. അമേരിക്കക്കാര്‍ക്ക് അഭിമാനിക്കാം. വിന്‍സ്റ്റന്‍ ചര്‍ച്ചിലും റുഡ്യാര്‍ഡ് കിപ്ളിങ്ങുമൊക്കെയുള്‍പ്പെട്ട ഇതിഹാസ വ്യക്തിത്വങ്ങളുടെ നിരയിലേക്ക് ഇനി ബോബ് ഡിലനും.
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കള്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ടു പ്രസംഗിക്കുന്ന പതിവുണ്ട് എല്ലാവര്‍ഷവും. ഇതാദ്യമായി ഇത്തവണ പ്രസംഗത്തിനു പകരം ലോകം ഒരു പാട്ടായിരിക്കും കേള്‍ക്കുക. കാരണം ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ ഗായകനാണ് ഇത്തവണത്തെ നൊബേല്‍ പുരസ്കാരം. സ്റ്റോക്കോമിലെ റോയല്‍ അക്കാദമി ഹാളില്‍ പുരസ്കാര പ്രഖ്യാപനം അത്ഭുതത്തോടെ കേട്ടിരുന്ന മാധ്യമപ്രവര്‍ത്തകരിലൊരാള്‍ സ്വീഡിഷ് അക്കാദമി അംഗം വാസ്റ്റ്ബെര്‍ഗിനോടു സംശയം തുറന്നുചോദിച്ചു, പ്രസംഗത്തിനു പകരം സംഗീതസദസ്സായിരിക്കുമോ ഇത്തവണ പുരസ്കാര വേദിയെ കാത്തിരിക്കുന്നതെന്ന്. അങ്ങനെതന്നെ നമുക്കു പ്രതീക്ഷിക്കാം എന്നു വാസ്റ്റ്ബെര്‍ഗിന്റെ മറുപടി.
സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണു ബോബ് ഡിലന്‍ എന്ന കാര്യത്തില്‍ സംശയം തോന്നേണ്ട കാര്യമില്ല. ആയിരത്തിതൊള്ളായിരത്തി അറുപതുകള്‍ മുതല്‍ അരനൂറ്റാണ്ടായി ലോകമെങ്ങുമുള്ള ജനകോടികളെ ത്രസിപ്പിച്ച, ചിന്തിപ്പിച്ച, പ്രകോപിപ്പിച്ച പാട്ടുകാരന് ആ പദവി സ്വന്തം. പാട്ടുകാരന്‍ എന്നതിനു പുറമെ ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മഹാനായ കവി കൂടിയാണ് എഴുപത്തഞ്ചുകാരനായ ബോബ് ഡിലന്‍ എന്നു സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നു; നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തിലൂടെ. പതിവുപോലെ ഇത്തവണയും പുരസ്കാരം നേടുമെന്നു പ്രവചിക്കപ്പെട്ടിരുന്ന എഴുത്തുകാര്‍ ഏറെയുണ്ട്. എഴുത്തുകാരെയും ആരാധകരെയും ആസ്വാദകരെയും സാഹിത്യലോകത്തെയും ഞെട്ടിക്കുന്ന പുരസ്കാരമാണ് ഇത്തവണത്തേത്.
ജീവിതത്തിലും പാട്ടുകളിലും എന്നും വ്യത്യസ്തനായിരുന്നു ബോബ് ഡിലന്‍. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍. കോളജ് വിദ്യാര്‍ഥിയായിരിക്കുമ്ബോഴാണ് അദ്ദേഹം തന്റെ പേരു മാറ്റുന്നത്. 'നാമോരോരുത്തരും നമുക്കിഷ്ടപ്പെട്ട പേരുകളില്‍ത്തന്നെ വിളിക്കപ്പെടണം, അറിയപ്പെടണം, ഓര്‍മിക്കപ്പെടണം. സ്വാതന്ത്ര്യത്തിന്റെ നാടാണ് നമ്മുടേത്. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ നമുക്കാവണം' എന്നാണു തന്റെ പേരുമാറ്റത്തെക്കുറിച്ച്‌ അദ്ദേഹം പിന്നീടു വിശദീകരിച്ചത്. കവി ഡിലന്‍ തോമസ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുപക്ഷേ ബോബ് ഡിലന്‍ എന്നു പേരു സ്വീകരിക്കുമ്ബോള്‍ ഡിലന്‍ തോമസിനോടുള്ള ആരാധന ബോബിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എക്കാലത്തും സ്വാതന്ത്ര്യത്തിന്റെ പാട്ടുകാരനും എഴുത്തുകാരനുമാണ് ബോബ്. കൊളംബിയന്‍ ആല്‍ബം എന്ന ആദ്യ സംഗീതസമാഹാരം മുതല്‍ സമകാലിക തലമുറയുടെ, വ്യവസ്ഥിതിയോടുള്ള രോഷത്തെയും സഫലീകരിക്കപ്പെടാത്ത മോഹങ്ങളെയും ഏറ്റവും അഗാധമായ ആഗ്രഹങ്ങളെയും കുറിച്ചു ബോബ് പാടി. കറുത്തവര്‍ഗക്കാര്‍ക്കെതിരായ വിവേചനത്തിനെതിരെ തൂലിക ചലിപ്പിച്ച ബോബിന്റെ പാട്ടുകള്‍ അമേരിക്കന്‍ പൗരാവകാശ പോരാട്ടങ്ങളിലും യുദ്ധവിരുദ്ധ മുന്നേറ്റങ്ങളിലും ശക്തമായ ആയുധങ്ങളായി; പ്രക്ഷോഭകരെ ഹരം കൊള്ളിച്ച മുദ്രാവാക്യങ്ങളായി. പതിറ്റാണ്ടുകളായി ഹിറ്റ് ചാര്‍ട്ടുകളില്‍ ആദ്യസ്ഥാനം അലങ്കരിക്കുന്നു ബോബിന്റെ ആല്‍ബങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ആല്‍ബങ്ങള്‍ ഏറെ സൃഷ്ടിച്ച ബോബിന്റെ ഏറെ പ്രശസ്തമായ പാട്ടാണ് ബ്ളോയിങ് ഇന്‍ ദ് വിന്‍ഡ്; നൂറു ദശലക്ഷത്തിലധികം റെക്കോര്‍ഡുകള്‍ വിറ്റു റെക്കോര്‍ഡ് സൃഷ്ടിച്ച ഗാനം.
അമേരിക്കയിലെ മിനസോട്ടയില്‍ 1941 മേയ് 24 ന് ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ബോബ് എന്നും വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. 1966 ല്‍ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തെത്തുടര്‍ന്നു മാസങ്ങളോളം ഏകാന്തജീവിതം നയിച്ചിട്ടുണ്ട് ബോബ്. യഹൂദ കുടുംബത്തില്‍ ജനിച്ചെങ്കിലും പിന്നീടു ക്രിസ്ത്യന്‍ മതത്തിലേക്കു മാറിയ ബോബ് താന്‍ ഒരു വ്യവസ്ഥാപിത മതത്തെയും പിന്തുടരുന്നില്ലെന്നു പ്രഖ്യാപിച്ചും ആരാധകരെ ഞെട്ടിച്ചു.
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോളജില്‍ ചേര്‍ന്നെങ്കിലും ആദ്യവര്‍ഷത്തിനുശേഷം പുറത്താക്കപ്പെട്ട ബോബ് റോക്ക് ആന്‍ഡ് റോള്‍ സംഗീത പാരമ്ബര്യത്തില്‍നിന്ന് അമേരിക്കന്‍ നാടോടി സംഗീതത്തിലേക്കു മാറുന്നതു കൗമാരകാലത്താണ്. ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ആവിഷ്കരിക്കാന്‍ റോക്ക് ആന്‍ഡ് റോള്‍ പാട്ടുകള്‍ പോരാതെ വന്നപ്പോഴാണു താന്‍ നാടോടിസംഗീതത്തിലേക്കു മാറിയതെന്നു പിന്നീടു ബോബ് അനുസ്മരിച്ചിട്ടുണ്ട്. നാടോടി സംഗീതം കുറേക്കൂടി ഗൗരവസ്വഭാവമുള്ളതാണ്. ദുഃഖം, നിരാശ, വിജയോന്മാദം, ആഴത്തിലുള്ള സങ്കടങ്ങള്‍ എന്നിവയൊക്കെ ആവിഷ്കരിക്കാന്‍ നാടോടിപ്പാട്ടുകളാണ് ഏറെ സഹായകരമെന്നും ബോബ് പറഞ്ഞു. സംഗീതജീവിതത്തില്‍ ഏറെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബോബ് 11 ഗ്രാമി അവാര്‍ഡുകള്‍ക്കും ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും അര്‍ഹനായി. അക്കാദമി അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്.
സാഹിത്യലോകത്തെ അത്ഭുതപ്പെടുത്തിയ നൊബേല്‍ പുരസ്കാര പ്രഖ്യാപനത്തെ പല എഴുത്തുകാരും സ്വീകരിച്ചതു പരിഹാസത്തോടെയാണ്. 'ബോബ് ഡിലന്‍ കവിയാണെങ്കില്‍ ഞാന്‍ ഒരു ബാസ്കറ്റ്ബോള്‍ കളിക്കാരനാണ്' എന്നായിരുന്നു എഴുത്തുകാരന്‍ നോര്‍മന്‍ മെയ്ലറുടെ പ്രതികരണം. പുരസ്കാര പ്രഖ്യാപനത്തെക്കുറിച്ചു ബോബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോബിന്റെ ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും അവിടെ വെളുപ്പിനെ മൂന്നുമണി സമയമായതിനാല്‍ പ്രതികരണം ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. എന്നും ആരാധകരെയും വിമര്‍ശകരെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ബോബ് ഒരുപക്ഷേ തന്റെ മറുപടി ഒരു പാട്ടിലൂടെയായിരിക്കാം പ്രകടിപ്പിക്കുക. അതിനുള്ള വേദി ലാസ്വേഗാസില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത വ്യാഴാഴ്ച ലാസ്വെഗാസില്‍ ബോബ് പാടുന്നുണ്ട്. പുരസ്കാരത്തെ താന്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ഒരുപക്ഷേ അന്നു ബോബ് വെളിപ്പെടുത്തിയേക്കാം. കാത്തിരിക്കാം, ആ പാട്ടിനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (3 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends