Widgets Magazine
26
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ കുടുംബത്തിൽ ജനിച്ച് പിന്നീട് കോടീശ്വരനായി മാറിയ മുരാരി ബാബു; പൊലീസ് ജോലി ഉപേക്ഷിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായി; പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിര നിയമനം: പഴയ തറവാടിരുന്ന സ്ഥലത്ത് 2019ൽ ഒന്നര വർഷം കൊണ്ട് കോടികൾ ചെലവിട്ട് വീട് നിർമ്മാണം നടന്നപ്പോൾ ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിൽ...


‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്..


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദം ആയി; ഞായറാഴ്ചയോടെ 'മന്‍ ത' രൂപപ്പെടും...


അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നില..രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും.. പലവിധ തെറാപ്പികള്‍ ഇനിയും ചെയ്താൽ മാത്രമേ ശെരിയാവു..


ആരാണ് SIT പിടികൂടിയ മുരാരി ബാബു ? സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ റോളെന്താണ് ? സ്വർണം ചെമ്പാക്കുന്ന വിദ്യ കണ്ടുപിടിച്ച മഹാനാണ്...ദൈവത്തെ പോലും കൊള്ളയിടച്ച് പുട്ടടിച്ചു നടക്കുന്ന ആളുകൾ..

'മീശപുലിമലയില്‍ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ '

29 AUGUST 2016 01:07 PM IST
മലയാളി വാര്‍ത്ത

പേരിലെ ഗാംഭീര്യം സൗന്ദര്യത്തിലും നിറച്ചുവെച്ച മീശപുലിമലസമുദ്രനിരപ്പില്‍ നിന്നും 8661 അടി ഉയരത്തില്‍ നില്‍ക്കുമെന്ന ഈ വമ്പന്‍ പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ്.ഏകാന്തതയും ശാന്തതയും അല്‍പം സാഹസികതയും ആഗ്രഹിക്കുന്നവര്‍ക്ക് ഈ വഴി വരാം.കേരള ഫോറെസ്‌റ് ഡിപ്പാര്‍ട്‌മെന്റിന്റെ കീഴില്‍ ആണ് മീശപുലിമല.


യുണൈസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ അംഗീകരിക്കുന്ന ജൈവ വൈവിധ്യ
ങ്ങളാലും,നിറഞ്ഞു കിടക്കുന്ന പുല്‍മേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലമാണിത്.
മീശപുലിമലയിലേക്കു ചെന്നെത്താന്‍ രണ്ടു വഴികളാണ് ഉള്ളത്. കേരള ഫോറെസ്‌റ് ഡിപ്പാര്‍ട്‌മെന്റിന്റെ കീഴിലുള്ള ഈ മലയില്‍ ട്രെക്കിങ്ങ് നടത്താന്‍ ഫോറെസ്‌റ് ഡിപ്പാര്‍ട്‌മെന്റ് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.നേരായ മാര്‍ഗത്തിലൂടെ മീശപുലിമല കയറാന്‍ കെ എഫ് ഡി സി യുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.മീശപുലിമലയുടെ ബേസ് ക്യാമ്പ് ആയ റോഡോവാലിയില്‍ ആണ് താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.രണ്ടു പേരടങ്ങുന്ന ഒരു സംഘത്തിന് ആഹാരവും താമസവും ക്യാമ്പ് ഫയറും ഗൈഡിന്റെ സഹായവും ഉള്‍പ്പടെ 3500 രൂപയാണ്.നേരത്തെ ബുക്ക് ചെയ്യണം.ഇപ്പോള്‍ നല്ല തിരക്കുമാണ്.അവിടെ നിന്ന് മല കയറുകയാണ് ആദ്യത്തെ വഴി.


പിന്നീടുള്ളത് സൂര്യനെല്ലി വഴി കൊളുക്കുമലയില്‍ എത്തി അവിടുന്ന് ട്രെക്ക് ചെയ്യുക.പക്ഷെ ഇത് വഴി മീശപുലിമലയില്‍ കയറുന്നതു കേരള ഫോറെസ്റ്റുകാര്‍ കണ്ടാല്‍ തടയും.മിക്കവാറും ആരും തടയാന്‍ ഉണ്ടാകില്ല എന്നത് സഞ്ചാരികളെ ഇത് വഴി നടക്കാന്‍ പ്രേരിപ്പിക്കുന്നു.100 രൂപ കൊളുക്കുമലയില്‍ അടച്ചാല്‍ മീശപുലിമലയിലേക്കു നടക്കാം.ഗൈഡിന്റെ സഹായമൊന്നും പ്രതീക്ഷിക്കണ്ട.പോകുന്ന വഴികള്‍ പലതായി പിരിഞ്ഞേക്കാം,ശരിക്കുള്ള വഴിയിലൂടെ നടന്നെത്തുക പ്രയാസകരമാണ്.ലക്ഷ്യത്തിലെത്തിയാല്‍ യഥാര്‍ത്ഥ അഡ്വെഞ്ചറസ് യാത്രാനുഭവമാകും നിങ്ങളെ കാത്തിരിക്കുക.


കൊളുക്കുമല കാണാത്തവര്‍ക്ക് അതൊരു അനുഭവം തന്നെ ആയിരിക്കും.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുന്നിന്‍ ചെരുവുകളില്‍ നട്ടു വളര്‍ത്തുന്ന തേയിലതോട്ടം അവിടെ ആണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
രണ്ടു ദിവസം കുറഞ്ഞത് വേണം മീശപുലിമലയിലേക്കു യാത്ര ചെയ്യാന്‍.അതിരാവിലെ പുറപ്പെടുന്നതാണ് നല്ലത്.തിരുവനന്തപുരത്തു നിന്നുള്ളവര്‍ എംസി റോഡ് വഴി പത്തനംതിട്ടയില്‍ എത്തി അവിടുന്ന് എരുമേലിയില്‍ എത്തുക.കാഴ്ചകളുടെ വസന്തം അവിടെ തുടങ്ങുകയായി.


വളഞ്ഞു തിരിഞ്ഞ വഴികളും ഇരുവശത്തും നിറഞ്ഞ പച്ചപ്പും മനസിനെ കുളിരണിയിക്കും.ഇവിടെ നിന്നും 5km ദൂരെയാണ് പാഞ്ചാലിമേട്.മുന്നോട്ടുള്ള വഴി നിങ്ങളെ മുണ്ടക്കയം എന്ന മലയോര പ്രദേശത്തു എത്തിക്കും.മുണ്ടക്കയത്തില്‍ നിന്നും 19km അകലെയാണ് സിനിമ പ്രേമികളുടെ ഇഷ്ട ലൊക്കേഷന്‍ ആയ കുട്ടിക്കാനം.ഏലപ്പാറയ്ക്കും കട്ടപ്പനയ്ക്കും ഇടയില്‍ പ്രദാനമായും 2 സ്ഥലങ്ങളാണ് കാണാന്‍ ഉള്ളത്.ആദ്യത്തേത് അയ്യപ്പന്‍ കോവില്‍ തൂക്കുപാലം.പഴക്കം ചെന്ന ഒരു അയ്യപ്പ ക്ഷേത്രം ഇവിടെ ഉണ്ട്.പെരിയാര്‍ നദിക്കു കുറുകെയാണ് ഈ തൂക്കുപാലം.നദിയില്‍ വെള്ളം ഉയരുമ്പോള്‍ അമ്പലം വെള്ളത്തിനടിയില്‍ മുങ്ങിപോകും.അവിടെ നിന്നും വളരെ അടുത്താണ് അഞ്ചുരുളി. ഇരട്ടയാറില്‍ നിന്നും വെള്ളം ഇടുക്കി ഡാമിലെത്തിക്കുന്ന ഈ തുരങ്കത്തിന്റെ നീളം 4.75 km ആണ്.തുരങ്കത്തിന്റെ മറുവശം ഒരു ചെറിയ പൊട്ടു പോലെ കാണാന്‍ കഴിയും.മഴക്കാലത്തു തുരങ്കം നിറഞ്ഞു വെള്ളം ഒഴുകാറുണ്ട്.വേനലില്‍ വെള്ളം കുറവായതിനാല്‍ സഞ്ചാരികള്‍ പലരും അതിനുള്ളിലേക്ക് നടക്കാറുണ്ട്.പ്രാണവായുവിന്റെ ലഭ്യത അകത്തെ കയറുംതോറും കുറഞ്ഞു കൊണ്ടിരിക്കും.


കട്ടപ്പനായാണ് അടുത്ത പ്രദാന ടൗണ്‍.ഇവിടെ അടുത്താണ് കാല്‍വരി മൗണ്ട്.ഈ അടുത്തയിടയ്ക്കു നീലക്കുറിഞ്ഞി പൂത്ത് ഇവിടെയാണ്.ഇടുക്കി ഡാമിന്റെ ഒരു വശം കാണാന്‍ കഴിയും ഇവിടെ നിന്നാല്‍.21 km അകലെയാണ് കാറ്റിന്റെ നിലയ്ക്കാത്ത പ്രവാഹമുള്ള രാമക്കല്‍മേട് .അവിടെ നിന്ന് നേരെ ആണായിരങ്ങള്‍ ഡാമിലേക്ക് പോകാം.
തേയില തോട്ടങ്ങള്‍ക്കു നടുവില്‍ ഉള്ള ഈ ജലസംഭരണി പൂപ്പാറയ്ക്കടുത്താണ്.കട്ടപ്പനയില്‍ നിന്നും ഉടുമ്പന്‍ചോല വഴി ഇവിടെ എത്തിച്ചേരാം.ഇവിടുത്തെ പ്രധാന ആകര്‍ഷണം ബോട്ടിംഗ് ആണ്.ഇനിയുള്ളത് സൂര്യനെല്ലിയിലേക്കു എത്തുക എന്നുള്ളതാണ്.വീതികുറഞ്ഞ റോഡുകള്‍ ആണ് സൂര്യനെല്ലിയിലേക്കുള്ളത്. വൈകുന്നേരമായാല്‍ കോടയും മഞ്ഞും സാധാരണമാണ്.


കൊളുക്കുമലയുടെ അടിവാരം ആണ് സൂര്യനെല്ലി.ഇവിടെ നിന്ന് കൊളുക്കുമലയിലേക്കു ജീപ്പുകള്‍ മാത്രമേ പോകു.6 കിലോമീറ്ററോളം റോഡ് ഇല്ല.തേയിലക്കാടുകള്‍ക്കിടയിലൂടെ കല്ലുപാകിയ വഴികള്‍ സാധാരണ വാഹങ്ങള്‍ക്കു ഇന്നും ബാലികേറാമലയാണ്.സൂര്യനെല്ലിയില്‍ റൂമുകളും ഹോംസ്‌റ്റേയും ഉണ്ട്.ഹോംസ്‌റ്റേ.നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.ഹോട്ടലുകള്‍ കുറവാണ് സൂര്യനെലിയില്‍.അത് കൊണ്ട് തന്നെ ആഹാരം നേരത്തെ കഴിച്ചു റൂമില്‍ എത്തുകയാണ് നല്ലത്. കൊളുക്കുമലയില്‍ കയറാന്‍ ജീപ്പുകള്‍ ഉണ്ട് . പുലര്‍ച്ചെ സൂര്യോദയം കൊളുക്കുമലയില്‍ കാണാന്‍.കഴിവതും നേരത്തെ കൊളുക്കുമല കയറുക .മീശപുലിമല കയറുമ്പോള്‍ അത്യാവശ്യം വേണ്ട ആഹാര സാദനങ്ങള്‍ വാങ്ങി സൂക്ഷിക്കുക.സൂര്യനെല്ലിയിലെ നിന്നും വാങ്ങി സൂക്ഷിക്കുകയാണ് ഉചിതം.ഗ്ലുകോസ് കൃത്യമായും കരുതുക.
പുലര്‍ച്ചെ 4.30 നു കൊളുക്കുമലയിലേക്കു പുറപ്പെടണം .സൂര്യോദയത്തിനു മുന്‍പ് ആകാശത്തെ നിറഭേദങ്ങള്‍ മറ്റൊരു കാഴ്ചയാണ്.സമുദ്ര നിരപ്പില്‍ നിന്നും 7130 അടി ഉയരത്തിലാണ് കൊളുക്കുമലയുടെ സ്ഥാനം.
കൊളുക്കുമലയില്‍ നിന്ന് 100 രൂപ പാസ് എടുത്താല്‍ കൊളുക്കുമലയിലേക്കു നടക്കാം.കൊളുക്കുമലയില്‍ നിന്ന് തന്നെ മീശപുലിമല കാണാന്‍ സാധിക്കും.ഒരു കുടം കമിഴ്ത്തി വച്ച പോലെ അങ്ങ് ദൂരെ കാണാം.ഒരുപാട് വഴികള്‍ ഉള്ളതിനാല്‍ തെറ്റിപോകാന്‍ സാധ്യത കൂടുതലാണ്.കൂട്ടമായി യാത്ര ചെയ്യുക,നേര്‍വഴികള്‍ മാത്രം തെരഞ്ഞെടുക്കുക, കുറുക്കുവഴികള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.തേയില തോട്ടം പിന്നിട്ടാല്‍ പൊക്കം കുറഞ്ഞ കുറ്റിക്കാടുകള്‍ ആയി.ആ വഴി മീശപുലിമലയുടെ അടിവാരത്തിലേക്കു നമ്മളെ എത്തിക്കും.പിന്നീടങ്ങോട്ട് കുത്തനെയുള്ള കയറ്റമാണ്.


മലയുടെ മുകള്‍ഭാഗം എപ്പോഴും മഞ്ഞില്‍ മൂടി കിടക്കും.വലിയ മലയുടെ ചെങ്കുത്തായ കയറ്റത്തില്‍ കാറ്റു ഇടയ്ക്കു വന്നു പോകുന്നതിനൊപ്പം മഞ്ഞും കോടയും നമ്മളെ പൊതിഞ്ഞു കൊണ്ടിരിക്കും.ചെറിയ ഭാഗങ്ങളാക്കി മല കീഴടക്കാന്‍ ശ്രമിക്കുക.ഉയരം കൂടുംതോറും ഓക്‌സിജന്‍ കുറഞ്ഞുകൊണ്ടിരിക്കും.അപ്പോള്‍ ഉണ്ടാകുന്ന തലവേദനയും തലകറക്കവും മാറ്റാന്‍ വിശ്രമം അത്യാവശ്യമാണ്.കയറ്റം കയറി മുകളിലെത്തിയാല്‍ നിങ്ങള്ക്ക് മുകളില്‍ നീല ആകാശവും താഴെ വെളുത്ത പഞ്ഞി കെട്ടുകള്‍ പോലെ മേഘവും ആയിരിക്കും.മേഘങ്ങള്‍ നിങ്ങളെ തൊട്ടുതലോടികൊണ്ടിരിക്കും.ചിലതു നേര്‍ത്ത മഞ്ഞു തുള്ളികളായി താഴേക്കു വീഴും.മേഘം മാറുമ്പോള്‍ താഴെ സൂര്യനെല്ലിയും തേയില തോട്ടവും ചുവന്ന ഇടവഴികളും കാണാം.ഒരു വശത്തു ആണായിരങ്ങള്‍ ഡാമാണ്.മറ്റൊരു വശത്തു ചെമ്പ്രയിലെ ഹൃദയതടാകത്തിന്റെ അതെ രൂപത്തില്‍ ഒരു തടാകം നീല നിറത്തില്‍ കാണാം.ചുറ്റും മലകള്‍ക്കിടയില്‍ ഒരു തെളിനീര്‍ തടാകം.ഓര്‍ക്കുക നിങ്ങള്‍ ഇപ്പോള്‍ 8661 അടി ഉയരത്തിലാണ്.അധികനേരം ചിലവഴിക്കാന്‍ കഴിയില്ല മീശപുലിമലയില്‍ അതികഠിനമായ തണുപ്പാണ്.സാവധാനം തിരിച്ചിറങ്ങി നേരെ കൊളുക്കുമലയിലേക്ക്.ഫാക്ടറിയും കണ്ടു തേയിലയും വാങ്ങി മടങ്ങാം.


മടക്കം ബോഡിമെട് വഴി ബോധിനായകന്നുര്‍ വഴി ആയാല്‍ മല മടക്കുകളില്‍ തീര്‍ത്ത ചുരങ്ങള്‍ താണ്ടി താഴെ ഇറങ്ങാം.ബോധിനായകനുരില്‍ നിന്നും കുമളി വഴി കട്ടപ്പന വഴി തിരികെ മടങ്ങാം ഒരുപിടി നല്ല ഓര്‍മകളുമായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിന് വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു  (4 hours ago)

കോതമംഗലത്തെ സ്വകാര്യ ബസിനെതിരെ ഇതുവരേയും നടപടിയെടുത്തിട്ടില്ല; ഗതാഗത മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഉദ്യോഗസ്ഥര്‍  (4 hours ago)

മന്ത്രിസഭയെ മുഖ്യമന്ത്രി കബളിപ്പിച്ചെന്ന് വി ഡി സതീശന്‍  (5 hours ago)

പഠിക്കാത്തതിന് ശകാരിച്ച അമ്മയെ 14 കാരന്‍ കൊലപ്പെടുത്തി  (5 hours ago)

വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്ക്കരണത്തിന് എതിരെ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് എം എ ബേബി  (5 hours ago)

അടിമാലി ദേശീയപാതയില്‍ മണ്ണിടിച്ചില്‍; കുടുംബം മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്  (5 hours ago)

കോട്ടയത്ത് ട്രെയിനിടിച്ച് വയോധികന്‍ മരിച്ചു  (6 hours ago)

ഐടിഐ കഴിഞ്ഞവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (6 hours ago)

ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലിസ്  (6 hours ago)

പുല്ലൂരാംപാറിലെ കായികതാരം ദേവനന്ദ വി ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിര്‍മ്മിച്ച് നല്‍കും  (6 hours ago)

ബോളിവുഡ് നടന്‍ സതീഷ് ഷാ അന്തരിച്ചു  (6 hours ago)

ചായക്കടയില്‍ ഇരുന്ന ആളുടെ 75 ലക്ഷം രൂപ അഞ്ചംഗസംഘം തട്ടിയെടുത്തു  (6 hours ago)

പാലക്കാട്ടെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി അജിത്തും കുടുംബവും  (7 hours ago)

കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍  (7 hours ago)

ബിഗ് ബോസിനെ കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍  (9 hours ago)

Malayali Vartha Recommends