Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

മഴക്കാലത്ത് ഒരു വിനോദയാത്ര

08 SEPTEMBER 2017 03:34 PM IST
മലയാളി വാര്‍ത്ത

മഴയ്ക്കു പല ഭാവങ്ങളുണ്ട്. ചിലപ്പോള്‍ ഇരുളിന്റെ മൗനരാഗമായി മഴ മാറുന്നു. ലാസ്യഭാവമൊളിപ്പിച്ചു പെയ്യുന്ന ചാറ്റല്‍മഴയും കുളിര്‍കാറ്റിന്റെ താളമേളങ്ങളുമായെത്തുന്നതും മഴയുടെ ഭാവങ്ങളില്‍ ചിലതാണ്. വീണ്ടും ഒരു മഴക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. മഴയെ ഇഷ്ടപ്പെടാത്തവര് ചുരുക്കമായിരിക്കും. പ്രത്യേകിച്ച് മഴക്കാലത്ത് ഒരു വിനോദയാത്ര നടത്താന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. മഴക്കാലത്ത് വീടിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുക എന്ന പഴഞ്ചന്‍ രീതിയോടൊക്കെ ഇപ്പോള്‍ ആര്‍ക്കും താല്‍പര്യമില്ല. ആ രീതിയോടൊക്കെ ബൈ പറഞ്ഞിരിക്കുന്നു. മലയാളിയുടെ ഈ മാറ്റം മനസിലാക്കിയതു കൊണ്ടായിരിക്കാം ഇന്നു മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികളും പദ്ധതികളുമായാണ് സ്വകാര്യ രംഗത്തുള്ള കമ്പനികള്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തിലുമുണ്ട് മണ്‍സൂണ്‍ ടൂറിസ്റ്റ് പാക്കേജുകള്‍.

ഇന്നു വിദേശിയരും സ്വദേശിയരും ഒരു പോലെ ഇഷ്ടപ്പെടുന്ന പ്രധാന മണ്‍സൂണ്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തിലെ ചില ഡെസ്റ്റിനേഷനുകള്‍ മാറിയിരിക്കുന്നു. വയനാടും മൂന്നാറും അതിരപ്പിള്ളിയുമൊക്കെ കേരളത്തിലെ ഏതാനും ചില ഹോട്ട് മണ്‍്‌സൂണ്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ്. മണ്‍സൂണ്‍ കാലത്ത് ആയുര്‍ വേദ ചികിത്സയ്ക്കും സുഖചികിത്സയ്ക്കുമായി കേരളത്തിലെത്തുന്നവരും നിരവധിയാണ്. .കേരളത്തിലെ ടൂറിസം മേഖല വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യംവഹിക്കുന്നത്. സെക്കന്റ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ടൂറിസം ആന്റ് ടെക്‌നോളജി എന്ന പരിപാടിയില്‍ പങ്കെടുക്കവേ കേരള ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ കേരളത്തിലെ ടൂറിസം മേഖലയിലുണ്ടായ വളര്‍ച്ചയെക്കുറിച്ച് പറഞ്ഞപ്പോള്‍ സൂചിപ്പിച്ച പ്രത്യേക കണക്ക്പ്രകാരം 2016-ല്‍ കേരളത്തിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഒരു മില്ല്യനാണെന്നാണ്. കൂടാതെ ഒരു കോടി 30 ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ രാജ്യത്തിനകത്തുനിന്നും കേരളം സന്ദര്‍ശിച്ചു. ഇതു കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യം തന്നെയാണ്.

കേരളത്തിലേക്കെത്തുന്ന അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം 100 ശതമാനമായി ഉയര്‍ത്തുവാനും രാജ്യത്തിനകത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം അമ്പത് ശതമാനമായി വര്ദ്ധിപ്പിക്കുന്നതിനുമായി നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നത് വെല്ലുവിളിയായി അവശേഷിക്കുന്നുമുണ്ട്.വ്യക്തി അധിഷ്ഠിതമോ താരമൂല്യാധിഷ്ഠിതമോ അല്ല ടൂറിസം മേഖല. എന്നിട്ടും 25 മുതല്‍ 27 കോടിയോളം ആളുകള്‍ ഇന്ന് കേരള ടൂറിസം വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്. 1.4 മില്ല്യണ്‍ ഫോളവേഴ്‌സ് ഫെയ്‌സ്ബുക്കിലും ഒരു മില്ല്യണ്‍ ടിറ്റ്വറിലും ഒരു ലക്ഷം ഇന്സ്റ്റാഗ്രാമിലുമുണ്ട്. ഇത്രയും വിജയം കേരളത്തിനു കൈവരിക്കാന്‍ സാധിച്ചത് കൂടുതല്‍ നൂതനമായ സാങ്കേതികവിദ്യകള്‍ ടൂറിസം മേഖലയില്‍ ഉപയോഗിച്ചതു കൊണ്ടാണെന്നതു വസ്തുതയാണ്. മഴക്കാലത്ത് കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശിയരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇതില്‍ ഏറ്റവും മികച്ച മണ്‍സൂണ്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി അറിയപ്പെടുന്നത് വയനാട്, മൂന്നാര്‍ ്, അതിരപ്പിള്ളി, തുഷാരഗിരി എന്നിവയാണ്.

വയനാട് 2015-ല്‍ പ്രമുഖ യാത്രാ വെബ്‌സൈറ്റായ ട്രിവാഗോ പുറത്തിറക്കിയ കുറഞ്ഞ ചെലവില്‍ മികച്ച താമസ സൗകര്യമൊരുക്കുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ വയനാട് ഒമ്പതാം സ്ഥാനത്തായിരുന്നു. ലോകത്തിലെ 100 പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലും വയനാട് സ്ഥാനം പിടിച്ചു. കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ പറുദ്ദീസയാണു വയനാട്. വിദേശസഞ്ചാരികളും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമായ വയനാട് ഏതു സീസണിലും തെരഞ്ഞെടുക്കാവുന്ന ടൂറിസ്റ്റ് കേന്ദ്രമായും അറിയപ്പെടുന്നു. വയനാടിലുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചു ടൂറിസം ഗൈഡ് ആയ സുബൈര്‍ പറയുന്നത് ജൂണ്‍ ജുലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇവിടെ എത്തുന്ന ടൂറിസ്റ്റുകള്‍ മറ്റു സീസണുകളെ അപേക്ഷിച്ചു കുറവാണെന്നാണ്. ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും പൂജാ അവധിക്കാലത്ത് തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനായി കേരള ടൂറിസം, കേരള ഗവണ്മെന്റ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്നിവര്‍ ചേര്‍ന്ന് വിനോദസഞ്ചാരികള്‍ക്കായി ജുലൈ 7, 8,9 തീയതികളില്‍ സ്പ്ലാഷ് വയനാട് മണ്‍സൂണ്‍ കാര്‍ണിവല്‍ ഒരുക്കിയിരുന്നു. ഇതിലൂടെയൊക്കെ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട.

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍്: ചെമ്പ്ര കൊടുമുടി, നീലിമല, മീന്മുട്ടി, ചെതലയം, പക്ഷി പാതാളം, ബാണാസുര സാഗര്‍ അണക്കെട്ട്.

കേരളത്തിലെ പ്രധാനപ്പെട്ട 10 വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ 1. മൂന്നാര്‍ 2. വയനാട് 3. കോവളം 4. വര്‍ക്കല 5. ഫോര്‍ട്ട് കൊച്ചി 6. ബേക്കല്‍ 7. ആലപ്പുഴ 8. അതിരപ്പള്ളി വെള്ളച്ചാട്ടം 9. അഷ്ടമുടികായല്‍ 10. തേക്കടി

കേരളീയര്‍ ആസ്വദിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ (യുവാക്കളില്‍ നടത്തിയ സര്‍വ്വേ പ്രകാരം)1.വയനാട് 2.മൂന്നാര്‍ 3.അതിരപ്പിള്ളി വെള്ളച്ചാട്ടം 4.തുഷാരഗിരി

തെക്കിന്റെ കശ്മീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മൂന്നാര്‍ യുവാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്. ഇവിടെ എത്തുന്നവരില്‍ കൂടുതലും ഉത്തരേന്ത്യക്കാരാണ്. ദീപാവലി സീസണിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെ എത്തുന്നത്. ജൂണ്‍-ജുലൈ മാസങ്ങളില്‍ ആളുകള്‍ പൊതുവെ കുറവാണ് എന്നാണ് ഇവിടുത്തെ ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്നത്. എങ്കിലും മഴക്കാലം വിനോദമാക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ ആദ്യം തെരഞ്ഞെടുക്കുന്നത് ഇപ്പോഴും മൂന്നാര്‍ ആണ്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍: ആനയിറങ്ങല്‍, ടോപ് സ്‌റ്റേഷന്‍, തേയില മ്യൂസിയം, മാട്ടുപ്പെട്ടി, പള്ളിവാസല്‍, ഇരവികുളം ഉദ്യാനം

മണ്‍സൂണ്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് അതിരപ്പിള്ളി. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ആകര്ഷകമായ വണ്‍ ഡേ ടൂര്‍ പാക്കേജ് തന്നെ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മണിക്ക് ചാലക്കുടി പിഡബ്ല്യു ഗസ്റ്റ് ഹൗസില്‍ നിന്നു തുടങ്ങുന്ന യാത്ര അതിരപ്പിള്ളി വെള്ളച്ചാട്ടം, പെരിങ്ങല്‍കുത്ത് ഡാം, തുമ്പൂര്‍ മുഴി ഗാര്‍ഡന്‍, ചാര്‍പ്പ വെള്ള ചാട്ടം, വാഴച്ചാല്‍ വെള്ളച്ചാട്ടം, ആനക്കയം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സന്ദര്‍ശിക്കും. കൂടാതെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം കപ്പയും കാന്താരിമുളക് ചമന്തി തുടങ്ങിയവയും നല്‍കും. യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഔഷധ കിറ്റ്, ബാഗ്, കുട എന്നിവയും ലഭിക്കും. ഒരു ദിവസത്തെ ടൂര്‍ പാക്കേജിന് 1000 രൂപയാണ് ഈടാക്കുന്നത്. അതിരപ്പിള്ളിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ കൂടുതലായും ആസ്വദിക്കുന്നത് പ്രകൃതി രമണീയമായ കാടുകളും വെള്ളച്ചാട്ടങ്ങളുമാണ്.

കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയാണ് മണ്‍സൂണ്‍ കാല ടൂറിസത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന മറ്റൊരു സ്ഥലം. ഇവിടെ കഴിഞ്ഞ വര്‍ഷം അയ്യായിരത്തില്‍പ്പരം വിദേശ ടൂറിസ്റ്റുകള്‍ ആണ് എത്തിയിട്ടുള്ളത്. ജൂണ്‍്, ജുലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആണ് ഇവിടെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. മഴ കൂടുതല്‍ ലഭിക്കുമ്പോള്‍ തുഷാരഗിരി വെള്ളച്ചാട്ടം നിറഞ്ഞു കവിഞ്ഞു താഴേക്ക് പതിക്കുന്നത് കാണാനും പിന്നെ ദ ഗ്രേറ്റ് ഹോളോ ട്രീ (താന്നി മുത്തശ്ശിയെ) കാണാനുമാണ് ആളുകള്‍ ഇവിടെയെത്തുന്നത്. ഇവിടെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഉള്ളത്. അതില്‍ ഏറ്റവും ഉയരം കൂടിയത് തേന്‍പാറ വെള്ളച്ചാട്ടം ആണ്. 75 മീറ്ററോളം ആണ് ഇതിന്റെ പൊക്കം. റബ്ബര്‍്, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവൃഞ്ജനങ്ങള്‍ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദ സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ സ്ഥലമാണ്. ഇപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ആളുകള്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നില്ല. മഴ കനത്തതോടു കൂടി വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതാണ് കാരണം. സെപ്റ്റംബര്‍ മാസത്തോടു കൂടി കൂടുതല്‍ ഗൈഡുകളെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. മണ്‍സൂണ്‍ കാലത്ത് വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ കൂടുതലായും വെള്ളച്ചാട്ടങ്ങളും പ്രകൃതി ഭംഗിയും ആസ്വദിക്കുവാനാണ് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (1 hour ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (2 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (3 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (3 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (4 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (4 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (4 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (5 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (5 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (6 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (6 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (6 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (6 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (6 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (6 hours ago)

Malayali Vartha Recommends