Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

ചാലക്കുടി പുഴക്കരയില്‍ പുനര്‍ജ്ജനിക്കുന്ന നാട്ടിന്‍പുറം; രസ

31 JANUARY 2018 04:30 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂരിന്റെ നഗരാതിര്‍ത്തി പിന്നിട്ട് മേലൂരിലെ ചാലക്കുടി പുഴയുടെ കരയിലെ രസയിലേക്കെത്തുമ്പോള്‍ വര്‍ഷങ്ങള്‍ പിറകിലേക്കെത്തിയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് സ്വഭാവികം മാത്രം. കാരണം ഇവിടെ ദാസ് ശ്രീധറെന്ന മലയാളി പോയകാലത്തിനെ മനഃപ്പൂര്‍വ്വം സൃഷ്ടിക്കുകയാണ്. ഇന്നലെകളില്‍ നിന്നും പെറുക്കിയെടുത്ത പ്രിയപ്പെട്ടതിനെയൊക്കെ ദാസ് ശ്രീധര്‍ ചാലക്കുടി പുഴയുടെ കരയില്‍ പുനഃസൃഷ്ടിച്ചു. അതിന് പേരും നല്‍കി രസ ഗുരുകുല്‍. എന്താണ് രസയെന്ന് ചോദിച്ചാല്‍ ദാസ് ശ്രീധര്‍ പറയും ഇതൊരു കേരളാ ഗ്രാമമാണ്. റിസോര്‍ട്ട് ആണോ, വീടാണോ, സ്‌കൂള്‍ ആണോയെന്ന് ചോദിച്ചാല്‍...എല്ലാത്തിനും ഉത്തരം അതെയെന്നാണ്.. കാരണം എല്ലാമുണ്ട് രസയില്‍.

എന്താണ് രസ ഗുരുകുല്‍ ,കേളത്തിന്റെ ഭക്ഷണത്തോടുള്ള ഭക്തിയും പ്രണയവും മൂത്ത് രസയെന്ന ഭക്ഷ്യ ശൃംഖല തുടങ്ങി അത് പിന്നെ ലോകത്തിന്റെ നെറുകയിലേക്കും പടര്‍ന്ന് പന്തലിച്ചപ്പോള്‍ അതിലൊന്നിനെ മലയാളത്തിന്റെ മണ്ണില്‍ നടാനും, മറന്നു തുടങ്ങുന്ന ഭക്ഷണ ശീലങ്ങളെ മലയാളിയ്ക്ക് തിരിച്ചു നല്‍കാനും ദാസ് ശ്രീധര്‍ എന്ന മലയാളി നടത്തുന്ന ഒരു എളിയ ശ്രമം എന്നു ചുരുക്കി പറയാം.

രസയുടെ ഗെയ്റ്റ് തുറക്കുമ്പോള്‍ പൂച്ചെടികള്‍ അതിരിടുന്ന ചെമ്മണ്‍ പാതയാണ്. അതിലൂടെ നടക്കുമ്പോള്‍ കാണാം ഒരു കാലത്ത് നാട്ടിന്‍പുറങ്ങളുടെ മുഖമായിരുന്ന ചായക്കട... വീണ്ടും നമ്മുടെ മനസിനെ വിസ്മയിപ്പിച്ച് ഒരു ഭാഗത്ത് കാളവണ്ടിയും മറുഭാഗത്ത് കാളക്കുട്ടന്മാര്‍ എണ്ണ ചക്കിലാട്ടുന്നതും കാണാം... ഇതെന്താ കാളവണ്ടിയുഗത്തിലെത്തിയോ എന്നു വിസ്മയം തോന്നാം... ഇത് മാത്രമല്ല.. കൊല്ലന്റെ ആലയും കുശവന്റെ പാത്രനിര്‍മാണവും, എന്തിന് ഉരുളിപോലും രസയില്‍ ഉണ്ടാക്കുന്നുണ്ട്...!

30 ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന രസയിലെ ഓരോ കെട്ടിടങ്ങളും കേരളീയ വാസ്തുശാസ്ത്ര മാതൃകയില്‍ നിര്‍മിച്ചതാണ്. മുഖമണ്ഡപവും ചാരുപടിയും, നടുമുറ്റവുമുള്ള തനി നാടന്‍ കെട്ടിടങ്ങള്‍. ആര്‍ക്കിടെക്റ്റ് ജയന്‍ ബിലാത്തിക്കുളമാണ് കെട്ടിടങ്ങളുടെ ശില്‍പി. കാലിത്തൊഴിത്തിനു പോലും ആര്‍ക്കിടെക്ച്ചര്‍ ഫിനിഷിംഗ് നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്.

ഇന്റീരിയര്‍ അലങ്കരിക്കുന്ന ചുവര്‍ ചിത്രങ്ങള്‍ക്കും ശില്‍പ്പങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്ക് പഴമയുടെ മനോഹാരിത പകരുന്ന തൂണുകള്‍ക്കും ഉപയോഗിച്ചിരിക്കുന്നത് ഫെറോ സിമന്റാണ്.കടച്ചിക്കാലുകളും കളര്‍ ഗ്ലാസുകളുമാണ് ജനലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കിളിവാതിലുകള്‍ അടക്കം കേരളീയ ശൈലിയുള്ള എലമെന്റുകള്‍ പരമാവധി നല്‍കിയാണ് കെട്ടിടങ്ങളുടെ നിര്‍മാണം. നിലത്തുവിരിച്ച ടൈലുകള്‍ പോലും പഴയ മാതൃകയില്‍ ഉള്ളതാണ് നല്‍കിയിരിക്കുന്നത്. ഗ്രാമത്തെ മാത്രമല്ല കേരള ഗൃഹനിര്‍മാണ രീതികളെക്കൂടിയാണ് ഇവിടെ പുനഃസൃഷ്ടിച്ചിരിക്കുന്നത്.

രസയുടെ മുറ്റത്തുള്ള കൂത്തമ്പലത്തിലിരുന്നു മഴപെയ്യുന്നത് കാണണം..പ്രഭാതത്തില്‍ ഇവിടെ ഇരുന്നു യോഗചെയ്യണം..വൈകുന്നേരങ്ങളില്‍ ഇവിടെ ഇരുന്നു സിന്ദൂരം ചൂടിയ ചാലക്കുടി പുഴയെ കാണണം.. ആര്‍ക്കും മനസു നിറയാന്‍ രസയിലെ ഈ വിഭവങ്ങള്‍ ധാരാളമാണ്. ചാലക്കുടി പുഴയെ അടുത്തുകാണാന്‍ മറ്റൊരു ബാല്‍ക്കണിയും രസയില്‍ നിര്‍മിച്ചിട്ടുണ്ട്.

നല്ലൊരു കൃഷിയിടം കൂടിയാണ് രസ ഗുരുകുല്‍. ഇവിടുത്തെ മണ്ണില്‍ വിളയുന്ന സുഗന്ധ വ്യജ്ഞനങ്ങളാണ് രുചിമുകുളങ്ങളെ ത്രസിപ്പിയ്ക്കുന്ന മസാലകൂട്ടുകളാകുന്നത്.നെല്ലുമുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വരെ ഇവിടെ കൃഷിചെയ്യുന്നുണ്ട്.

അതെ ഇതൊരു കേരളഗ്രാമമാണ്, മണ്മറഞ്ഞു തുടങ്ങുന്ന മലയാളത്തെ പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കാന്‍ ആര്‍ക്കും രസയിലേക്കെത്താം.... ഇവിടുത്തെ പ്രകൃതിയെ അറിയാം...പാചകം പഠിയ്ക്കാം ഭക്ഷണം കഴിക്കാം..പുലര്‍ച്ചെ നിങ്ങളെ വിളിച്ചുണര്‍ത്തുന്നത് തൊഴുത്തിലെ കാലിക്കുട്ടന്മാരാകും.. ചാലക്കുടിപ്പുഴയെ സിന്ദൂര വര്‍ണം ചാലിച്ച് വൈകിട്ട് സൂര്യന്‍ വിടപറയുമ്പോള്‍ നിറഞ്ഞ മനസോടെ നിങ്ങള്‍ക്കും മടങ്ങാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (36 minutes ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (1 hour ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (1 hour ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (1 hour ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (1 hour ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (1 hour ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (2 hours ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (2 hours ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (2 hours ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (2 hours ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (2 hours ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (3 hours ago)

Malayali Vartha Recommends