ദിവസവും 45 മിനിറ്റിലേറെ യാത്ര ചെയ്യുന്നയാളാണെങ്കിൽ വിവാഹമോചനം നടക്കാൻ സാധ്യതയുണ്ട്

യാത്ര ചെയ്യുന്നത് ഏവർക്കും ഇഷ്ടമുള്ള കാര്യമാണ്. കുടുംബവുമൊത്തൊരു ഉല്ലാസയാത്ര നടത്തിയാൽ അത് കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പ് ഒന്നുകൂടി ബലപ്പെടുത്തുന്നു. പക്ഷെ ജോലി സംബന്ധമായും മറ്റും ധാരാളമായി യാത്ര ചെയ്യേണ്ടി വന്നാലോ? കുടുംബവുമായി സമയം ചെലവഴിക്കാൻ കഴിയാതെ വന്നാലോ? സ്വീഡനിലെ ഉമിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അടുത്തയിടെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. പങ്കാളികളിൽ ഒരാളെങ്കിലും 45 മിനിട്ടിലേറെ ദിവസവും യാത്ര ചെയ്യുന്നയാളാണെങ്കിൽ അവരിൽ വിവാഹമോചനം നടക്കാൻ 40 ശതമാനത്തിലേറെ സാധ്യതയുണ്ടത്രെ.
പക്ഷെ എന്താണ് ഈ സാധ്യതയുടെ കൃത്യമായ കാരണമെന്നു ചൂണ്ടിക്കാണിക്കാൻ ഗവേഷകർക്കു സാധിച്ചിട്ടില്ല. എങ്കിലും ജോലിഭാരവും ദീർഘയാത്രയുടെ ദുരിതങ്ങളും ചേർന്ന് ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളെ വഷളാക്കുന്നതോ പങ്കാളിയുമായി ആനന്ദകരമായി പങ്കിടാകാൻ സമയം ലഭിക്കാത്തതോ ആകാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
തീർച്ചയായും കാരണം അത് തന്നെയാകും. അതിരാവിലെ എണീറ്റ് വീട്ടിലെ പണികൾ ചെയ്തു കുട്ടികളെയും സ്കൂളിലാക്കി ബസിലോ സ്വന്തം വാഹനത്തിലോ ഒക്കെ ഓഫീസിൽ എത്തുന്നവരാണ് നമ്മളിൽ ഏറെയും. എന്നും രാവിലെയും വൈകിട്ടും സ്ഥിരമായി ഓഫീസിലേക്കുള്ള യാത്രയും ട്രാഫിക് ജാമും ഒക്കെ തരണം ചെയ്തു ജോലിക് എത്തുമ്പോൾ തന്നെ നമ്മൾ ക്ഷീണിച്ചിരിക്കും. പിന്നെ ഓഫീസിലെ ടെൻഷൻ ഉം ഒക്കെ കഴിഞ്ഞു വീട്ടിലേക്കുള്ള പരക്കം പാച്ചിലാണ്. തിരികെ വീടെത്തിയാലും തീരുന്നില്ല വീണ്ടും തിരക്ക് തന്നെയാണ്.
യാത്ര കാരണം വ്യായാമം കുറയുന്നു, മിക്കവർക്കും രാവിലെ വ്യായാമം ചെയ്യാൻ കൂടി സമയം തികയില്ല. വൈകിട്ട് ക്ഷീണവും സമയക്കുറവും കാരണം കാര്യമായി ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയാണ്. സമയക്കുറവു കൊണ്ട് പലപ്പോഴും ഫാസ്റ്റ് ഫൂഡിനെ ആശ്രയിക്കേണ്ടതായും വരും. തിരക്കുമൂലമുള്ള മാനികസംഘർഷം വേറെ. ഇതിനിടയിൽ കുടുംബവുമായി സല്ലപിക്കാനോ കുടുംബത്തിനുവേണ്ടി ചിലവഴിക്കാനോ ചിലപ്പോൾ സമയം ലഭിക്കാതെ വരും. ഇവിടെ കുടുംബ ബന്ധങ്ങൾ ശിഥിലമാകുകയും ചെയ്യും. കുട്ടികൾ കംപ്യൂട്ടറിലേക്കോ വീഡിയോ ഗെയിമിലേക്കോ ഒതുങ്ങിക്കൂടുന്നു.
ചുരുക്കി പറഞ്ഞാൽ ദിനം പ്രതിയുള്ള യാത്രകൾ ഒരാളെ അനാരോഗ്യകരമായ ജീവിതശൈലിയിലേക്കും അതിനനുബന്ധമായ രോഗങ്ങളിലേക്കും അതുവഴി ദാമ്പത്യ തകർച്ചയിലേക്കും നയിക്കുന്നു. കുറച്ചൊന്നു ശ്രദ്ധിച്ചാൽ ഈ തിരക്കിനിടയിലും നമുക് ജീവിതം ആസ്വദിക്കാൻ കഴിയും. നമ്മുടെ ജീവിതത്തിലും ടൈം ടേബിള്‍ പോലൊരു സമയ ക്രമീകരണം ആവശ്യമാണ്. ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഒരോ ആഴ്‌ചയില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍, ഓരരോ മാസത്തിലും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ എന്നിവ മുന്‍ഗണന ക്രമത്തില്‍ എടുത്ത് പ്രവര്‍ത്തിക്കേണ്ടതാകുന്നു. അതിനായി സംഗതികള്‍ ക്രമീകരിക്കേണ്ടതാകുന്നു. കറന്റ് ബില്‍, ഫോണ്‍ ബില്‍ എന്നിവ അത്യാവശ്യ ഘടകങ്ങളാണ്. ഇവ ആദ്യമായി തീര്‍ക്കണം. പിന്നെയുള്ള കാര്യങ്ങള്‍ നമ്മുടെ യുക്തിക്ക് അനുസൃതമായി പരിഗണിക്കണം. അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിവ നാം യുക്തി പൂര്‍വ്വം തിരിച്ചറിയണം എന്നു മാത്രം. അതനുസരിച്ച് പ്രവര്‍ത്തിക്കണം. അല്പസമയം കുടുംബവുമായി ചിലവഴിച്ചാൽ ക്ഷീണവും മാറും മാനസിക പിരിമുറുക്കത്തിന് അയവും ഉണ്ടാകും. അതുവഴി കെട്ടുറപ്പുള്ള ഒരു കുടുംബ ജീവിതവും പടുത്തുയർത്താൻ നമുക്ക് കഴിയും.
https://www.facebook.com/Malayalivartha