Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാകുന്നു

02 JANUARY 2018 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

തലസ്ഥാനനഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാകും. ഒപ്പം അത്യാധുനിക സൗരോര്‍ജ വിളക്കുകള്‍ കൊണ്ട് വേളി ടൂറിസ്റ്റ് വില്ലേജ് പ്രകാശപൂരിതമാവുകയും ചെയ്യും. വേളിയിലെ തന്നെ സ്വിമ്മിങ്പൂളിന്റെയും പാര്‍ക്കിന്റെയും നവീകരണ പ്രവര്‍ത്തനങ്ങളും പുതിയ വര്‍ഷത്തില്‍ പണിയാരംഭിക്കും.

നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഇ-ടോയ്‌ലെറ്റ് എന്ന വിനോദസഞ്ചാരവകുപ്പിന്റെ പദ്ധതിക്ക് തത്വത്തില്‍ അംഗീകരമാവുകയും ചെയ്തു. പദ്ധതികള്‍ സമയബന്ധിതമായി പണി ആരംഭിക്കുകയും പൂര്‍ത്തിയാവുകയും ചെയ്താല്‍ 2018-ല്‍ തിരുവനന്തപുരത്തെ വിനോദസഞ്ചാര മേഖലയുടെ മുഖം തന്നെ മാറും.

95.57 ലക്ഷം രൂപ മുടക്കിയാണ് നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളൊരുക്കുന്നത്. ശംഖുംമുഖത്തെ മുത്തുച്ചിപ്പി പാര്‍ക്ക്, സുനാമി പാര്‍ക്ക്, ചാച്ചാ നെഹ്രു പാര്‍ക്ക്, വേളിയിലെ പാര്‍ക്ക്, ആക്കുളം ചില്‍ഡ്രന്‍സ് പാര്‍ക്ക്, കനകക്കുന്ന് പാര്‍ക്ക്, വെള്ളാറിലെയും വിഴിഞ്ഞത്തെയും ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, മ്യൂസിയത്തെ നിശാഗന്ധി കോംപ്ലക്‌സ്, കോവളത്തെ ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളൊരുക്കും.

റാംപുകള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍, സൈന്‍ബോര്‍ഡുകള്‍, വീല്‍ചെയറുകള്‍, വാക്കിങ് സ്റ്റിക്കുകള്‍ , ശബ്ദസഹായസംവിധാനം, ലിഫ്റ്റ് തുടങ്ങിയവയൊക്കെ ഏര്‍പ്പെടുത്തും. ഒരോയിടത്തെയും ആവശ്യങ്ങള്‍ കണക്കിലെടുത്താകും എന്തൊക്കെ വേണമെന്നത് തീരുമാനിക്കുക. വിനോദസഞ്ചാര വകുപ്പിന്റെ ഈ പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലായിരിക്കും. വേളി ടൂറിസ്റ്റ് വില്ലേജില്‍ 37 സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായി കഴിഞ്ഞു. ഇന്റഗ്രേറ്റഡ് ഇന്റലിജന്‍സ് സോളാര്‍ സ്ട്രീറ്റ് ലൈറ്റ് ആണ് സ്ഥാപിക്കുന്നത്. 28.4 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാവുന്നതാണ് ഈ തെരുവുവിളക്ക്.

അഞ്ചുവര്‍ഷത്തേക്കുള്ള പ്രതിവര്‍ഷ അറ്റകുറ്റപ്പണിയും വിളക്കുകള്‍ നല്‍കുന്ന കമ്പനി തന്നെ വഹിക്കും. പുതുവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ വേളിയില്‍ അത്യന്താധുനിക സൗരോര്‍ജ വിളക്കുകള്‍ വെളിച്ചംവിതറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേളിയിലെ സ്വിമ്മിങ് പൂളും പാര്‍ ്ക്കും 2.5 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2018-ന്റെ തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടണ്‍സി സര്‍വ്വീസസ് ലിമിറ്റഡ് എന്ന ഏജന്‍സിയാകും പ്രവര്‍ത്തനങ്ങള്‍ നടത്തുക. വിനോദസഞ്ചാരവകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി കരാര്‍ ഒപ്പിട്ട് ആദ്യഗഡു തുക കിട്ടിയാലുടന്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍.

വേളിയില്‍ ബാര്‍ബിക്യു സ്‌നാക്ക് ബാര്‍്, ഓപ്പണ്‍ സ്‌റ്റേജ്, ബോര്‍ഡ് വാക്ക്, ബെഞ്ചുകള്‍, പ്ലാന്റര്‍ ബോക്‌സുകള്‍്, ശില്പങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കും. ഇതൊടൊപ്പം തന്നെ സ്വിമ്മിങ് പൂളിന്റെ നവീകരണം, നിലവിലുള്ള കെട്ടിടത്തിന് പുതിയ മേല്‍ക്കൂര, ചുറ്റുമതിലിന്റെ നവീകരണം, ലോക്കര്‍റൂമുകളുടെ നവീകരണം തുടങ്ങിയവയും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 മാസമാണ് പണി പൂര്‍ത്തിയാക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്.

ഈ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ശംഖുംമുഖം, കോവളം, അരുവിക്കര, വര്‍ക്കല തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇ-ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനവും വിനോദസഞ്ചാര വകുപ്പ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. 2016/17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സിലിന് 10 പ്രോജക്ടുകള്‍ അനുവദിച്ചു കിട്ടിയിരുന്നു. അതില്‍ നാലെണ്ണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (1 hour ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (1 hour ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (1 hour ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (3 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (4 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (4 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (4 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (4 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (4 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (4 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (4 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (4 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (4 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (5 hours ago)

Malayali Vartha Recommends