Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...

ദേവഭൂമി എന്നറിയപ്പെടുന്ന പുണ്യ നഗരം ..പേര് സൂചിപ്പിക്കുംപോലെ മഞ്ഞില്‍ ജന്മംകൊണ്ട സ്വര്‍ഗ്ഗമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശ്‌

06 APRIL 2017 02:14 PM IST
മലയാളി വാര്‍ത്ത

ദേവഭൂമി എന്നറിയപ്പെടുന്ന പുണ്യ നഗരം ..പേര് സൂചിപ്പിക്കുംപോലെ മഞ്ഞില്‍ ജന്മംകൊണ്ട സ്വര്‍ഗ്ഗമാണ് ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹിമാചല്‍ പ്രദേശ്‌.

ഹിമാലയത്തോട്‌ ചേര്‍ന്ന് കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും ഈ സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയിലെ അതിവേഗ വളര്‍ച്ചയുടെ അടയാളങ്ങളായി നമുക്ക് മുന്‍പില്‍ തെളിയുന്നു.
ഇന്ത്യയുടെ ദേശീയ വരുമാനത്തിലേക്ക് നല്ലൊരു സംഭാവന നല്‍കാനും ഹിമാചല്‍ ടൂറിസത്തിനു കഴിഞ്ഞിട്ടുണ്ട്.


കിഴക്ക് ടിബറ്റിനോടും, പടിഞ്ഞാറ് പഞ്ചാബിനോടും, വടക്ക് ജമ്മു കാശ്മീരിനോടും അതിരുകള്‍ പങ്കിടുന്ന ഹിമാചല്‍ പ്രദേശ് പച്ചപ്പ്‌ നിറഞ്ഞ താഴ്വരകളും, മഞ്ഞുമൂടിയ മലനിരകളും, ഹിമാനികളും, നിത്യസുന്ദരികളായ തടാകങ്ങളും, നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പുല്‍ത്തകിടികളും കൊണ്ട് വർണനാതീതമായ ഭംഗി സ്വന്തമാക്കിയിരുന്നു.

മഴക്കാലവും, മഞ്ഞുകാലവും, വസന്തകാലവുമാണ് ഹിമാചല്‍ പ്രദേശിലെ ഋതുക്കള്‍.. ഫെബ്രുവരി പകുതിയോടെ തുടങ്ങുന്ന വസന്തകാലം ഏപ്രില്‍ പകുതിയോടെ പിന്‍വാങ്ങുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ് മഞ്ഞുകാലം. ഈ സമയമാണ് ഹിമാചല്‍ പ്രദേശ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.
ഹിന്ദിയാണ്‌ ഹിമാചല്‍ പ്രദേശിന്റെ ഔദ്യോഗിക ഭാഷയെങ്കിലും . നിരവധി പ്രാദേശിക വകഭേദങ്ങളുള്ള പഹാരി ഭാഷയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത്.


ഹിമാചല്‍ പ്രദേശിലെ 12 ജില്ലകളിലായി കാഴ്ചയുടെ വസന്തമാണ്‌ സഞ്ചാരികളെ കാത്തിരിക്കുന്നത്. മനോഹരമായ ഭൂപ്രദേശങ്ങള്‍, ക്ഷേത്രങ്ങള്‍, ട്രെക്കിങ്ങ്, ഫിഷിങ്ങ്, മലകയറ്റം, ചങ്ങാടയാത്ര, സ്കീയിങ്ങ്, പാരാഗ്ലൈഡിങ്ങ്, ഐസ് സ്കേറ്റിങ്ങ്, ഗോള്‍ഫ്... ഇങ്ങനെ നീണ്ടുപോകുന്നു ഇവിടെയെത്തുന്ന സഞ്ചാരികളുടെ മുന്‍പില്‍ തുറന്നിട്ടിരിക്കുന്ന വിനോദത്തിന്‍റെ സാധ്യതകള്‍. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം ഡിപാര്‍ട്ട്‌മെന്‍റിനെ സത്‌ലജ് സര്‍ക്യൂട്ട്, ബിയാസ് സര്‍ക്യൂട്ട്, ധൗലാധാര്‍ സര്‍ക്യൂട്ട്, ട്രൈബല്‍ സര്‍ക്യൂട്ട് എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു.


മണാലി, കുളു പ്രദേശങ്ങളിലൂടെ ഒഴുകുന്ന ബിയാസ് നദിയുമായി ബന്ധപ്പെടുത്തിയാണ് ബിയാസ് സര്‍ക്യൂട്ട് .നിഗൂഢമായ വനങ്ങളില്‍ ദേവതാരു മരങ്ങള്‍ക്കും പൈന്‍ മരങ്ങള്‍ക്കും കീഴില്‍ വിശ്രമിക്കാനും, പൂന്തോട്ടങ്ങളുടെയും പഴത്തോട്ടങ്ങളുടെയും ഭംഗി ആസ്വദിക്കാനും ബിയാസ് സര്‍ക്യൂട്ട് അവസരമൊരുക്കുന്നു.
മഞ്ഞുമലകള്‍, ഹിമാനികള്‍, തണുത്തുറഞ്ഞ തടാകങ്ങള്‍, ചുരങ്ങള്‍, സന്യാസി മഠങ്ങള്‍, ബുദ്ധസന്യാസിമാര്‍, യാക്കുകള്‍ എന്നിവയൊക്കെയാണ് ട്രൈബല്‍ സര്‍ക്യൂട്ടിലെ കാഴ്ചകള്‍. പൈതൃക സമ്പന്നമായ ഈ സര്‍ക്യൂട്ട് സാഹസികത നിറഞ്ഞ യാത്രകള്‍ക്ക് പേരുകേട്ടതാണ്.


ദല്‍ഹൗസിയില്‍ തുടങ്ങി ബദരീനാഥില്‍ അവസാനിക്കുന്ന ധൗലാധാര്‍ സര്‍ക്യൂട്ട് ഔട്ടര്‍ ഹിമാലയം എന്ന പേരിലും അറിയപ്പെടുന്നു. കാങ്ക്ര താഴ്വരയില്‍ നിന്നുകൊണ്ട് ഈ സര്‍ക്യൂട്ടില്‍ പെടുന്ന പ്രദേശങ്ങളുടെ വിദൂരദൃശ്യം കാണാനാകും. ഷിവാലിക് മലനിരകള്‍, ആപ്പിള്‍ തോട്ടങ്ങള്‍, പൈന്‍ മരക്കാടുകള്‍,തിങ്ങിനിറഞ്ഞ ദേവദാരു മരങ്ങള്‍, സത്‌ലജ് നദി തുടങ്ങിയവയൊക്കെയാണ് സത്‌ലജ് സര്‍ക്യൂട്ടിനു കീഴില്‍ വരുന്നത്. കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ചകളാണ് ഈ സര്‍ക്യൂട്ട് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്.


ദൈവങ്ങളുടെ നാടെന്ന് വിശേഷണമുള്ള ഹിമാചല്‍ പ്രദേശിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന് പുറത്തും പ്രശസ്തമാണ്.
ജ്വാലാമുഖി, ചാമുണ്ഡ, ബ്രജേശ്വരി, ചിന്ത്പൂര്‍ണി, ബൈജ്നാഥ്, ലക്ഷ്മിനാരായണ്‍, ചൗരാസി തുടങ്ങിയ ഹിന്ദു ക്ഷേത്രങ്ങള്‍ അവയുടെ ചരിത്രപരമായ പ്രധാന്യത്താല്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇവയ്ക്കുപുറമേ ധാരാളം ഗുരുദ്വാരകളും ക്രിസ്ത്യന്‍ പള്ളികളും സംസ്ഥാനത്തുണ്ട്. പവോന്‍റ സാഹിബ്‌, റിവാള്‍സര്‍, മണികാരന്‍ എന്നിവയാണ് പ്രധാന സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, കാസൗലി ക്രൈസ്റ്റ് ചര്‍ച്ച്, ഷിംല ക്രൈസ്റ്റ് ചര്‍ച്ച്, സെന്‍റ് ജോണ്‍സ് ചര്‍ച്ച് തുടങ്ങിയ ക്രിസ്തുമത തീര്‍ത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.


ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്‌, പിന്‍ വാലി നാഷണല്‍ പാര്‍ക്ക്‌, രേണുക സാങ്ങ്ചുറി, പോങ്ങ് ഡാം സാങ്ങ്ചുറി, ഗോപാല്‍പൂര്‍ സൂ, കുഫ്രി തുടങ്ങിയ സ്ഥലങ്ങള്‍ ഈ കൂട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. രാജകീയ പ്രൗഢിയും ചരിത്ര പ്രാധാന്യവും ഒന്നുചേര്‍ന്ന കാങ്ക്ര കോട്ട, ജുബാലിലെ കൊട്ടാരങ്ങള്‍, നഗ്ഗാര്‍ കാസില്‍, കാമ്രു കോട്ട, ഗോണ്ടല കോട്ട, ക്രൈസ്റ്റ് ചര്‍ച്ച്, ചാപ്സ്ലീ, വുഡ് വില്ല പാലസ്, ചായില്‍ പാലസ് എന്നിവയെല്ലാം ഹിമാചലിലെത്തുന്ന ഏതൊരാളും കണ്ടിരിക്കേണ്ടതാണ്.


ഹിമാചല്‍ പ്രദേശിന്‍റെ സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്ന മ്യൂസിയങ്ങളാണ് ഒഴിച്ചുകൂടാനാവാത്ത മറ്റൊരു കാഴ്ച.
സ്റ്റേറ്റ് മ്യൂസിയം, കാങ്ക്ര ആര്‍ട്ട്‌ ഗാലറി, ഭുരി സിങ്ങ് മ്യൂസിയം, റോറിച് ആര്‍ട്ട്‌ ഗാലറി, ശോഭ സിങ്ങ് ആര്‍ട്ട്‌ ഗാലറി എന്നിവയൊക്കെ ഈ നാടിന്‍റെ സംസ്കാരികത്തനിമയെ സഞ്ചാരികള്‍ക്ക് മുന്‍പില്‍ തുറന്നുവെക്കുന്നു.

സ്വര്‍ഗ്ഗത്തില്‍ നിന്നും ഞെട്ടറ്റ സൗന്ദര്യം പോലെ ഹിമാചലിന്‍റെ മാറില്‍ വീണുകിടക്കുന്ന തടാകങ്ങള്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. പ്രഷാര്‍ തടാകം, ഖജ്ജാര്‍ തടാകം, രേണുക തടാകം, ഗോബിന്ദ്സാഗര്‍ തടാകം, ദാല്‍ തടാകം, പോങ്ങ്ഡാം തടാകം, പന്ദോ തടാകം, മണിമഹേഷ് തടാകം, ഭൃഘു തടാകം എന്നിവിടങ്ങളില്‍ വിശ്രമവും വിനോദവും തേടി ധാരാളം ടൂറിസ്റ്റുകള്‍ വന്നെത്തുന്നു.
പ്രകൃതി ദേവി കനിഞ്ഞനുഗ്രഹിച്ച ഓരോ തടാകവും അതിന്‍റെ സവിശേഷതകള്‍കൊണ്ട് മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമാണ്. എയ്റോ സ്പോര്‍ട്സിന് യോജിച്ച ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ബിര്‍, മണാലി, ബിലാസ്പൂര്‍,രോഹ്റു തുടങ്ങിയ സ്ഥലങ്ങളില്‍ പാരാഗ്ലൈഡിങ്ങും ഹാങ്ങ്‌ ഗ്ലൈഡിങ്ങും ആസ്വദിക്കാന്‍ ധാരാളം പേര്‍ വന്നെത്തുന്നു. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യത്തിലും ഹിമാചല്‍ പ്രദേശ്‌ മുന്നിട്ടുനില്‍ക്കുന്നു. ശിവരാത്രി വിന്‍റര്‍ കാര്‍ണിവല്‍, ലദാര്‍ച്ച ഫെയര്‍, മിഞ്ചാര്‍ ഫെയര്‍, മണിമഹേഷ് ഫെയര്‍, ഫുല്ലേച്, കുളു ദസറ ലവി ഫെയര്‍, രേണുക ഫെയര്‍, ഐസ് സ്കേറ്റിങ്ങ് കാര്‍ണിവല്‍ എന്നിവ ഹിമാചല്‍ പ്രദേശിനെ സംബന്ധിച്ചിടത്തോളം വെറും ആഘോഷങ്ങള്‍ മാത്രമല്ല അഭിമാനത്തിന്‍റെ പ്രതീകങ്ങള്‍ കൂടിയാണ്.

ഹിമാചല്‍ കാഴ്ചകള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല. അവസാനിക്കാത്ത കാഴ്ചകളുടെ പര്യായമാണ് മഞ്ഞിലും മലകളിലും പിറവിയെടുത്ത ഈ നാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (42 minutes ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (57 minutes ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (1 hour ago)

മാങ്കൂട്ടത്തിലിനെ പിടിക്കാൻ പിണറായിക്ക് താത്പര്യമില്ല മനസിലുള്ളത് പ്ലാൻ ബി... സഖാവെ പണി പാളും  (1 hour ago)

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഡി ആർ ഡി ഒ പെയ്ഡ് ഇന്റേൺഷിപ്പ്  (1 hour ago)

കൊമ്പൻ മുല്ലയ്‌ക്കൽ ബാലകൃഷ്ണൻ ചെരിഞ്ഞു  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യത്തില്‍ 16 പൈസയുടെ ഇടിവ്  (1 hour ago)

ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി..  (2 hours ago)

ഉണരുന്നില്ല... നിലവിളിച്ച് മക്കൾ...  (2 hours ago)

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (2 hours ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (2 hours ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (3 hours ago)

ദിലീപ് പുല്ല് പോലെ ഇറങ്ങി വരും...!റീത്ത് വയ്ക്കാൻ വരട്ടെ അഭിഭാഷകൻ ഞെട്ടിച്ചു... പ്രോസിക്യൂഷനെ മിണ്ടിച്ചില്ല...!  (3 hours ago)

ദിലീപിന് 20 വർഷത്തെ തടവ്..?കോടതിയിലെ തെളിവുകൾ ഇത് ആ വിധി ഇതായിരിക്കും  (3 hours ago)

Malayali Vartha Recommends