Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

അവധിക്കാലം കാനനയാത്ര നടത്തി അടിച്ചുപൊളിച്ചാലോ?

06 SEPTEMBER 2017 03:52 PM IST
മലയാളി വാര്‍ത്ത

എങ്കില്‍ ഗവിയിലേക്കു സ്വാഗതം. ഏകദേശം 80 കിലോമീറ്റര്‍ വനത്തിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചും വന്യമൃഗങ്ങളെ കണ്ടും യാത്ര ചെയ്യാം. ഡാമുകള്‍ക്കു മുകളിലൂടെയുള്ള യാത്രയുടെ സുഖം വാക്കുകള്‍ക്ക് അതീതം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: രാവിലെ എട്ടരയ്ക്ക് ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ നിന്ന് പ്രവേശനത്തിനുള്ള പാസ് ലഭിക്കും. പ്രവൃത്തി ദിവസങ്ങളില്‍ പത്തും, അവധി ദിവസങ്ങളില്‍ 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം. പാസ് ലഭിക്കുവാന്‍ കഴിവതും നേരത്തേ എത്തുക. ഭക്ഷണം കരുതുന്നതാണ് നല്ലത്. റേഞ്ച് ഓഫിസിനു സമീപം ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ട്. ഇരുചക്രവാഹനങ്ങള്‍ അനുവദിക്കില്ല. പ്ലാസ്റ്റിക് കൊണ്ടുവരാതെ ഇരിക്കുക.

ചെക് പോസ്റ്റ് കടന്നാല്‍ മൊബൈല്‍ ഫോണുകള്‍ക്കു മൂഴിയാറിലും കക്കി ഡാമിലെ പൊലീസ് ഔട്ട് പോസ്റ്റിനു സമീപവും ഗവിയിലും മാത്രമാണ് റേഞ്ച് ഉള്ളത്. വാഹനത്തില്‍ സ്‌റ്റെപ്പിനി ടയര്‍ ഉറപ്പാക്കണം. ഇന്ധനവും 100 കിലോമീറ്ററിനുള്ളത് കരുതിയിരിക്കണം. വനത്തില്‍ ഹോണ്‍ മുഴക്കരുത്. വന്യമൃഗങ്ങളെ കാണുമ്പോള്‍് വാഹനത്തില്‍ നിന്നും ഇറങ്ങിയുള്ള ഫോട്ടോ എടുപ്പ് ഒഴിവാക്കണം. വളവും തിരിവും ഏറെയുള്ള റൂട്ടില്‍ ഡ്രൈവിങ് വളരെ സൂക്ഷിക്കണം. പൊലീസ്, ഫോറസ്റ്റ് പരിശോധനകള്‍ ഏറെയാണ്. മദ്യം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. സിഗററ്റുകള്‍ വലിച്ചിട്ട് കുറ്റികള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു കാട്ടുതീക്കു കാരണമാകും.

ആങ്ങമൂഴി കുട്ടവഞ്ചി സവാരിയും

പത്തനംതിട്ട- ഗവി റൂട്ടിലാണ്. സീതത്തോടു നിന്ന് എട്ടു കിലോമീറ്റര്‍ മാറിയാണ് കുട്ടവഞ്ചി സവാരി. സഞ്ചാരികള്‍ക്കായി കുട്ടവഞ്ചി സവാരിക്കൊപ്പം ചങ്ങാടത്തിലുള്ള സവാരിയും ക്രമീകരിച്ചിട്ടുണ്ട്. ഗവിയുടെ കവാടകേന്ദ്രമായ ആങ്ങമൂഴി ഫോറസ്റ്റ് ചെക് പോസ്റ്റിനോടു ചേര്‍ന്നാണ് കുട്ടവഞ്ചി സവാരി നടക്കുന്നത്. സീതത്തോട്-ഗവി ജനകീയ ടൂറിസം പദ്ധതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സവാരി കേന്ദ്രത്തില്‍ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളാണ് പ്രധാനമായും എത്തുന്നത്. രാവിലെ എട്ടു മണിയോടെ ആരംഭിക്കുന്ന സവാരി സന്ധ്യ വരെ തുടരും. ഫോണ്‍്: ഡിഎംസി മാനേജര്‍ 9745384838.

മദ്യപിച്ച് സവാരിക്കൊരുങ്ങരുത്. * പ്ലാസ്റ്റിക് സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. * സുരക്ഷാ ജാക്കറ്റ് നിര്‍ബന്ധമായും ധരിക്കണം. * നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര്‍ക്കു സഞ്ചരിക്കണമെന്ന് ആവശ്യപ്പെടരുത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് പെരുന്തേനരുവി. നയനാനന്ദകരമായ വെള്ളച്ചാട്ടം കാണാനാകുമെന്നതാണ് ഇവിടത്തെ പ്രത്യേകത. തൊട്ടടുത്തു നിര്‍മിച്ചിട്ടുള്ള പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയും കാണാം. റാന്നിയില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരം. വെച്ചൂച്ചിറയില്‍ നിന്നു നാലു കിലോമീറ്ററും. * വെച്ചൂച്ചിറ നവോദയ ജംക്ഷനിലെത്തി വേണം പെരുന്തേനരുവിക്കു പോകാന്‍. * വെള്ളച്ചാട്ടത്തിന് അടുത്തേക്കു പോകരുത്. അപകടത്തില്‍്‌പ്പെടാനിടയുണ്ട്. പാറക്കൂട്ടങ്ങളില്‍ കാലുകള്‍ വഴുകാതെ ശ്രദ്ധിക്കണം. * ചാത്തന്തറ ഇടത്തിക്കാവിലെത്തിയാണ് ജലവൈദ്യുത പദ്ധതി പ്രദേശത്ത് പോകേണ്ടത്. ആറിനു കുറുകെയുള്ള പാലത്തിലൂടെ നടന്ന് പവര്‍ഹൗസിലെത്താം.

വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാറ്റില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരിയെക്കുറിച്ച് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. കേരളത്തില്‍ വിനോദസഞ്ചാര മേഖലയില്‍ ആദ്യമായി ആരംഭിച്ച കുട്ടവഞ്ചി സവാരിയാണിത്. ബാംബു കോര്‍പറേഷന്റെ ചുമതലയില്‍ മുളയും മുള ഉല്പന്നങ്ങളും ഉപയോഗിച്ച് കല്ലാറിന്റെ തീരത്ത് മരങ്ങള്‍ക്കു മുകളിലായി നിര്‍മിച്ച കുടിലുകള്‍ ആകര്‍്ഷകമാണ്. ഭാഗ്യമുണ്ടെങ്കില്‍ കാട്ടുപക്ഷികളെയും മൃഗങ്ങളെയും കാണാനും സാധിക്കും.

യാത്രാ സൗകര്യം * കോന്നി -തണ്ണിത്തോട് റോഡില്‍ എലിമുള്ളുംപ്ലാക്കല്‍ കഴിഞ്ഞ് വനഭാഗത്തെ പേരുവാലിയിലാണ് മുളങ്കുടിലുകള്‍. ഇതേ റോഡില്‍ മണ്ണീറ റോഡില്‍ മുണ്ടോംമൂഴി പാലത്തിനു സമീപമാണു കുട്ടവഞ്ചി സവാരി കേന്ദ്രം. * പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ നിന്നും തണ്ണിത്തോട് വഴിയുള്ള കരിമാന്തോട് ബസിലും ചിറ്റാര്‍ ബസിലും യാത്ര ചെയ്താല്‍ ഇവിടങ്ങളിലെത്താം. കുട്ടവഞ്ചി സവാരി * രാവിലെ 8.30 മുതല്‍ 5.30 വരെയാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവര്‍ത്തനസമയം. * രണ്ടു തരത്തിലുള്ള സവാരികളാണുള്ളത്. ഒരു കുട്ടവഞ്ചിയില്‍ ഹ്രസ്വദൂര സവാരിക്ക് 400 രൂപയും ദീര്‍ഘദൂര സവാരിക്ക് 800 രൂപയുമാണ് നിരക്ക്. * ഹ്രസ്വദൂര സവാരിയില്‍ മുണ്ടോംമൂഴി കടവില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്ത് ഇതേ കടവില്‍ തിരികെയെത്താം. ദീര്‍ഘദൂര സവാരിയില്‍ മുണ്ടോംമൂഴി കടവില്‍ നിന്നു പേരുവാലി കടവ് വരെ രണ്ടു കിലോമീറ്ററോളമാണ് യാത്ര. * ഒരു കുട്ടവഞ്ചിയില്‍ പരമാവധി നാലു പേര്‍ക്ക് സഞ്ചരിക്കാം. * കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കൗണ്ടറില്‍ നിന്നു ടിക്കറ്റ് എടുത്താല്‍ കടവിലെത്തി ഉടന്‍ യാത്ര ചെയ്യാം. * കുട്ടവഞ്ചി യാത്ര ചെയ്യുമ്പോള്‍ സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റ് ധരിക്കണമെന്നതു നിര്‍ബന്ധമാണ്. * കുട്ടവഞ്ചി സവാരികേന്ദ്രത്തിലും സവാരിയിലും മദ്യം, പുകവലി എന്നിവ നിരോധിച്ചിട്ടുണ്ട്.

ആനകള്‍ പ്രധാന ആകര്ഷണ കേന്ദ്രമാകുന്ന പരിസ്ഥിതി സൗഹാര്‍്ദ വിനോദ സഞ്ചാര കേന്ദ്രമാണ് കോന്നി ആനക്കൂട്. ആനസവാരി (എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്), ആന മ്യൂസിയം, ആനയെ കുളിപ്പിക്കുന്നതു കാണാനുള്ള സൗകര്യം, കുട്ടികളുടെ പാര്‍ക്ക്, വനവിഭവങ്ങളുടെ വില്‍ ്പനശാല, ഔഷധ സസ്യ ഉദ്യാനം. പൂപ്പന്തല്‍, മില്‍്മ കന്റീന്‍ എന്നിവ ഇവിടെ ഉണ്ട്. ആനകളെ തൊടാനും അടുത്തു പോകാനും കര്‍ശന നിയന്ത്രണമുണ്ട്. കോന്നി സെന്‍ട്രല്‍ ജംക്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ചന്ദനപ്പള്ളി റോഡിലൂടെ സഞ്ചരിച്ചാല്‍ ഇക്കോ ടൂറിസം സെന്ററിലെത്താം.ഫോണ്‍്: 0468 2247645.

അടൂര്‍ മണ്ണടിയിലേക്കുള്ള യാത്ര വിജ്ഞാനപ്രദമാണ്. വേലുത്തമ്പി ദളവാ ചരിത്ര മ്യൂസിയം, ദളവയുടെ പ്രതിമ, വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച കളരി, കല്ലടയാറിന്റെ തീരത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശില്പാലംകൃതമായ കാമ്പിത്താന്‍ കല്‍മണ്ഡപം എന്നിവ കാണാം. ചരിത്ര മ്യൂസിയത്തില്‍ എന്തൊക്കെ? പുരാവസ്തുക്കള്‍, തിരുവിതാകൂര്‍ രാജാക്കന്മാരുടെ ചിത്രങ്ങള്‍, താളിയോലകള്‍, നാണയങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രവേശന സമയം 9.30 മുതല്‍ 4.30 വരെ. തിങ്കളാഴ്ചകള്‍ അവധി. അടൂരില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഏനാത്ത് ജംക്ഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരം.ഫോണ്‍: 9447163637.

കടമ്പനാട് മാഞ്ഞാലിയിലുള്ള ശിലാ മ്യൂസിയം. ശിലാ സന്തോഷിന്റെ സ്വന്തം വീട്ടിലൊരുക്കിയിട്ടുള്ള ചരിത്ര മ്യൂസിയത്തില്‍ പുരാവസ്തുക്കളുടെയും മറ്റ് അമൂല്യ വസ്തുക്കളുടെയും ശേഖരമുണ്ട്. ജില്ലയില്‍ സ്വകാര്യ മേഖലയിലെ ഏക ചരിത്ര മ്യൂസിയമാണിത്.

പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, ലോഹംകൊണ്ടും മണ്ണു കൊണ്ടും നിര്‍മിച്ചിട്ടുള്ള പുരാവസ്തുക്കള്‍, താളിയോലകള്‍്, പുരാതന വാദ്യോപകരണങ്ങള്‍, കുറിച്യര്‍ പട ഉപയോഗിച്ചിരുന്ന അമ്പുംവില്ലും ഉള്‍പ്പെടെയുള്ള പുരാതന ആയുധങ്ങള്‍്, വിവിധ രാജ്യങ്ങളിലെ കറന്‍ സികള്‍ എന്നിവ കൂടാതെ മറ്റ് അമൂല്യമായ പുരാവസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അടൂരില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം ഫോണ്‍ :9539064981.

വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണ് സരസകവി മൂലൂരിന്റെ വസതിയായ കേരളവര്‍്മ സൗധം. മൂലൂര്‍ തന്റെ വീടിനു പേരിട്ടതു കേരളവര്‍മ വലിയകോയി തമ്പൂരാനോടുള്ള സ്‌നേഹം കൊണ്ടാണ്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് ഈ സൗധം. സരസകവിയായിരുന്ന മൂലൂരിന്റെ ശവകുടീരം ഇവിടെത്തന്നെയാണ് നിലകൊള്ളുന്നത്. മൂലൂരിന്റെ ഡയറി, കവിതകളുടെ ശേഖരം, 1914-ല്‍ ശ്രീനാരായണ ഗുരു മൂലൂരിന്റെ വസതി സന്ദര്‍ശിച്ചപ്പോള്‍ വിശ്രമിച്ച മുറിയും ആഹാരം കഴിച്ച പാത്രവും, മൂലൂരിന്റെയും ഗുരുവിന്റെയും പാദുകങ്ങള്, ഗുരു മൂലൂരിന്റെ വസതിയില് ഇരുന്നു പറഞ്ഞ കാര്യങ്ങള് വിശ്രമ മുറിയുടെ ചുവരുകളില് എഴുതി വച്ചിരിക്കുന്നു. വര്ക്കല ശിവഗിരി തീര്ഥാടനത്തിനോട് അനുബന്ധിച്ച് സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്ന പഞ്ചലോഹ വിഗ്രഹം ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.ഇലവുംതിട്ട ജംക്ഷനില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ആണ് ദൂരം.

തോട്ടപ്പുഴശേരി പഞ്ചായത്തിലെ നയനാനന്ദകരമായ വെള്ളച്ചാട്ടമാണ് അരുവിക്കുഴി. മൂന്നു തട്ടുകളായി 25 മീറ്ററോളം താഴ്ചയുള്ള വെള്ളച്ചാട്ടം ഏവരെയും ആകര്‍ഷിക്കുന്നതാണ്. വ്യൂ ടവര്‍ അടക്കമുള്ള ടൂറിസ്റ്റ് അമിനിറ്റി സെന്റര്‍ വിനോദ സഞ്ചാര വകുപ്പ് ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. കോഴഞ്ചേരിയില്‍ നിന്നും 7.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രകൃതി രമണീയമായ കുറിയന്നൂര്‍ അരുവിക്കുഴിയിലെത്താം. കീഴ്‌വായ്പൂര്‍ മീന്മുട്ടി വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ കാത്ത് കഴിയുന്നു. വെള്ളത്തിന്റെ ഒഴുക്കിനൊത്ത് താഴേക്കു തെന്നിയിറങ്ങാന്‍ രസകരമാണ് വെള്ളച്ചാട്ടം. ഏകദേശം 50 അടിയോളം ഉയരത്തില്‍ നിന്നു വെള്ളം മൂന്നു തട്ടുകളായി താഴേക്കു പതിക്കുന്നതിനാല്‍ നയനമനോഹരമാണ് കാഴ്ച. ഏറ്റവും താഴത്തെ തട്ടിലാണ് ഉയരക്കൂടുതല്‍. വെള്ളം താഴേക്കു പതിക്കുന്നതിന്റെ ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറം വരെ കേള്‍ക്കാം. ശ്രദ്ധിക്കുക കോട്ടയം-കോഴഞ്ചേരി റോഡില്‍ കീഴ്വായ്പൂര്‍ സ്‌റ്റോര്‍മുക്കില്‍ നിന്ന് എഴുമറ്റൂര്‍ റോഡിലൂടെ രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ച് മണ്ണുമ്പുറത്ത് എത്തണം. ഇവിടെനിന്ന് നാരകത്താനി റോഡിലേക്കുള്ള വശത്താണ് വെള്ളച്ചാട്ടം. പടുതോട്-എഴുമറ്റൂര്‍ റോഡിലെ നാരകത്താനിയില്‍ നിന്നും പടുതോട് റോഡിലൂടെയും ഇവിടെ എത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (21 minutes ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (26 minutes ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (48 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (1 hour ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (1 hour ago)

വായു മലിനീകരണം രൂക്ഷം...  (1 hour ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (1 hour ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (2 hours ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (8 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (10 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends