Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

കൊല്ലങ്കോടിന്റെ ഗ്രാമഭംഗിയും നെല്ലിയാമ്പതി മലകളും

23 OCTOBER 2017 02:58 PM IST
മലയാളി വാര്‍ത്ത

പാലക്കാട് പശ്ചിമഘട്ട വിടവില്‍ പീച്ചിയില്‍ നിന്നും തുടങ്ങുന്ന മലനിരകള്‍ ഏറ്റവും അടുത്തു വന്നു വിസ്മയിപ്പിക്കുന്ന ഗരിമയോടെ ഹരിതാഭയോടെ, നിഗൂഢതകളോടെ അതിന്റെ ശില്‍പ്പ ഭംഗി വെളിപ്പെടുത്തി ആസ്വാദകരെ മാടി വിളിക്കുന്നത് കൊല്ലങ്കോട്ട് വച്ചാണ് . പൊള്ളാച്ചി പാതയില്‍ നെന്മാറ മുതല്‍ മീങ്കര വരെയുള്ള അകലമാണ് പശ്ചിമഘട്ടം ഒരു അനുഭൂതിയായി അരികിലെത്തുന്നത് .

ചിറ്റൂര്‍ താലൂക്കില്‍ പൊതുവെ നെല്‍വയലുകള്‍ നിറഞ്ഞ ചെറു മേടുകള്‍ നിറഞ്ഞ ഭൂപ്രകൃതിയാണ് . തട്ട് തട്ടുകളായ കൃഷിഭൂമികളും കരിമ്പനകളും കുതിര കാള വണ്ടികളും ചാണകം മെഴുകിയ മുറ്റങ്ങളും ഞാറ്റടികളും ആമ്പല്‍ കുളങ്ങളും ഗായത്രിപ്പുഴയും വരണ്ട കാറ്റും മൂര്‍ഖന്‍ പാമ്പുകളും തമിഴു ചുവയുന്ന ഭാഷയും കൂടിച്ചേര്‍ന്നു കൊല്ലങ്കോടിന്റെ ഗ്രാമഭംഗിയായി മാറുന്നു .എവിടെ നിന്ന് നോക്കിയാലും പച്ചച്ച പാടശേഖരങ്ങള്‍ക്കു അതിരിട്ടു നിഴല്‍ പോലെ അല്ലെങ്കില്‍ ഒരു കാവല്‍ക്കാരനായി അല്ലെങ്കില്‍ ചക്രവാളങ്ങളായി ആ മലനിരകള്‍ ഫ്രെയിമിലുള്‍പ്പെടും .

നെല്ലിയാമ്പതി കയറുവാന്‍,സാധിക്കുന്ന മലമുകളിലെല്ലാം എത്താന്‍ ആരും കൊതിച്ചുപോകും. നെന്മാറ പട്ടണം കടന്നു പോത്തുണ്ടിയിലെത്തുമ്പോള്‍ പുറംകാഴ്ചകളില്‍ പാലക്കാടന്‍ പ്രകൃതി നിറയും. കരിമ്പനകള്‍ , നെല്‍വയലുകള്‍ ,പാടപ്പച്ച, ആല്‍മരങ്ങള്‍ . ദൂരെ നിന്നേ ആ കൊടുമുടികള്‍ കണ്ടു തുടങ്ങും . കറുത്തിരുണ്ട കോട്ട പോലെ മാനം മുട്ടി . ഗാംഭീര്യമാര്‍ന്നു ധവള ധാരകളായി അങ്ങിങ്ങു തൂവിയിറങ്ങുന്ന ജലപാതങ്ങള്‍ . പോത്തുണ്ടിയിലെത്തുമ്പോള്‍ മലയടിവാരമായി . ഇവിടം മുതല്‍ മലകയറ്റത്തിന്റെ കിതപ്പറിയുകയാണ്. വനം വകുപ്പിന്റെ പരിശോധനാകേന്ദ്രത്തില്‍ പേരെഴുതികൊടുത്തു വേണം മുന്നോട്ടു പോകുവാന്‍. പോത്തുണ്ടി അണക്കെട്ടിന്റെ മുകള്‍ഭാഗത്തേക്കാണ് ആദ്യമെത്തുക .

മലനിരകളുടെ കാല്‍പ്പാദത്തില്‍ മണ്ണ് കൊണ്ട് കെട്ടിപൊക്കിയാണ് പോത്തുണ്ടി അണക്കെട്ടു നിര്‍മ്മിച്ചിരിക്കുന്നത് . ജലാശയം തീര്‍ക്കുന്ന ഇളംനീല ദര്‍പ്പണത്തില്‍ മലനിരകളുടെ പ്രതിബിംബം. ജലാശയവും ഗിരിനിരകളും കൂടി ചേരുമ്പോള്‍ ഒരു ജലഛായാചിത്രത്തിന്റെ രമ്യത . അണക്കെട്ടിന് താഴെയായി നല്ലൊരു ഉദ്യാനമുണ്ട് .

അണക്കെട്ടില്‍ നിന്നും മലകയറുമ്പോള്‍ കാട്ടുവഴികള്‍ ഉയരങ്ങളിലെ കാടകങ്ങളിലേക്കു നീളുന്നു .ഒന്നിനു പുറകെ ഒന്നായി ഹെയര്‍പ്പിന്‍ വളവുകള്‍ . പുതുജീവന്‍ തുടിക്കുന്ന കാട്ടരുവികള്‍ . ഉന്മേഷദായകമായ വനഗന്ധം . ചെറുനെല്ലിയില്‍ പാതയോരത്തെ പവലിയനില്‍ നില്‍കുമ്പോള്‍ ശരിക്കും കാടിന്റെ ആത്മാവിനെ തൊടാം . വന നിബിഡമായ താഴ്വാരങ്ങളുടെ സംഗമം . ഏകാന്തമായ കാടും കാടിന്റെ കുളിരും മാത്രം . ഉരുകിപ്പരന്ന ലോഹം കണക്കെ വളരെ അകലെ പ്രഭാത വെയിലേറ്റു തിളങ്ങുന്ന പോത്തുണ്ടി ജലാശയം . താഴ്‌വാരം ചേര്‍ന്ന് നീങ്ങുന്ന കോടമഞ്ഞിന്റെ സഞ്ചയം . ഉള്‍കാട്ടിലെവിടെ നിന്നോ ഒക്കെ മലമുഴക്കിയുടെ കൂജനം . ആനകളുടെ സഞ്ചാരപഥമാണ് ഈ മേഖല . ഒറ്റയാന്മാര്‍ പല വട്ടം ഇവിടെ മാര്‍ഗ്ഗം മുടക്കി നിന്നിട്ടുണ്ട് . പറിച്ചെറിഞ്ഞ പുല്‍നാമ്പുകളും പിച്ചി ചീന്തിയ മരച്ചില്ലകളും വഴിയിലുടനീളം കാണാം.

നെല്ലിയാമ്പതി അടുക്കുമ്പോള്‍ എസ്‌റ്റേറ്റുകളുടെ ലോകമായി . തേയിലയും കാപ്പിയും കൂടാതെ റബ്ബറും അടക്കയും കുരുമുളകും കൃഷിയിനങ്ങളായിട്ടുണ്ട് . ഒരുകാലത്തു ഓറഞ്ചു തോട്ടങ്ങള്‍ ധാരാളമുണ്ടായിരുന്നു. .ബ്രിട്ടീഷുകാരാണ് കാടു കയറി മരങ്ങള്‍ മുറിച്ചു നെല്ലിയാമ്പതിയില്‍ തോട്ടങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയത് . ചെറുതും വലുതുമായി അന്‍പത്താറോളം എസ്‌റ്റേറ്റുകള്‍ .അവയില്‍ പാട്ടക്കാലാവധി കഴിഞ്ഞവ വനംവകുപ്പ് തിരിച്ചുപിടിക്കുന്നുണ്ട് . തിരിച്ചുപിടിച്ച തോട്ടങ്ങള്‍ വനമായിമാറുവാന്‍ അനുവദിക്കുകയാണ് . പലതിലും നിയമയുദ്ധം തന്നെ നടന്നു കൊണ്ടിരിക്കുന്നു .

പുളിയന്‍പാറ കഴിഞ്ഞ് സീതാര്‍കുണ്ടു റൂട്ടില്‍ അല്‍പ്പം മുന്നോട്ടു പോയി സബ്‌സ്‌റ്റേഷന്റെ അരികിലൂടെ വലത്തോട്ട് തിരിഞ്ഞാല്‍ ഇരുവശത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പേരമരങ്ങള്‍ . റോഡ് എന്ന് പറയാവുന്ന അവസ്ഥ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞിരുന്നു . വലിയ പാറക്കൂട്ടങ്ങളിലൂടെയും മലയോരങ്ങളിലൂടെയും കുറച്ചു ദൂരം മുന്നോട്ടു പോകണം.വനംവകുപ്പിന്റെ പ്രകൃതി പഠനകേന്ദ്രത്തിലെത്തി . അവിടെ ഫീസ് അടച്ചു ടിക്കറ്റ് മേടിക്കണം . രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശനം .

അവിടം മുതല്‍ വഴിയെന്നൊന്നില്ല . മലയോരത്തു കൂടി അങ്ങിനെയങ്ങു പോകണം . ഏതോ റൈഡില്‍ കയറിയ പ്രതീതിയാണ്. പതുക്കെ പതുക്കെ മലമുകളിലേക്ക്. വലിയൊരു മലയുടെ ഉച്ചിയിലെത്തി. കാടിന്റെ ഇരുട്ടില്‍ നിന്നും വെളിച്ചം കണ്ട ഒരു വളവിലാണ് മിന്നാമ്പാറ. മിന്നാംപ്പാറയില്‍ നിന്നാല്‍ നെല്ലിയാമ്പതി ആകമാനം കാണാം . തേയിലക്കമ്പനികളും ലായങ്ങളും എല്ലാം . നല്ല ഇളം കാറ്റ് . മലഞ്ചരിവിലാകെ ഒരു തരം വയലറ്റ് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു.

റോഡില്ലാത്ത റോഡിലൂടെ പിന്നെയും മുകളിലേക്ക്. പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞിരുന്നു .ഒരു വെളിമ്പ്രദേശം കണ്ടു തുടങ്ങി . നെല്ലിയാമ്പതിയിലെ മറ്റൊരു മലയുടെ നെറുകയിലേക്ക് കുടി എത്തുകയാണ് . കാരശൂരി മല. എല്ലാ മലമുകളിലും ചിലപ്രത്യേകതകള്‍ ഉണ്ടായിരിക്കും . ചുറ്റുപാടും ലഭിക്കുന്ന അതിവിശാല കാഴ്ച തന്നെ ഒന്നാമത് . മിക്കവാറും പാറപ്പുറങ്ങള്‍ ആയിരിക്കും . വെള്ളാരം കല്ലുകള്‍ നിറഞ്ഞ മണ്ണായിരിക്കും . കാരശൂരി മാലയും വ്യത്യസ്തമല്ല . നടുവൊടിക്കുന്ന യാത്ര കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ കാണുന്ന വിശാലത വിവരണങ്ങള്‍ക്കതീതമാണ് . ചുറ്റിലും പര്‍വതങ്ങളുടെ അടരുകള്‍. മനുഷ്യസ്പര്ശമേല്ക്കാത്ത വനത്തിന്റെ നിഗൂഢത . പറമ്പിക്കുളം കാടുകള്‍ വരെ കാരശൂരി മലയില്‍ നിന്നാല്‍ കാണാ. ജൈവവൈവിധ്യവും കാടുകളുടെ സ്വഭാവവും ഓരോ മലകളിലും വ്യത്യസ്തമാണ് . ചിലതില്‍ കറുത്തു തിങ്ങിയ മരങ്ങളെങ്കില്‍ ചിലതില്‍ പുല്‌മേടുകളാണ് ചിലതില്‍ കരിമ്പാറകളാണ് . പക്ഷികളിലും ജീവികളിലും വ്യത്യാസങ്ങള്‍ കാണാം .

കാരശൂരിയില്‍ നിന്നും മാട്ടുമലയിലേക്കാണ് യാത്ര . മാട്ടുമലയിലേക്കുള്ള പാത കുറച്ചുകൂടി ഭേദപ്പെട്ടതാണ് . താഴ്വാരത്തിലൂടെയാണ് . ഇറക്കവുമാണ് . കാരശൂരിയില്‍ നിന്നും കണ്ട മലഞ്ചരിവുകളുടെ മറുവശങ്ങളാണ് ഇപ്പോള്‍ കാണുന്നത് . ഒന്നുരണ്ടു സന്ദര്‍ശക വാഹനങ്ങള്‍ കടന്നു പോയി . കുന്നിന്‍ചെരിവിലാകെ ചിത്രശലഭങ്ങളുടെ ലോകം . ചെടികളിലും മരങ്ങളിലും ഒരേ വര്‍ണ്ണത്തിലുള്ള ചിത്രശലഭങ്ങള്‍ പൊതിഞ്ഞിരിക്കുന്നു .ശലഭമരങ്ങള്‍ നിറഞ്ഞൊരു താഴ്വര.

പ്രസന്നമായ അന്തരീക്ഷമാണിവിടെ. ഇടയ്ക്കു അവിടവിടെ കായ്ച്ചുനില്‍ക്കുന്ന ഓറഞ്ചു ചെടികള്‍ . പിന്നെയെത്തുന്നത് മാട്ടുമലയിലേക്കാണ്. മട്ടുമാലയിലെ വ്യൂപോയിന്റും മലനെറുകയിലാണ് . മലദൈവങ്ങളുടെ ചെറിയൊരു പ്രതിഷ്ഠയും വിളക്കുതറയും ഉണ്ടവിടെ . ആണ്ടിലൊരിക്കല്‍ ഉത്സവവും . കാര്‍മേഘങ്ങള്‍ വനത്തില്‍ വെയിലും നിഴലും തീര്‍ക്കുന്നു .

മാട്ടുമലയില്‍ നിന്നും ഇറങ്ങുന്നത് ആനമടയിലേക്കാണ്. കാട്ടുപോത്തുകളുടെ വിഹാരമേഖലയാണ് ആനമട . വഴിയിലുടനീളം കാട്ടുപോത്തുകളുടെ ചാണകം കാണാം . വശങ്ങള്‍ ഇടിച്ചു കാട്ടിലേക്ക് കയറിപ്പോയതിന്റെ അടയാളങ്ങള്‍ . ഓറഞ്ചുചെടികള്‍ ധാരാളമായി കണ്ടുതുടങ്ങും . നല്ലവണ്ണം കായ്ച്ചു നില്‍ക്കുന്നവ. നെല്ലിയാമ്പതിയില്‍ ഓറഞ്ചു വസന്തം വീണ്ടും വരികയാണോ? ആനമടയില്‍ ഒരു സ്വകാര്യ റിസോര്‍ട്ട് ഉണ്ട്. അത്യാവശ്യം ഭക്ഷണം ഇവിടെ നിന്നും ലഭിക്കും .

സബ്‌സ്‌റ്റേഷന് സമീപത്തുനിന്നും വലത്തോട്ടു തിരിഞ്ഞാല്‍ സീതാര്‍കുണ്ട് സന്ദര്‍ശിച്ചു മടങ്ങാം. പശ്ചിമ ഘട്ടമലനിരകകളില്‍ തൊണ്ണൂറു ഡിഗ്രിയില്‍ നില്‍ക്കുന്നൊരു പര്‍വ്വതമുഖമാണ് സീതാര്‍കുണ്ട് . ഇവിടെ നിന്നും താഴേക്ക് ലഭിക്കുന്ന അനന്യമായ കാഴ്ചകള്‍ക്ക് സമാനതകളില്ല.

വനവാസകാലത്തു രാമനും സീതയും പാര്‍ത്തുവന്നിരുന്നതിനാല്‍ സീതാര്‍ക്കുണ്ടെന്നു നാമധേയം. പോപ്‌സ് ഗ്രീന്‍ എസ്‌റേറ്റിലൂടെയാണ് വഴി . എസ്‌റേറ്റുപാത വ്യൂപോയിന്റിനടുത്തുള്ള പാര്‍ക്കിംഗ് ഏരിയാവരയേ ഉള്ളൂ. ഇനിയങ്ങോട്ട് കാല്‍നടയാണ് .

കാഴ്ചയുടെ ഒരു അപൂര്‍വ ലോകം കണ്‍മുമ്പില്‍ തുറക്കും. ആയിരത്തിഅഞ്ഞൂറു മീറ്റര്‍ താഴെ വിസ്തൃതമായൊരു ഭൂമിക. ചക്രവാളത്തോളം പോന്നൊരു ക്യാന്‍വാസില്‍ സസൂക്ഷമം വര്‍ണ്ണങ്ങള്‍ ചാര്‍ത്തി രചിച്ചൊരു രവിവര്‍മ്മ ചിത്രം പോലെ . വയലേലകള്‍ , ജലാശയങ്ങള്‍ , നിരത്തുകള്‍ , വീടുകള്‍ , നദികള്‍ തുടങ്ങി ഒരു ദേശത്തിന്റെ ജീവല്‍സ്പന്ദനങ്ങള്‍ മുഴുവനുമുണ്ട് . കൊല്ലങ്കോട് ഗ്രാമമാണ് തൊട്ടുതാഴെ കാണുന്നത് . ചുള്ളിയാര്‍-മീങ്കര അണക്കെട്ടുകളും മഞ്ഞിന്റെ മൂടുപടം നീങ്ങിയാല്‍ വാളയാര്‍ -മലമ്പുഴ -മൂലത്തറ അണക്കെട്ടുകളും കാണാം .

സീതാര്‍കുണ്ടില്‍ നിന്നും പുളിയന്‍പാറ വഴി കൈകാട്ടിയിലെത്തിയാല്‍ കേശവന്‍ പാറയിലേക്കു തിരിയാം. ഫോറസ്‌ററ് ഐബിക്കരികിലൂടെ കുറച്ചു നടക്കണം കേശവന്‍പാറയിലേക്ക്. വശങ്ങളില്‍ വനത്തിന്റെ സാന്ദ്രത ഏറിവരും .പാറക്കൂട്ടങ്ങളില്‍ കയറി താഴേക്കിറങ്ങിയാല്‍ കേശവന്‍പാറയായി. നെല്ലിയാമ്പതിയിലെ പ്രധാനപ്പെട്ട ഒരു വ്യൂപോയിന്റ് ആണിത്. ഇരുട്ടടഞ്ഞ കരിംപച്ചവനങ്ങളും കാടിന്റെ വിജനതയും തണുപ്പും മലയിടുക്കുകളും അനിതരമായ കാഴ്ചകളാകുന്നു . കുറച്ചുകൂടി താഴേക്കിറങ്ങിയാല്‍ പോത്തുണ്ടി ജലാശയവും കാണാം .

കേശവന്‍പാറയില്‍ നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കരപ്പാറയില്‍ എത്തിച്ചേരും .നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് കാരപ്പാറ . നൂറടിപ്പാലം കഴിയുമ്പോള്‍ മിനുങ്ങുന്ന പച്ചപുതപ്പിട്ട പോലെ തേയിലത്തോട്ടങ്ങള്‍ തെളിയും . കുറച്ചുകൂടി വ്യത്യസ്തമാണ് കരപ്പാറയിലെ പ്രകൃതി . കയറ്റിറക്കങ്ങള്‍ കുറഞ്ഞ സുന്ദരമായ കുന്നുകള്‍ . അതിരുകളില്‍ തല ഉയര്‍ത്തി കൊടുമുടികള്‍ . ബിയാട്രിസ് , വിക്ടോറിയ , ഹില്‍ടോപ് . ചാലക്കുടിപ്പുഴയുടെ പ്രധാന കൈവഴിയായ കാരപ്പാറപ്പുഴ ഒരു നീര്‍ച്ചാലായി കുന്നുകളെ പുണര്‍ന്ന് ഒഴുകി തുടങ്ങുന്നു . പൂത്തുണ്ട് മുതല്‍ കാപ്പിത്തോട്ടങ്ങള്‍ മാത്രമായി . തേയിലത്തോട്ടങ്ങളില്‍ നിന്നും വിഭിന്നമായി കാടിന്റെ ശീതളിമയിലാണ് കാപ്പിച്ചെടികളുടെ വളര്‍ച്ച . വീതി കുറഞ്ഞ മലയോരപാതയിലേക്ക് എത്തി നോക്കുന്നുണ്ടവ . കേരളത്തില്‍ കാപ്പിച്ചെടികള്‍ക്കിടയിലൂടെയുള്ള യാത്ര കരപ്പാറയില്‍ നിന്നും മാത്രമാണ് കിട്ടുക.

കാരപ്പാറ കവലയില്‍ ടാര്‍വഴിഅവസാനിക്കും. ജലസമൃദ്ധമായിക്കഴിഞ്ഞ കാരപ്പാറ പുഴ കവലയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു പ്രതാപിയായി ഒഴുകി മറയുന്നു. പുഴക്ക് കുറുകെ തൂക്കുപാലം സ്ഥാപിച്ചിട്ടുണ്ട്. തൂക്കുപാലത്തില്‍ കയറി പുഴയുടെ നിറവറിയാം . ഉള്‍വനങ്ങളിലേക്ക് കയറി പോകാം. പുഴയോരത്തു കൂടി ഒരു കിലോമീറ്റര്‍ താഴോട്ട് നടന്നാല്‍ തുള്ളിച്ചാടുന്ന പുഴയിലെ സ്ഫടികജലം വെള്ളച്ചാട്ടമായി മാറുന്നത് കാണാം .

സിംഹവാലന്‍ കുരങ്ങുകളും , വരയാടുകളും , മലമുഴക്കി വേഴാമ്പലുകളും നെല്ലിയാമ്പതിയില്‍ ധാരാളമുണ്ട്. ആനമല, പറമ്പിക്കുളം, ചിമ്മിനി, ഷോളയാര്‍ , വാഴച്ചാല്‍ വനങ്ങളാണ് നെല്ലിയാമ്പതിയോട്‌ചേര്‍ന്നു കിടക്കുന്ന കാടുകള്‍. സൂര്യന്‍ അസ്തമയത്തിനു തയ്യാറെടുക്കുമ്പോള്‍ തോട്ടങ്ങളില്‍ പതിയുന്ന പോക്കുവെയിലിനു പതിയെ മങ്ങലേറ്റു തുടങ്ങും, കൂടെ കാടിറമ്പുകളില്‍ മഞ്ഞു വീഴ്ചയും! അപ്പോള്‍ നെല്ലിയാമ്പതിയില്‍ നിന്നും മലയിറങ്ങാനുള്ള സമയമായെന്ന് മനസ്സിലാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയുടെ അര്‍ബുദ വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി സംഘടനയിലെ പ്രശ്‌നങ്ങള്‍ പറയുന്ന രീതി മാറണമെന്ന് ദിലീപ്  (2 hours ago)

സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനോ അല്ലെന്ന് പൃഥ്വിരാജ്  (2 hours ago)

ഹണി ട്രാപ്പ് കേസില്‍ രണ്ട് യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍  (2 hours ago)

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും വൈകുന്നു  (3 hours ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി  (4 hours ago)

ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര്‍ ഇരുപത്തിനാലിന് മമ്മൂട്ടി കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു  (4 hours ago)

ആവേശം പകര്‍ന്ന് മമൂട്ടിയുടെ ജന്‍മദിനത്തില്‍ സാമ്രാജ്യം ടീസര്‍ എത്തി  (6 hours ago)

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി  (6 hours ago)

ഡബ്ല്യു.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആദ്യ സ്‌ട്രോക്ക് യൂണിറ്റുകളാകാന്‍ കേരളം  (6 hours ago)

മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്ന് കാതോലിക്കാബാവ  (7 hours ago)

ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി  (8 hours ago)

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (8 hours ago)

Malayali Vartha Recommends