Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം


ഇന്ന് വിനായകചതുര്‍ത്ഥി....ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം... ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്


ജമ്മു കശ്മീരില്‍ മഴക്കെടുതിയില്‍ മരണം പത്തായി.... നിരവധി പേര്‍ക്ക് പരുക്കേറ്റു... താഴ്ന്ന മേഖലയില്‍ വെള്ളം കയറി... നദികള്‍ കരകവിഞ്ഞൊഴുകി

ഒളിമങ്ങാത്ത ഓര്‍മ്മകളുമായി ഒരു വിഷുക്കാലം

14 APRIL 2015 09:17 AM IST
മലയാളി വാര്‍ത്ത.

കണികാണുംനേരം കമലനേത്രന്റെ

നിറമേറും മഞ്ഞതുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ\'\' ഈ ഗാനം ഒരു പ്രാവശ്യമെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ കാണില്ല. ഗൃഹാതുരതയുടെ ഒളിമങ്ങാത്ത ഓര്‍മകളുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷുവിനെ എതിരേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. വിഷു ഒരു സംസ്‌കാരമാണ്. കാര്‍ഷികവൃത്തിക്ക് ആദരം നല്‍കുന്ന സംസ്‌കാരം കൂടിയാണിത്. 
കേരളത്തിന്റെ സ്വന്തം ആഘോഷമാണു വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ഥം. അതായതു രാത്രിയും പകലും തുല്യമായ ദിവസം. രാത്രിയും പകലും സമമായ മേടമാസം ഒന്നാം തീയതിയാണു വിഷുവായി ആഘോഷിക്കുന്നത്. ഇത്തവണ ഏപ്രില്‍ 15നാണു വിഷു. കേരളത്തില്‍ വിഷുദിനം സൂര്യരാശി പ്രകാരം പുതുവര്‍ഷമാണ്. 
വിഷു മലയാളിക്കു കാര്‍ഷികോത്സവത്തിന്റെ തുടക്കം കൂടിയാണ്. പണ്ടു വിഷു ദിനത്തില്‍ വിഷുവയ്പ്പ് എന്നൊരു ചടങ്ങുണ്ടായിരുന്നു. നെല്ലും അരിയും എണ്ണയും നാളികേരവുമൊക്കെ തമ്പുരാന്‍ കുടിയാന്മാര്‍ക്കു നല്‍കും. ഇങ്ങനെ തമ്പുരാനില്‍ നിന്നു ദ്രവ്യങ്ങള്‍ വാങ്ങുന്ന കുടിയാന്മാര്‍ ആ കാര്‍ഷികവര്‍ഷം മുഴുവനും അദ്ദേഹത്തിനായി പണിയെടുക്കണമെന്നാണു വിശ്വാസം. അതു മാത്രമല്ല നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണു വിഷുവായി ആഘോഷിക്കുന്നതെന്നാണു വിശ്വാസം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയതു രാവണന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരേ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷം സൂര്യന്‍ നേരേ ഉദിച്ചതാണു വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസമുണ്ട്.
ഒരു രാശിയില്‍നിന്ന് അടുത്ത രാശിയിലേക്കു സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായതാണു മഹാവിഷു. വിഷുവിനു തലേന്നു വൈകുന്നേരം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചു കളയും. വീടു ശുദ്ധിയാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ഉദ്ദേശ്യം. അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങും. ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പു തുടങ്ങി നിറപ്പകിട്ടാര്‍ന്ന വിഷുപ്പടക്കങ്ങള്‍ പൊട്ടിക്കുന്നതു കേരളത്തില്‍ പതിവാണ്. ഇതു വിഷു നാളിലും പുലര്‍ച്ചെ കണികണ്ട ശഷവും വൈകിട്ടും തുടരും. 
കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമാണു വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറിവിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്. 
വിഷുപ്പുലരിയില്‍ ഭഗവാനെ കാണുന്ന ചടങ്ങാണു വിഷുക്കണി. വിഷുവിന്റെ പ്രധാനപ്പെട്ട ആഘോഷവും ഇതുതന്നെയാണ്. മംഗളകരമായ ഒരു വര്‍ഷത്തിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണു വിഷുക്കണിയൊരുക്കാനും അതു കാണിക്കാനുമുള്ള ചുമതല. വര്‍ഷത്തെ പ്രതിസന്ധികളെ മറികടക്കാന്‍ ആദ്യം കാണുന്ന വിഷുക്കണിക്കു കഴിയുമെന്നാണു വിശ്വാസം. 
പൂജാമുറിയിലോ അതുപോലെ ശുദ്ധമായ മറ്റേതെങ്കിലും മുറിയിലോ ആണു കണിയൊരുക്കുന്നത്. ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിലൊരുക്കിയ ഓട്ടുരുളിയിലാണു കണിയൊരുക്കുന്നത്. മഞ്ഞപ്പട്ടണിഞ്ഞ ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ആവണിപ്പലകയില്‍ ഓട്ടുരുളി വയ്ക്കും. 
വരും വര്‍ഷത്തില്‍ ആഹാരത്തിനും വസ്ത്രത്തിനും മുട്ടില്ലാതിരിക്കാന്‍ അരിയും മഞ്ഞളും ചേര്‍ത്ത മിശ്രിതവും കോടിമുണ്ടുമാണ് ഉരുളിയില്‍ ആദ്യം വയ്ക്കുന്നത. തുടര്‍ന്ന് ഓട്ടുകിണ്ടി വച്ച് അതിന്റെ വാലില്‍ ഒരു വാല്‍ക്കണ്ണാടി ഉറപ്പിക്കണം. പൊന്നും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, നാളികേരപ്പാതി, ചക്ക, മാങ്ങ, വെള്ളിപ്പണം ഇവയൊക്കെ വച്ചാണു കണിയൊരുക്കുന്നത്. കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണമെന്നാണു പഴമക്കാര്‍ പറയുന്നത്. കണിക്കൊന്നപ്പൂക്കള്‍ വിഷു ക്കണിയില്‍ നിര്‍ബന്ധമാണ്. കണിയൊരുക്കുന്ന മുറിനിറയെ കണിക്കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിക്കും. ചില സ്ഥലങ്ങളില്‍ കറിക്കൂട്ടും ഗ്രന്ഥവും വെള്ളിപ്പണം, ചക്ക, മാങ്ങ എന്നിവയും കണിക്കായി വയ്ക്കാറുണ്ട്. രാമായണമോ മഹാഭാരതമോ ആണു ഗ്രന്ഥങ്ങളായി വയ്ക്കുന്നത്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. 
പുലര്‍ച്ചെ നാലു മുതല്‍ ആറുവരെയുള്ള ബ്രഹ്മമുഹൂര്‍ത്തത്തിലാണു കണികാണുന്നത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീക്കുതന്നെയാണ് ഇതിനുള്ള അവകാശവും. പുലര്‍ച്ചെ കുളിച്ചു പുതുവസ്ത്രമണിഞ്ഞു നിലവിളക്കുകൊളുത്തിയാണു വീട്ടമ്മമാര്‍ കണികാണുന്നത്. അതിനുശേഷം മുതിര്‍ന്ന കുടുംബാംഗത്തില്‍ തുടങ്ങി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ വരെ എന്ന ക്രമത്തിലാണു കണികാണിക്കുന്നത്. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി പുറകില്‍നിന്നു കണ്ണുപൊത്തി കൊണ്ടു പോയാണു കണിക്കാണിക്കുക. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടശേഷം വീടിന്റെ കിഴക്കുവശത്തു കണികൊണ്ടു ചെന്നു പ്രകൃതിയെ കണികാണിക്കും. അതിനുശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്നു. 
കണികണ്ടശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്കു നല്‍കുന്ന സമ്മാനമാണു വിഷുകൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നല്‍കിയിരുന്നത്. വര്‍ഷം മുഴുവനും സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചുകൊണ്ടാണു കൈനീട്ടം നല്‍കുന്നത്. പ്രായമായവര്‍ പ്രായത്തില്‍ ഇളയവര്‍ക്കാണു സാധാരണ കൈനീട്ടം നല്‍കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട് 
പണ്ടൊക്കെ വിഷു ആഘോഷം തുടങ്ങുന്നതുതന്നെ ഗൃഹനാഥന്‍ ചക്ക വെട്ടിയിടുന്നതോടെയാണ്. വിഷുവിനു നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണു വരിക്കച്ചക്ക. വിഷു വിഭവങ്ങളില്‍ ചക്ക എരിശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാകും. എരിശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, ചക്ക മട, ചക്കയുടെ ഏറ്റവും മുകളിലുള്ള മുള്ള് എന്നിവ എരിശേരിയില്‍ ചേര്‍ക്കും. 
തൃശൂര്‍ക്കാര്‍ക്ക് വിഷുദിവസം രാവിലെ പ്രാതലിനു വിഷുക്കട്ട എന്ന വിഭവം നിര്‍ബന്ധമാണ്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ചു ജീരകം ചേര്‍ത്തു വറ്റിച്ചാണു വിഷുക്കട്ട ഉണ്ടാക്കുന്നത്. വിഷുക്കട്ടയ്ക്കു മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്‍ക്കര പാനിയോ മത്തനും പയറും കൊണ്ുളള കറിയോ ഉപയോഗിച്ചായിരിക്കും ഇതു കഴിക്കുക. ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യ. സദ്യയില്‍ മാമ്പഴപുളിശേരി നിര്‍ബന്ധം. ചക്ക എരിശേരിയോ ചക്കപ്രഥമനോ കാണും. ഓണസദ്യയില്‍നിന്നു വിഷുസദ്യക്കുളള വ്യത്യാസവും ഇതുതന്നെയാണ്. 

കണിക്കൊന്നയ്ക്കു വിഷുവുമായി അഭേദ്യമായ ബന്ധമാണുള്ളത്. സ്വര്‍ണക്കിങ്ങിണികള്‍ വാരിവിതറിയതുപോലെ കൊന്നമരച്ചില്ലകളില്‍ നിറഞ്ഞുനില്‍ക്കുന്ന കൊന്നപ്പൂക്കള്‍ വിഷുക്കാലത്തെ കാഴ്ചയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കൂടിയാണു കണിക്കൊന്ന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗർഭം വെളിപ്പെടുത്താതെ രക്ഷയില്ല രാഹുൽ പാലക്കാട് കാലുകുത്തിയാൽ ചൂലെടുത്ത് അടിച്ചോടിക്കാൻ പെണ്ണുങ്ങൾ  (13 minutes ago)

.. ശ്രദ്ധേയനായി സഞ്ജു  (24 minutes ago)

ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടി ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ  (43 minutes ago)

ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....  (1 hour ago)

13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ പൊതുവിപണിയേക്കാള്‍  (1 hour ago)

വയോധികയ്ക്ക് ദാരുണാന്ത്യം....  (1 hour ago)

പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു  (2 hours ago)

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (2 hours ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (2 hours ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (3 hours ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (3 hours ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (8 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (8 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (9 hours ago)

Malayali Vartha Recommends