അന്റാർട്ടിക്കയിലേക്ക് ഒരു യാത്ര

യാത്ര എന്നും മനുഷ്യന് ഒരു ഹരമാണ്. കാണാത്ത ദിക്കുകൾ കണ്ടെത്താനും കുടിയേറാനുമുള്ള ഈ ആഗ്രഹം അനാദി കാലം മുതലേ ഉണ്ട്. ഭൂഖണ്ഡത്തിന്റെ മുക്കിലും മൂലയിലും മനുഷ്യന്റെ കാലടികൾ പതിഞ്ഞു കഴിഞ്ഞു. ചെല്ലുന്നിടത്തെല്ലാം വാസ സ്ഥലവും സൗകര്യങ്ങളുമൊരുക്കാനും മറക്കാറില്ല. അതിനു കൊടും ചൂടെന്നോ തണുപ്പെന്നോ ഉള്ള വ്യത്യാസവുമില്ല.
രക്തം മരവിപ്പിക്കുന്ന തണുപ്പിനേയും മഞ്ഞുകട്ടകളേയും കണ്ടും അറിഞ്ഞും പെന്‍ഗ്വിനുകളുടെ സ്വര്‍ഗത്തില്‍ താമസിക്കാന്‍ എത്തുന്നവര്‍ക്കായി അന്റാര്‍ട്ടിക്കയില്‍ ഒരു ഹോട്ടലുണ്ട്.അന്റാര്‍ട്ടിക്കയിലെ ക്വീന്‍ മൗഡ് ലാന്‍ഡിലെ ഷ്രിമെചര്‍ ഓസിസിലാണ് ഈ ക്യാമ്പ് ഹോട്ടല്‍. സ്ഥാപകനായ പാട്രിക് വുഡ്‌ഹെഡിനൊപ്പം ഒരു സംഘം ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഒരു ആഡംബര ക്യാമ്പ് എന്നത് വല്ലാത്തൊരു ആശയമായിരുന്നുവെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം. കുറച്ച് ശാസ്ത്രജ്ഞരും അല്‍പം അതിസാഹസികതയുള്ള യാത്രികരും മാത്രമാണല്ലോ ദക്ഷിണധ്രുവം തേടി എത്തുന്നത്.
എന്തായാലും അന്റാര്‍ട്ടികയിലെ ഈ ഏക ആഢംബര ഹോട്ടല്‍ വാടകയുടെ കാര്യത്തിലും ഒട്ടും മോശമല്ല. 8 ദിവസത്തേക്ക് 70,000 ഡോളറാണ് മുറി വാടക.
6 ഇഗ്ലൂ ആകൃതിയിലുള്ള മുറികളാണ് ഇവിടെയുള്ളത്. പുറത്തെ അതി കഠിനമായ കാലാവസ്ഥ അകത്തറിയ്ക്കാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍.
രുചികരമായ ഭക്ഷണവും വിക്ടോറിയന്‍ സ്‌റ്റൈലില്‍ അലങ്കരിച്ച ടേബിളുകളും.
പോഷ് സോഫ സെറ്റുകളും ടേബിളുകളും ,അന്റാര്‍ട്ടിക്കയുടെ ആകാശം കാണാനുള്ള ജനാല സൗകര്യങ്ങൾ .
ശരീരത്തിന് ചൂട് കിട്ടാന്‍ പാകത്തിനുള്ള കിടപ്പുമുറി സജ്ജീകരണങ്ങള്‍,
മനോഹരമായ ബാത്ത്‌റൂം സംവിധാനങ്ങള്‍
പോരാത്തതിന് പെൻഗ്വിനുകളുടെ കൂട്ടും.എല്ലാം കൊണ്ടും ഒരു അടിപൊളി ട്രിപ്പിന് പറ്റിയ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ഇവിടെ .എന്താ, ഒന്ന് പോയി വന്നാലോ?
https://www.facebook.com/Malayalivartha