Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ പതിനെട്ടാംപടി കയറിയെത്തുന്നവര്‍ക്ക് കൊടിമരച്ചുവട്ടില്‍ നിന്ന് ബലിക്കല്‍പ്പുര വഴി നേരേയെത്തി അയ്യപ്പദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കും...

27 FEBRUARY 2025 12:06 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പതിനെട്ടാംപടി കയറിയെത്തുന്നവര്‍ക്ക് കൊടിമരച്ചുവട്ടില്‍ നിന്ന് ബലിക്കല്‍പ്പുര വഴി നേരേയെത്തി അയ്യപ്പദര്‍ശനത്തിനുള്ള ക്രമീകരണം ഒരുക്കും.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗമാണ് തീരുമാനിച്ചത്. ശബരിമലതന്ത്രിയുടെ അംഗീകാരവും ലഭ്യമായി. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാര്‍ച്ച് 14 മുതല്‍ പുതിയ ക്രമീകരണം നടപ്പാക്കുന്നതാണ്.

കൊടിമരച്ചുവട്ടില്‍ നിന്ന് ഫ്‌ലൈഓവറിലൂടെ കടത്തിവിട്ട് ദര്‍ശനം നല്‍കുന്നതാണ് നിലവിലെ രീതി. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന മാറ്റം വിലയിരുത്താനായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാര്‍, ശബരിമലയുടെ ചുമതലയുള്ള പൊലീസ് മേധാവി എസ് ശ്രീജിത്, ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിധാനത്തെത്തും.

സോപാനത്തിനു സമീപവും ചില ക്രമീകരണങ്ങള്‍ വരുത്തുന്നു. വിഷു മുതല്‍ പൂര്‍ണമായും മാറ്റം നടപ്പാക്കും. പ്രധാന കാണിക്കടുത്തു നിന്നാണ് തീര്‍ഥാടകര്‍ തൊഴുതുമടങ്ങേണ്ടത്.

പതിനെട്ടാംപടി കയറുന്ന തീര്‍ഥാടകന് ശ്രീകോവിലിനു സമീപം എത്തുന്നതിനകം അരമിനിറ്റെങ്കിലും അയ്യപ്പദര്‍ശനം സാധ്യമാവും വിധമാണ് പുതിയ മാറ്റമുള്ളത്.

ഫ്‌ലൈഓവര്‍ തല്‍ക്കാലം പൊളിക്കില്ല. തിരക്കുകൂടുന്ന അടിയന്തരഘട്ടങ്ങളില്‍ ഇതിലെയും തീര്‍ഥാടകരെ കടത്തിവിടും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (1 hour ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (2 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (3 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (3 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (4 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (4 hours ago)

CLOUD BURST മേഘസ്ഫോടനം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (4 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (4 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (5 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (5 hours ago)

Malayali Vartha Recommends