Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

നാളെ ഈ സമയത്ത് മോള്‍ മറ്റൊരു വീട്ടിലായിരിക്കും: മോള് ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് നന്നായി ജീവിക്കണം... നവവധുവായി അണിഞ്ഞൊരുങ്ങുന്നത് കാണാന്‍ യോഗമില്ലാതെ, രാജു...

29 JUNE 2023 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഫോട്ടോഗ്രാഫി, വൈക്കോല്‍ നെയ്ത്ത്, കളിമണ്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ

അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ പ്രമുഖ ചരിത്രകാരന്മാരും പണ്ഡിതന്മാരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും: ത്രിദിന സമ്മേളനത്തിന് ജനുവരി 6 ന് കൊച്ചിയില്‍ തുടക്കമാകും...

ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് മരത്തെ പ്രഭയണിയിച്ച് ക്രൗൺ പ്ലാസ കൊച്ചി

ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഏജന്‍റിക് എഐ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു: ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക്; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 25 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു...

വര്‍ക്കല വടശ്ശേരിക്കോണത്ത് വിവാഹദിനത്തില്‍ സംഭവിച്ച കൊടും ക്രൂരത മനുഷ്യ മനഃസാക്ഷിയെ നടക്കുന്നതാണ്. ശ്രീലക്ഷ്മി മാംഗല്യമണിയുന്നതിന് തൊട്ടുമുന്‍പാണ് രാജു അരുംകൊലയ്ക്കിരയായത്. അര്‍ദ്ധരാത്രി വീട്ടിലെത്തിയ വടശേരിക്കോണം ജെ.ജെ. പാലസില്‍ ജിഷ്ണു(26), സഹോദരന്‍ ജിജിന്‍(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനില്‍ മനു(26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍(26) എന്നിവര്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചുകൊല്ലുകയായിരുന്നു. എതിര്‍ക്കാന്‍ ശേഷിയുള്ള ആരും വീട്ടിലില്ലെന്ന് ഉറപ്പിച്ചാണ് പ്രതികളെത്തിയത്. ആക്രമണത്തിന് തൊട്ട് മുമ്പ് ശ്രീലക്ഷ്മിക്ക് സ്നേഹ ചുംബനം നല്‍കി അച്ചന്‍ പറഞ്ഞത്... നാളെ ഈ സമയത്ത് മോള്‍ മറ്റൊരു വീട്ടിലായിരിക്കും, മോള് ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് നന്നായി ജീവിക്കണം... എന്നായിരുന്നു.

എന്നാല്‍ നവവധുവായി അണിഞ്ഞൊരുങ്ങുന്നത് കാണാന്‍ ആ പിതാവിനോ മകള്‍ക്കോ യോഗമുണ്ടായില്ലെന്ന് മാത്രം. വിവാഹത്തിനായി ഒരുക്കിയ പന്തലില്‍ രാജുവിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ തീരാനോവായി. അച്ഛന് മകള്‍ നല്‍കിയ അന്ത്യചുംബനം കണ്ടുനിന്നവരെയും കരയിച്ചു. മൃതദേഹത്തില്‍ പൂക്കള്‍ വിതറി തുരുതുരെ ഉമ്മവച്ചു. തളര്‍ന്നുവീണ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ ചുറ്റുമുള്ളവര്‍ക്കാര്‍ക്കും സാധിച്ചില്ല.

ഒരെണ്ണത്തിനെയും വച്ചേക്കരുത്. കൊല്ലണം' എന്നാക്രോശിച്ചാണ് പ്രതികള്‍ അഴിഞ്ഞാടിയത്. മരക്കമ്പുകള്‍ ഉപയോഗിച്ചാണ് ശ്രീലക്ഷ്മിയെ മര്‍ദ്ദിച്ചത്. ഇത് തടഞ്ഞതോടെ തടിക്കഷ്ണങ്ങളും പ്ലാസ്റ്റിക്ക് കസേരകളും ഉപയോഗിച്ച് രാജുവിനെയും ഭാര്യയെയും ആക്രമിച്ചു. ജിഷ്ണുവും ജിജിനും മനുഷ്യമൃഗങ്ങളെ പോലെ അഴിഞ്ഞാടിയെന്ന് രാജുവിന്റെ സഹോദരീ പുത്രി ഗുരുപ്രിയ പൊലീസിന് മൊഴിനല്‍കി.

ഒരാള്‍ തീര്‍ന്നെന്ന് പറഞ്ഞാണ് മടങ്ങിയത്. രാജുവിനെയും വീട്ടുകാരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ കാറിനെയും സംഘം പിന്തുടര്‍ന്നെത്തി. രാജു മരിച്ചെന്ന് ഉറപ്പായതോടെ മുങ്ങി. റോഡരികില്‍ നിന്ന് മനുവിനെയും ശ്യാമിനെയും ആദ്യം പിടികൂടി. സമീപത്തെ കെട്ടിടത്തില്‍ ഒളിച്ച ജിഷ്ണുവിനെയും ജിജിനെയും പിന്നാലെ പിടികൂടുകയായിരുന്നു.

പ്രദേശത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റിന്റെ ബാഗ് തട്ടിയെടുത്ത കേസില്‍ ജിജിന്‍ ഒന്നാം പ്രതിയാണ്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മുതല്‍ പ്രതികള്‍ രാജുവിന്റെ വീടിനടുത്ത് വലിയവിളാകം ദേവീക്ഷേത്രത്തിന് സമീപം ചുറ്റിപ്പറ്റി നില്‍പ്പുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും രാത്രി മടങ്ങി. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിഷ്യനായ രാജുവിന്റെ മകന്‍ ശ്രീഹരി വിവാഹത്തിനെത്തിയ കൊല്ലത്തുള്ള സുഹൃത്തുക്കളെ വര്‍ക്കലയിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. ഇതെല്ലാം പ്രതികള്‍ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കാറില്‍ കല്യാണ വീട്ടിലെത്തി ആക്രമിച്ചതും കൊല നടത്തിയതും.

പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എല്ലാവരോടും തട്ടിക്കയറുന്ന സ്വഭാവക്കാരാണ് ജിഷ്ണുവും സഹോദരനും. ഇരുവരും പണിക്കൊന്നു പോകാറില്ല. രാത്രിയായാല്‍ പ്രദേശം ഇവരുള്‍പ്പെട്ട സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉന്മാദത്തില്‍ എന്തും കാണിക്കാന്‍ മടിക്കാത്ത ഇവര്‍ക്കിടയിലൂടെ വഴിനടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ഭയമാണ്. വടശേരിക്കോണം ഭാഗത്ത് സമീപകാലത്തായി ലഹരി യഥേഷ്ടം എത്തുന്നതായും അതിന്റെ ഒടുവിലത്തെ ദുരന്തമാണ് രാജുവിന്റെ കൊലപാതകമെന്നും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

 

രണ്ട് വര്‍ഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യര്‍ത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. വെള്ള ഫോക്സ് വാഗണ്‍ കാറിലാണ് പ്രതികള്‍ വീട്ടുമുറ്റത്തെത്തിത്. കാറില്‍ ഉച്ചത്തില്‍ പാട്ടും വച്ചു. ഇത് കേട്ട് പുറത്തിറങ്ങിയ രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു.

ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. ഇവരുടെ നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലുള്ള രാജുവിന്റെ സഹോദരീ ഭര്‍ത്താവ് ദേവദത്തനും മകള്‍ ഗുരുപ്രിയയും ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും മര്‍ദ്ദിച്ചു. ആദ്യം ദേവദത്തനെയും പിന്നാലെ രാജുവിനെയും മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അയല്‍വാസികളെത്തി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു. രാജുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ട് നാലോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (14 minutes ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (39 minutes ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (48 minutes ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (1 hour ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (1 hour ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (2 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (2 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (2 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (3 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (3 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (3 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (3 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (3 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (3 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (3 hours ago)

Malayali Vartha Recommends