ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം....ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് മരണം... നിരവധി പേര്‍ക്ക് പരുക്ക്

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം....പത്ത് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് മരണം...
ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം സംഭവിച്ചത്.
തമിഴ്നാട് ഹൊസൂര്‍ സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തേനി ബൈപാസിന് സമീപത്തുവെച്ചാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന സ്വകാര്യ ബസ് ടെമ്പോ ട്രാവലറില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ഡ്രൈവര്‍ക്ക് പുറമേ മരിച്ച രണ്ടു പേരും മുന്‍ഭാഗത്താണ് ഇരുന്നിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha