Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെസഹാ വ്യാഴാഴ്ചയുടെ പ്രസക്തിയെന്ത്?

01 APRIL 2015 03:16 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....

ഈജിപ്തില്‍ അടിമകളാക്കപ്പെട്ടിരുന്ന യഹൂദാ വംശജരെ ദൈവം വിടുവിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹാ അഥവാ പാസ്ഓവര്‍ഫീസ്റ്റ്. പെസഹ എന്ന എബ്രായ പദത്തിന് കടന്നു പോവുക എന്ന അര്‍ത്ഥമാണുള്ളത്. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്നും പെസഹാ ദിനത്തെ വിശേഷിപ്പിക്കാറുണ്ട്. ക്രിസ്തുവും ശിഷ്യരുമൊത്ത് പെസഹ ആചരിച്ചതാണ് അന്ത്യ അത്താഴം എന്ന രീതിയില്‍ പ്രസിദ്ധമായത്.

പെസഹാ വ്യാഴാഴ്ച ആചരിക്കുകയും ഈസ്റ്റര്‍ ആഘോഷിക്കുകയും ചെയ്യുന്നു എന്നാണ് പറയാറുള്ളത്. അതായത് ക്രൂശീകരണത്തിനു തൊട്ടു മുമ്പിലത്തെ ദിവസമായ വ്യാഴാഴ്ചയായിരുന്നു അന്നത്തെ പാസ് ഓവര്‍ഫീസ്റ്റ്. തന്‍മൂലം ഇന്ന് വിവിധ ക്രൈസ്തവ സഭകള്‍ വ്യത്യസ്ത രീതികളില്‍ പെസഹ ആചരിക്കുമെങ്കിലും രണ്ട് ചടങ്ങുകള്‍ മിക്കവാറും ഇടങ്ങളില്‍ അനുഷ്ഠിക്കപ്പെടാറുണ്ട്.

പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനെ അനുസ്മരിപ്പിക്കുന്ന അപ്പവും വീഞ്ഞും കഴിക്കുന്ന ഹോളി കമ്മ്യൂണിയനും കാല്‍കഴുകല്‍ ശുശ്രൂഷയുമാണ് പെസഹാ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ അനുഷ്ഠിക്കപ്പെടുന്ന രണ്ട് ചടങ്ങുകള്‍.

ക്രൂശിക്കപ്പെടുന്നതിനുമുമ്പ് പെസഹ ആചരിക്കാന്‍ എവിടെയാണ് സ്ഥലം ഒരുക്കേണ്ടതെന്ന് ക്രിസ്തു അറിയിച്ച പ്രകാരമാണ് ശിഷ്യന്മാര്‍ ചെയ്തത്. അന്നു രാത്രിയില്‍ ശിഷ്യന്മാരില്‍ ഒരാള്‍ തന്നെ ചതിക്കുമെന്ന് ക്രിസ്തുവിന് അറിയാമായിരുന്നു. അന്ന് അപ്പത്തേയും വീഞ്ഞിനേയും വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കുമ്പോള്‍ പാപമോചനത്തിനായി നുറുക്കപ്പെടുന്ന തന്റെ ശരീരമാണതെന്നും അതിനായി ചൊരിയുന്ന രക്തമാണ് വീഞ്ഞെന്നുമാണ് ക്രിസ്തു പറഞ്ഞത്.

പുളിപ്പ് എന്നു പറയുന്നത് പാപമാണ്. പുളിപ്പില്ലാത്ത അപ്പം എന്നു പറയുന്നത് പാപം വിട്ടൊഴിഞ്ഞ ജീവിതമാകണം എന്ന അര്‍ത്ഥത്തിലാണ് . പെസഹാ വ്യാഴാഴ്ചയില്‍ പാപജീവിതം ഉപേക്ഷിച്ച് പുതിയ ജീവിതത്തിനായി ഒരുക്കപ്പെടണമെന്ന ആശയം നല്‍കപ്പെടുന്നു എന്നതാണ് പെസഹാ വ്യാഴത്തിന്റെ പ്രാധാന്യം.

അന്ത്യ അത്താഴ രാത്രിയില്‍ യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയിരുന്നു. വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ എളിമയോടെ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യണം എന്ന സന്ദേശവും അപ്പോഴാണ് ക്രിസ്തു നല്‍കിയത്.
പാപം വിട്ടൊഴിയുവാനും , എളിമയുള്ള ജീവിതം നയിക്കുവാനും ആഹ്വാനം നല്‍കപ്പെട്ട പാസ്-ഓവര്‍ ഫീസ്റ്റായിരുന്നു ക്രിസ്തു ക്രൂശിക്കപ്പെട്ട വെള്ളിയാഴ്ചയ്ക്കു മുമ്പ് ആചരിച്ച പെസഹ എന്നതാണ് പെസഹ വ്യാഴാഴ്ചയുടെ പ്രസക്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (12 minutes ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (22 minutes ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (29 minutes ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (34 minutes ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (40 minutes ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (44 minutes ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (52 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (1 hour ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (1 hour ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (1 hour ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (1 hour ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (1 hour ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (2 hours ago)

Malayali Vartha Recommends