Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള മനോഹരമായ ജലസംഭരണി

13 OCTOBER 2017 04:24 PM IST
മലയാളി വാര്‍ത്ത

ഷൊര്‍ണൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന, അസുരകുണ്ട് ജലസംഭരണി ആകര്‍ഷകമായ ഒരു ഭൂപ്രദേശമാണ്. വാഴാനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെ, 1977-ലാണ് ജലസംഭരണി നിര്‍മ്മിക്കുന്നത്.

ഷൊര്‍ണൂരില്‍ നിന്നും സംസ്ഥാന പാത 22-ലൂടെ യാത്ര ചെയ്താല്‍ ആറ്റൂര്‍ ഗ്രാമപ്രദേശത്ത് എത്തിച്ചേരാം; അവിടെ നിന്നും പഴയന്നൂര്‍ റോഡിലൂടെ സഞ്ചരിച്ച് അസുരകുണ്ടിലെത്താം. തൃശൂര്‍ വനംവകുപ്പിന്റെ കീഴിലുള്ള മച്ചാട് ഡിവിഷനിലാണ് ജലസംഭരണി സ്ഥിതിചെയ്യുന്നത്. 10 മീറ്റര്‍ മാത്രം ഉയരമുള്ള അണക്കെട്ടാണിത്.

നാട്ടുകാര്‍ക്കിടയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ് അസുരകുണ്ട് ജലസംഭരണി. കൊലപാതകമൊക്കെ നടന്ന സ്ഥലമാണെന്നും അതിനാല്‍ പോകുന്നത് സുരക്ഷിതമല്ലെന്നും പറയപ്പെടുന്നു. ചെക്‌പോസ്റ്റില്‍ പോലീസുകാരൊക്കെയുണ്ട്. എന്നാല്‍ ഉള്ളില്‍ സാമൂഹിക വിരുദ്ധര്‍ കൈയ്യടക്കിയിരിക്കയാണവിടം എന്നു കാണാം. വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് കടന്നുള്ള വഴിയായിട്ടുകൂടി, അങ്ങിങ്ങായി മദ്യപിച്ചുകൊണ്ടിരിക്കുന്ന ചെറുകൂട്ടങ്ങളെ ധാരാളം കാണാമിവിടെ. വഴിയുടെ നടുക്ക് കുപ്പിവെച്ച് അടിക്കുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍.

അതൊക്കെ മനംമടുപ്പിക്കുമെങ്കിലും അണക്കെട്ടിന്റെ അകത്തേക്ക് പ്രവേശിക്കുന്നതോടെ അതൊക്കെ മാറും. കരിമ്പനയും കുടപ്പനയും ഉള്‍പ്പടെ നിരവധി വൃക്ഷലതാദികളാല്‍ ചുറ്റപ്പെട്ട ഒരു തടാകമാണിവിടെ ഉള്ളത്. തടാകത്തിന് മിഴിവേകുവാന്‍ നൂറുകണക്കിന് പക്ഷികളും. വേനലിന്റെ ബാക്കിപത്രമായി, അണക്കെട്ടില്‍ തെളിഞ്ഞുവന്ന പാറക്കെട്ടുകളും ചതുപ്പ് നിലങ്ങളും, അസുരകുണ്ടിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. പാറക്കെട്ടുകളും ഇളം പുല്ലുകള്‍ നിറഞ്ഞ നദീതടങ്ങളും പക്ഷികളുടെ കളകൂജനവും തടാകത്തിന് ചുറ്റുമുള്ള വൃക്ഷലതാദികളും ചേര്‍ന്ന് ആനന്ദദായകമായ ഒരന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

സാമൂഹികവിരുദ്ധരുടെ അതിപ്രസരം മൂലം, ഈ സൗന്ദര്യത്തിലേക്ക് എത്തിപ്പെടുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതുകൊണ്ട് തന്നെ സ്ത്രീകളേയും കുട്ടികളേയും കൂട്ടി ഇവിടെ വരുവാന്‍ ആരും ധൈര്യപ്പെടാറില്ല. 'അസുരകുണ്ട്' അക്ഷരാര്‍ത്ഥത്തില്‍ അസുരന്‍മാരുടെ കുണ്ടാകുന്നതും അങ്ങനെയാണ്. വിനോദസഞ്ചാരത്തിന് വളരെയധികം സാധ്യതകളുള്ള ഈ മനോഹരമായ ജലസംഭരണി, അധികൃതരുടെ അനാസ്ഥമൂലം കുത്തഴിഞ്ഞ നിലയിലെത്തിച്ചേര്‍ന്നിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (7 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (12 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (58 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends