Widgets Magazine
14
Dec / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിച്ചില്ല.... അല്ലു അര്‍ജുന്‍ ജയിലില്‍ തുടരുന്നു, പകര്‍പ്പ് ലഭിക്കുന്നതോടെ അല്ലുവിന് പുറത്തിറങ്ങാനാകും


വിസ നിയമങ്ങളിൽ ഇളവുവരുത്തി കുവൈത്ത്, പുതിയ താമസ നിയമം പ്രകാരം കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും, തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം...!!!


നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ മതിലിലേക്ക് ഇടിച്ചു കയറി; ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ചാടിക്കയറി എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചയാൾ റോഡിലേക്കു തെറിച്ചു വീണു....


ജൂബിലി ഹിൽ‌സിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം; നാടകീയ രംഗങ്ങൾക്കിടെ അല്ലു അർജുന്റെ അറസ്റ്റ്...


ജാഗ്രത വേണം... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും, ഇടിമിന്നല്‍ മുന്നറിയിപ്പും

മേഘമലയെ ഇളക്കിമറിച്ച് 'അരിക്കൊമ്പന്‍' : പ്രദേശത്ത് 144 പ്രഖ്യാപിച്ചേക്കും"

06 MAY 2023 03:05 PM IST
മലയാളി വാര്‍ത്ത

ചിന്നക്കനാലില്‍നിന്ന് നാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് തമിഴ്‌നാടും പൊറുതിമുട്ടുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം നടന്ന് മേഘമലയിലെത്തിയ അരിക്കൊമ്പന്‍ അവിടെ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് 144 പ്രഖ്യാപിച്ചേക്കും. അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തി കടന്നതോടെ ‘നാട്ടാന’യായി മാറുന്ന കാഴ്ചയുമുണ്ടായി. മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമായ മണലാർ ശ്രീവല്ലി പൂത്തൂർ സെക്ഷൻ 31 ഡിവിഷനിലായിരുന്നു റേഡിയോ കോളർ കഴുത്തിൽ ധരിച്ച കൊമ്പനെ പ്രദേശവാസികൾ കാണുന്നത്. എന്നാൽ ആദ്യകാഴ്ചയിൽ ഇത് അരിക്കൊമ്പനാണെന്ന് നാട്ടുകാർക്ക് മനസിലായിരുന്നില്ല. നാട്ടാന വഴിതെറ്റി എത്തിയതാണ് എന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികൾ.

മണലാർ എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ വാർത്ത പ്രചരിച്ചതും ഇത്തരത്തിലായിരുന്നു. അരിക്കൊമ്പൻ കേരളത്തിലെ മാദ്ധ്യമങ്ങളിൽ ഇടം നേടിയ കാര്യം അവിടുത്തെ നാട്ടുകാർ അറിഞ്ഞിരുന്നില്ല. എന്നാൽ നാട്ടിൽ കണ്ടത് അരിക്കൊമ്പനെയാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ ആരംഭിക്കുകയായിരുന്നു.

രാവിലെ മുതൽ അരിക്കൊമ്പൻ മണലാർ ഭാഗത്തുണ്ട് എന്നതിന്റെ സിഗ്നലുകൾ പെരിയാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പ്രദേശവാസികൾക്കും ജാഗ്രത നിർദ്ദേശം നൽകുകയായിരുന്നു. വ്യാഴായ്ച വൈകിട്ട് മണലാർ ഇറങ്ങിയ അരിക്കൊമ്പന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തേയിലക്കാടുകളിൽ ഇറങ്ങിയ ആന അരിക്കൊമ്പനാണെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ വനംവകുപ്പ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ വെള്ളിയാഴ്ച രാവിലെ ലഭിച്ച ജിപിഎസ് കോളർ സിഗ്നൽ അനുസരിച്ച് പെരിയാർ റേഞ്ചിലെ വനമേഖലയിലായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആന തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലാണ് ഉള്ളത്.

അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി തമിഴ്‌നാട് വനംവകുപ്പ് 120 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രിയും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്നാണ് ആനയെ കാട്ടിലേയ്ക്കു തുരത്തിയത്.

പതിറ്റാണ്ടുകളായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണക്കാരിയായ കാട്ടാനകളിലൊന്നാണ് അരിക്കൊമ്പൻ. 30നും നാല്പതിനും ഇടയിൽ പ്രായമുണ്ട് അവന്. കൊമ്പുകൾക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. വിരിഞ്ഞ മസ്തകമുള്ള അരിക്കൊമ്പന്റെ മുന്നിൽപ്പെട്ടാൽ ഏത് ആനയും ഒന്നു ചൂളും. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് ശീലം.

അങ്ങനെ വീണ പേരാണ് അരിക്കൊമ്പൻ! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. ഏഴ് പേരെ അരിക്കൊമ്പൻ കൊന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കോടതിയിൽ നൽകിയ വിവരം. എന്നാൽ പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

 

അതേ സമയം തന്നെ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ആനകളാണ് പോസ്റ്ററിലുളളത്. ഇതിനോടകം പോസ്റ്റർ വൈറലായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം.... കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് പ്രവഹിക്കുന്നു..  (8 minutes ago)

പനയമ്പാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തു  (16 minutes ago)

തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അച്ഛന്‍ മരിച്ചു, മകന് ഗുരുതര പരുക്ക്  (32 minutes ago)

ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിച്ചില്ല.... അല്ലു അര്‍ജുന്‍ ജയിലില്‍ തുടരുന്നു, പകര്‍പ്പ് ലഭിക്കുന്നതോടെ അല്ലുവിന് പുറത്തിറങ്ങാനാകും  (1 hour ago)

ഒമാനിൽ താമസകെട്ടിടത്തിൽ തീപിടുത്തം, ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് 6 പേരെ രക്ഷപ്പെടുത്തി  (7 hours ago)

ദുബൈ വിമാനത്താവളം വഴി ഈ മാസം കടന്നുപോകുന്നവരാണോ നിങ്ങൾ, യാത്രക്കാർ ഈ കാര്യങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് പ്രത്യേക അറിയിപ്പുമായി അധികൃതർ, വരാൻപോകുന്നത് എയര്‍പോര്‍ട്ടിലെ ഏറ്റവും തിരക്കേറിയ  (8 hours ago)

വിസ നിയമങ്ങളിൽ ഇളവുവരുത്തി കുവൈത്ത്, പുതിയ താമസ നിയമം പ്രകാരം കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും, തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം...!!!  (8 hours ago)

അക്ഷര നഗരിയില്‍ ലുലു മാളിന് നാളെ ആരംഭം  (9 hours ago)

തീവ്രവാദം അവസാനിപ്പിക്കണം, പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി  (9 hours ago)

ക്രിസ്മസ്, പുതുവത്സര ദിനങ്ങളിലെ തിരക്ക് നേരിടാന്‍ കെഎസ്ആര്‍ടിസി; കേരളത്തിന് പുറത്തേക്ക് അധിക സര്‍വീസുകള്‍  (9 hours ago)

മന്ത്രി കെ രാജന്‍ കല്ലടിക്കോട്ടെ വാഹനാപകടത്തില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥിനികളുടെ വീട് സന്ദര്‍ശിച്ചു  (9 hours ago)

അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ  (9 hours ago)

സിനിമയില്‍ കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാന്‍ അന്തരീക്ഷമൊരുക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ദുരന്തകാലത്ത് എയർലിഫ്ടിംഗിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം  (9 hours ago)

തമിഴ്നാട്ടില്‍ ശക്തമായ മഴ തുടരുന്നതിനിടെ താഴ്ന്നപ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയില്‍  (9 hours ago)

Malayali Vartha Recommends