Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

ഊഞ്ഞാപ്പാറ ഗ്രാമം വിനോദസഞ്ചാരികളെക്കൊണ്ടു പൊറുതിമുട്ടി!

04 APRIL 2018 04:14 PM IST
മലയാളി വാര്‍ത്ത

ഇരുചക്രവാഹനങ്ങളുടെയും മറ്റും വിപണി ശക്തമായതോടെ ആഭ്യന്തരടൂറിസം സ്‌പോട്ടുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി പ്രദേശങ്ങള്‍ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സഞ്ചാരങ്ങള്‍ ദുരിതത്തിലാക്കുന്നവരെപ്പറ്റി സഞ്ചാരികള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ സഞ്ചാരികള്‍ മൂലം ദുരിതത്തിലായ ഒരു ഗ്രാമമുണ്ട് കോതമംഗലത്ത്. ആ കഥയാണ് ഇനി പറയുന്നത്.

കോതമംഗലത്ത് കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറയിലാണ് ആയിരങ്ങളെ ആകര്‍ഷിക്കുന്ന നീര്‍പ്പാലം. ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് ജല അതോറിറ്റിയുടെ കോതമംഗലത്തെ ജലസംഭരണിയിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ പാച്ചിറ ഭാഗത്തെ നീര്‍പ്പാലമാണിത്. സമൂഹമാധ്യമങ്ങളിലൂടെ പ്രദേശത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് തണുത്ത വെള്ളത്തില്‍ മതിമറന്ന് കുളിക്കാനായി സഞ്ചാരികള്‍ ഇവിടെ കൂട്ടമായി എത്തി തുടങ്ങിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഭൂതത്താന്‍കെട്ട് , തട്ടേക്കാട്, ഇടമലയാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ അടുത്തുള്ളതും യുവാക്കള്‍ സംഘമായി ഇങ്ങോട്ടെത്തുന്നതിന് പ്രധാന കാരണമാണ്.

സമൂഹമാധ്യമങ്ങളിലൂടെയാണ് സഞ്ചാരലോകത്ത് കോതമംഗലം ഊഞ്ഞാപ്പാറയിലെ നീര്‍പ്പാലം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് ഇപ്പോള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍. സഞ്ചാരികളുടെ തിരക്കേറിയതോടെ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാര്‍. നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനടക്കം ഉപയോഗിക്കുന്ന വെള്ളം സോപ്പും എണ്ണയും കലര്‍ത്തി വിനോദസഞ്ചാരികള്‍ ്മലിനമാക്കുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. അവധിക്കാലം തുടങ്ങിയതോടെ ഇങ്ങോട്ട് വന്‍ ജനപ്രവാഹമാണ്. വേനല്‍ക്കാലത്ത് ശുദ്ധ ജലത്തില്‍ കുളിച്ച് തിമിര്‍ക്കാന്‍ ഇതിലും പറ്റിയ ഇടമില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. എന്നാല്‍ ജനബാഹുല്യത്തില്‍ കുടിവെള്ളം മലിനമാകുന്നുവെന്നും നീര്‍്പ്പാലത്തിന് ബലക്ഷയമുണ്ടാകുമെന്നുമാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരിക്കയാണ് നാട്ടുകാര്‍.

വിനോദസഞ്ചാരകേന്ദ്രത്തിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത സ്ഥലത്തേക്ക് നിത്യേന ആയിരക്കണക്കിന് പേര്‍ എത്തുന്നത് സൈ്വരജീവിതം തകര്‍ക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. നീര്‍പ്പാലത്തില്‍ ഒരേ സമയം ഇത്രയധികം ആളുകള്‍ കയറുന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

നേരത്തെ കനാലില്‍ നിന്ന് നേരിട്ട് കുടിവെള്ളം ശേഖരിച്ചിരുന്ന നാട്ടുകാര്‍ക്ക് ഇപ്പോള്‍ അതിനും കഴിയാത്ത സ്ഥിതിയാണ്. നിരവധി പേര്‍ കുളിക്കുന്നത് മൂലം ജലഅതോറിറ്റി വഴി വിതരണം ചെയ്യേണ്ട ജലം മലിനമാകുന്നുവെന്നും പരാതിയുണ്ട് . നൂറോളം പ്രദേശവാസികള്‍ ചേര്‍ന്നാ ണ് ഊഞ്ഞാപ്പാറ കനാല്‍ സംരക്ഷണ ജനകീയ സമിതി രൂപീകരിച്ച് പെരിയാര്‍വാ ലി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ഭീമഹര്‍ജി നല്‍കിയിരിക്കുന്നത്.

ഊഞ്ഞാപ്പാറയിലെ ഈ കഥ ഒറ്റപ്പെട്ടതാവണമെന്നില്ല. സഞ്ചാരികളുടെ ഒഴുക്കു മൂലം ദുരിതം അനുഭവിക്കുന്നവര്‍ പലയിടങ്ങളിലും ഇനിയുമുണ്ടാകും. അതിനാല്‍ യാത്രകളൊക്കെ വെറും കെട്ടുകാഴ്ചകളാവാതിരിക്കാന്‍ സഞ്ചാരികള്‍ ശ്രദ്ധിക്കുക. ചെന്നെത്തുന്ന ഇടങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. അവിടങ്ങളിലെ മനുഷ്യജീവിതങ്ങളെക്കുറിച്ച് ഒരുനിമിഷമെങ്കിലും ചിന്തിക്കുക.

(

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (18 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (30 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (49 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (53 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends