Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

യുദ്ധത്തിന് സന്തോഷത്തെ ആയുധമാക്കുന്ന സ്ഥലം; വാഗാ അതിര്‍ത്തി

23 OCTOBER 2017 04:33 PM IST
മലയാളി വാര്‍ത്ത

ഒരു സിനിമയില്‍ ലാലേട്ടന്‍ പറയുന്നുണ്ട് യുദ്ധം വരുമ്പോഴും ക്രിക്കറ് കാണുമ്പോഴും മാത്രം ഇന്ത്യക്കാരന്‍ ആണെന്ന് പറയുന്നവരാണ് നമ്മളില്‍ പലരുമെന്ന്! അത് ഏറെക്കുറെ ശരിയുമാണ്. എന്നാല്‍ ആ ഫീലിംഗ് ഇനി ഒരിക്കലും പോകാത്ത വിധം നമ്മുടെ മനസ്സില്‍ പതിച്ചുവയ്ക്കുന്നൊരു സ്ഥലമുണ്ട്. വാഗാ ബോര്‍ഡര്‍; തീര്‍ച്ചയായും അവിടേയ്ക്ക് എല്ലാ ഭാരതീയനും ഒരു തവണ എങ്കിലും യാത്ര പോകണം.

അമൃത്സര്‍ ടൗണില്‍ നിന്നും ബോര്‍ഡര്‍ വരെ റോഡ് നേരെ തന്നെ ആണ്....നല്ല ദൂരവും ഉണ്ട്.. പതിയെ പതിയെ ബിഎസ്സ് എഫിന്റെ ബോര്‍ഡുകള്‍ കണ്ടു തുടങ്ങും.വാഗാ അതിര്‍ത്തിയില്‍ നിന്നും മൂന്നു കിമീ ദൂരത്തുള്ള അറ്റാരിയിലേക്കാണ് ആദ്യം എത്തുക.ഗേറ്റ് തുറക്കുന്ന 4 മണി വരെ ക്യൂ നിക്കണം.

അതിനപ്പുറത്തേയ്ക്ക് ക്യാമറയും മൊബൈലും കൊണ്ട് പോകാം. വേറെ ഒന്നും പാടില്ല, പേഴ്‌സ് പോലും. മണി ആയി ഗേറ്റ് തുറന്നു. ആദ്യത്തെ ഗേറ്റ് കഴിഞ്ഞു നേരെ അടുത്ത ചെക്കിങ് സ്‌പോട്ടിലേക് ആണ് ലൈന്‍ എത്തുന്നത് അവിടെ മെറ്റല്‍ ഡിറ്റക്ടര്‍ സ്‌കാനിംഗ്. വീണ്ടും അടുത്ത ചെക്കിങ് പോയിന്റ്. മൂന്നാമത്തെ ചെക്കിങ് പോയിന്റ് കഴിഞ്ഞാല്‍ വീണ്ടും ഒരു റോഡിലേക്ക് കയറും. ആ റോഡ് നേരെ പാകിസ്താനിലേക്ക് നീളുന്നു. അതിലൂടെ നടന്ന് എത്തുന്നത് ദീര്‍ഘ വൃത്താകൃതിയില്‍ ഉള്ള ഒരു സ്‌റ്റേഡിയത്തിന് ഉള്ളിലേക്കാണ്. റോഡ് അതിന്റെ ഉള്ളിലൂടെ പാകിസ്താനിലേക് പോകുന്നു.

 

ആ സ്‌റ്റേഡിയത്തെ നെടുകെ മുറിച്ചു കൊണ്ട് ഒരു മതില്‍, സ്‌റ്റേഡിയം അര്‍ദ്ധ വൃത്താകൃതിയില്‍ രണ്ടായി തിരിച്ചിരിക്കുന്നു. ഒരു ഭാഗം പാകിസ്ഥാന്റേതും ഒന്ന് നമ്മളുടെതും. അപ്പുറത്തെ ഭാഗം ചെറുതാണ്. 6 മണിക് ആണ് പരേഡ്.പതുക്കെ പതുക്കെ സ്‌റ്റേഡിയം നിറഞ്ഞുകൊണ്ടേയിരിക്കും.വെള്ളവും സ്‌നാക്ക്‌സും ഐസ്‌ക്രീമുമൊക്കെ ഒക്കെ വില്‍ക്കുന്ന ആളുകള്‍ അടുത്ത് വരും. ഒരു ആശ്വാസം ആണ് അത്. ഇവിടെ ഇരിക്കുമ്പോള്‍ അപ്പുറത്ത് അവരുടെ സ്‌റ്റേഡിയം കാണാം.നമ്മളുടെ അത്രയ്ക്ക് വലുതും സുന്ദരവും അല്ലെങ്കിലും, അവിടെയും ആളുകള്‍ നിറഞ്ഞു വരുന്നുണ്ട്.

5 മണിയോട് അടുക്കുമ്പോള്‍ വെള്ള ഡ്രസ്സ് ഒക്കെ ഇട്ട് കുറേ വോളന്റിയര്‍മാര്‍ എത്തും. ഫ്‌ളാഗ്‌സ് ഒക്കെ പിടിച്ച് അവര്‍ വന്ന് നമ്മളുടെ നടുക്ക് റോഡില്‍ നില്‍ക്കും. ഒരു മൈക്കിലൂടെ അതിന്റെ ചരിത്രം ഒക്കെ പറയും. പിന്നീട് മൈക്കിലൂടെ നമ്മളുടെ ഇടയില്‍ ഇരിക്കുന്ന ഓരോരുത്തരെ വിളിക്കും. നടുവിലേക്ക് അവരുടെ അടുത്തേയ്ക്ക് ആണ് വിളിക്കുന്നത്.  വരുന്ന ആളുകളുടെ എല്ലാം കയ്യില്‍ അവര്‍ ഫ്‌ളാഗ്‌സ് കൊടുക്കും. തുടര്‍ന്ന് ഡാന്‍സ് കളിയ്ക്കാന്‍ ആവശ്യപ്പെടും. എല്ലാവരും മടിച്ചിരിക്കുമെങ്കിലും അവര്‍ കൂടെ കളിച്ച് സ്റ്റാര്‍ട്ട് ചെയ്തു കൊടുത്ത് എല്ലാവരേയും ഉഷാറാക്കും. പാട്ടും ഡാന്‍സും,ജയ് വിളിയും,ഫ്‌ലാഗ് കൊണ്ടുള്ള ഓട്ടവും, മൊത്തത്തില്‍ ഒരു ഹാപ്പി മൂഡ് ആവും.

തുടര്‍ന്ന് എല്ലാവരോടും ഉച്ചത്തില്‍ ജയ് വിളിക്കാന്‍ ആവശ്യപ്പെടും. ഓരോ ജയ് വിളിക്കുമ്പോഴും നമ്മളോട് പറയും..ഒച്ച പോരാ ,നമുക്ക് കേള്‍ക്കാന്‍ അല്ല അവര്‍ കേള്‍ക്കണം എന്ന്.എത്ര ഉച്ചത്തില്‍ വിളിച്ചാലും പോരാ പോരാ ,അവര്‍ കേള്‍ക്കുന്നില്ല എന്ന് പറയും.അപ്പോള്‍ ആളുകള്‍ എല്ലാം കൂടുതല്‍ ഉച്ചത്തില്‍ വിളിക്കും.

അപ്പുറത്ത് അവരുടെ സൈഡില്‍ ഒരു പരിപാടിയും നടക്കുന്നില്ല. എല്ലാവരും നമ്മളെ നോക്കി ആണ് ഇരിക്കുന്നത്. ജയ് വിളിച്ച് ക്ഷീണിച്ചാലും നമ്മളെ വെറുതെ വിടില്ല. അവര്‍ കേള്‍ക്കട്ടെ എന്നുപറഞ്ഞ് നമ്മളുടെ ആവേശം കൂട്ടികൊണ്ട് ഇരിക്കും. ഇയാള്‍ എന്തിനാണ് അവരെ കേള്‍പ്പിക്കാന്‍ ജയ് വിളിക്കാന്‍ പറയുന്നത് .ഇതെന്താ യുദ്ധം വല്ലതും ആണോ അവരെ തോല്‍പ്പിക്കാന്‍ എന്ന് വിചാരിച്ചു പോകും.

പിന്നീട് പരേഡ് ടൈം ആകുമ്പോള്‍ ഇരു സൈഡില്‍ നിന്നും പട്ടാളക്കാര്‍ കൃത്യമായ ടൈമിങ്ങില്‍ ഒരേപോലെ പരേഡ് അവതരിപ്പിക്കും. ഗേറ്റ് തുറക്കുകയും അടക്കുകയും ചെയ്യും.15 മിനിറ്റേ ആ പരിപാടിക്ക് ദൈര്‍ഘ്യമുണ്ടായിരിക്കയുള്ളൂ. അപാരമായ ടൈമിംഗിലാണ് അവര്‍ അത് ചെയ്യുന്നത്.
ഇനി എന്തിനാണ് എപ്പോഴും അവരെ കേള്‍പ്പിക്കാന്‍ ഉച്ചത്തില്‍ വിളിക്കാന്‍ പറയുന്നത് എന്ന് അവരോട് ചോദിച്ചുനോക്കൂ. ഉത്തരം ഇപ്രകാരമായിരിക്കും.

അവരെ കേള്‍പ്പിക്കാന്‍ ഉറക്കെ വിളിക്കാന്‍ പറയുന്നത് അവരെ തോല്‍പ്പിക്കാന്‍ തന്നെ ആണ്.സന്തോഷം കൊണ്ട് തോല്‍പിക്കാന്‍.ഇവിടെ ഒരുപാട് നാളായി ഈ പ്രോഗ്രാം നടക്കുന്നു. ആ ആളുകള്‍ നമ്മളുടെ സെലിബ്രേഷന്‍സ് കാണാന്‍ ആണ് വരുന്നത്.പാകിസ്ഥാന്‍ എന്ന രാജ്യം നമ്മളുടെ ശത്രു ആയിരിക്കാം, പക്ഷെ അവിടെ ഇരിക്കുന്ന ആളുകള്‍ ഒരിക്കലും അങ്ങനെ അല്ല. ആ രാജ്യം നമ്മുടെ മിത്രം ആവണം എങ്കില്‍ അവിടുത്തെ ആളുകള്‍ തന്നെ വിചാരിക്കണം.നമ്മളുടെ രാജ്യത്തെ സ്‌നേഹവും സന്തോഷവും സ്വാതന്ത്ര്യവും എല്ലാം എന്താണെന്ന് അവര്‍ അറിയണം ,അവര്‍ക്ക് തോന്നണം ഇന്ത്യ ഒരു നല്ല രാജ്യം ആണന്ന്.ആ ഇരിക്കുന്ന 5000 പേര്‍ക്കെങ്കിലും അങ്ങനെ തോന്നിപ്പിക്കാന്‍ ആണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്!

വീണ്ടും ഒന്നും ചോദിയ്ക്കാന്‍ തോന്നില്ല. ശരിയാണ്, ആ മനുഷ്യര്‍ നമ്മളുടെ ശത്രുക്കള്‍ അല്ല.കുത്തകകളുടെ ആയുധ കച്ചവട മോഹങ്ങള്‍ക്കും , ചിന്തിക്കുന്നതിനും അപ്പുറം ഉള്ള മത തീവ്രവാതത്തിനും അടിമപ്പെട്ട് നമ്മളുടെ ശത്രുക്കള്‍ ആയി മുദ്രകുത്തപ്പെട്ടു പോയവര്‍ ആണ് അവര്‍.ബംഗ്ലദേശും ,ശ്രീലങ്കയും നേപ്പാളും പോലെ നമുക്ക് എപ്പോള്‍ വേണമെങ്കിലും പോയി വരാവുന്ന ഒരു അയല്‍ രാജ്യമായി നില്‍ക്കേണ്ട പാക്കിസ്ഥാന്‍ ആണ് നമ്മളുടെ ശത്രുവായി ,നമ്മളുടെ ബജറ്റിലെ കോടിക്കണക്കിനു രൂപ പ്രതിയോധചെലവുകള്‍ക്ക് എന്നപേരില്‍കൊണ്ടുപോയി കളയുന്ന,ഒരുപാട് പേരുടെ ജീവന്‍ കളയുന്ന ഒരു തരിശു ഭൂമി ആയി അവിടെ നില്‍ക്കുന്നത്. അവിടെ നിന്ന് നോക്കുന്ന ഒരു കണ്ണിലും നമ്മള്‍ക്ക് ശത്രുത കാണാനാവില്ല. ആ കണ്ണുകളില്‍ അസൂയ മാത്രമേ ഉള്ളു,നമ്മളുടെ സന്തോഷം കണ്ടിട്ട് ,അവര്‍ക്കു അങ്ങനെ ജീവിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന് ഓര്‍ത്തുള്ള തികച്ചും നിഷ്‌കളങ്കമായ അസൂയ!

ഒരുപാട് കുറവുകള്‍ ഉണ്ടെങ്കിലും ഈ രാജ്യത്തു നമ്മള്‍ സന്തോഷവാന്മാരാണ് ,കാരണം ഈ ലോകത്തു ഒരുപാട് ആളുകള്‍ ഇപ്പോBും സ്വപ്നം കാണുന്ന സ്വാതന്ത്ര്യം നമുക്കുണ്ട്. നമുക്കൊക്കെ ആരെയും പേടിക്കാതെ ജീവിക്കാം. നാം നടന്നു കയറുന്നത് ആ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിലേക്കാണ്.

പറ്റുമെങ്കില്‍ എല്ലാവരും ഈ വാഗാ ബോര്ഡറില്‍ പോകണം.അവിടെ നടക്കുന്ന ഈ നല്ല കാര്യത്തില്‍ പങ്കെടുക്കണം.അത്ര മോശം രാജ്യത്ത ല്ല നമ്മള്‍ ജീവിക്കുന്നത് എന്ന് മനസിലാക്കണം. യാത്രകള്‍ തിരിച്ചറിവുകള്‍ ആണ്. തിരിച്ചറിവുകള്‍ ആവണം എല്ലാ യാത്രകളും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി  (31 minutes ago)

ഏതായാലും ശവംതീനികൾ അല്ല ടെ...റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് പത്മകുമാർ..! അമ്പേ....അഹങ്കാരം..!  (55 minutes ago)

ശ്രീലേഖ ഓഫീസിൽ കയറി സീറ്റ് കക്കൂസിൽ തന്നെ..! തടയാൻ സിപിഎം ബൗൺസർമാർ മാറിനിൽക്കെടാ... തെളിവുകൾ ഇതാ  (59 minutes ago)

SIT-യുടെ നെഞ്ചത്ത് ഹൈക്കോടതിയുടെ താണ്ഡവം കസ്റ്റഡിയിൽ നിലവിളിച്ച് വിജയകുമാർ D മണി-യുടെ അറസ്റ്റ് ഇന്ന്  (3 hours ago)

MLA-യെ തൊടുന്നോടാ ലേഖജി യെ ചൊറിഞ്ഞ് ഷംസീർ...!ശ്രീലേഖ തൊടുത്ത് വിട്ട ബ്രഹ്മാസ്ത്രം, നിയമസഭയിൽ കത്തുന്നു..!  (3 hours ago)

  ഒ​മാ​നി​ലെ റു​സ്താ​ഖി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

ടോൾ പിരിവ് തുടുങ്ങുന്നു.  (4 hours ago)

പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  (4 hours ago)

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്;  (4 hours ago)

ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്...  (5 hours ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ കൈവരും  (5 hours ago)

കടുവ കിണറ്റിൽ വീണു...  (5 hours ago)

ഇന്ന് ശബരിമല നട തുറക്കും...  (5 hours ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (6 hours ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends