Widgets Magazine
12
Dec / 2017
Tuesday

ഇറക്കുമതി ചെയ്ത വിദേശ മണൽ വിൽപ്പന എളുപ്പമാകില്ല

22 SEPTEMBER 2017 03:39 PM IST
മലയാളി വാര്‍ത്ത

വിദേശ മണൽ ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുങ്ങുമ്പോഴും വിപണി കണ്ടെത്തുക എളുപ്പമാകില്ലെന്ന് മുൻ അനുഭവങ്ങൾ തെളിയിക്കുന്നു. മുമ്പ് കൊച്ചി തുറമുഖം വഴി സ്വകാര്യ കമ്പനി കംബോഡിയയിൽ നിന്നും ഇറക്കുമതി ചെയ്ത 1.65 ലക്ഷം ടൺ മണൽ വിറ്റഴിക്കാൻ വർഷങ്ങൾ വേണ്ടിവന്നു. വാങ്ങാനാളില്ലാത്തതാണ് കാരണം. ആയിരക്കണക്കിനു ടൺ മണലാണ് വർഷങ്ങളോളം വില്ലിങ്ഡൻ ഐലൻഡിൽ തുറമുഖ മേഖലയ്ക്കു പുറത്തു കൂട്ടിയിട്ടത്. കഴിഞ്ഞ മാസമാണു മണൽ പൂർണമായും വിറ്റഴിക്കാനായത്.

പുഴമണൽ ദൗർലഭ്യമുള്ളതിനാൽ നിർമാണ മേഖലയിൽനിന്നു വൻതോതിൽ ആവശ്യക്കാരെത്തുമെന്നു പ്രതീക്ഷിച്ച് 2013ലും 2014ലുമായാണു ചെന്നൈ ആസ്ഥാനമായ കമ്പനി മണൽ ഇറക്കുമതി ചെയ്തത്. എന്നാൽ, വില കൂടുതലാണെന്നു ചൂണ്ടിക്കാട്ടി നിർമാണമേഖലയിലുള്ളവർ താൽപര്യം കാണിക്കാഞ്ഞതിനാൽ വിൽപന വൈകി. വിദേശ മണലിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക മറ്റൊരു കാരണമായി. ദീർഘകാലം തുറമുഖത്തു കെട്ടിക്കിടന്ന മണൽ പോർട് ട്രസ്റ്റിന്റെ നേതൃത്വത്തിൽ മണൽ ഇറക്കുമതി ഏജൻസികളും നിർമാണ മേഖലയിലെ വിവിധ സംഘടനകളും ചേർന്നു നടത്തിയ നിരന്തരശ്രമത്തിനൊടുവിലാണ് വിൽപന നടന്നത്.

കുറഞ്ഞ വിലയ്ക്കു ഗുണനിലവാരമുള്ള വിദേശ മണൽ ലഭ്യമാക്കിയാൽ മാത്രമേ വിൽപന നടക്കാൻ സാധ്യതയുള്ളു. അതേസമയം, വിദേശ മണലിന്റെ വിപണി ഉറപ്പില്ലെങ്കിലും വീണ്ടും കൊച്ചി തുറമുഖം വഴി മണൽ ഇറക്കുമതി ചെയ്യാൻ ചില ഏജൻസികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കുറി, മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണു ശ്രമം. മുൻപു ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ നിന്നു മണൽ ഇറക്കുമതി ചെയ്തിരുന്നു.

വിദേശ മണലിനെക്കാൾ നിർമാണ മേഖല താൽപര്യപ്പെടുന്നതു പാറമണൽ (ക്വാറി മണൽ) ഉപയോഗിക്കുന്നതിനാണ്. മണലിനേക്കാൾ വില കുറവാണെന്നതും ഏത് ഉപയോഗത്തിനും ആവശ്യമായ രീതിയിൽ ലഭിക്കുമെന്നതുമാണ് ആകർഷണ ഘടകങ്ങൾ. വൻകിട കമ്പനികൾ മുതൽ ചെറുകിട ക്വാറികൾ വരെ ക്വാറി മണൽ ലഭ്യമാക്കുന്നുണ്ട്. കോൺക്രീറ്റിനും ഭിത്തി പ്ലാസ്റ്റർ ചെയ്യുന്നതിനുമൊക്കെ വ്യത്യസ്ത തരിവലുപ്പമുള്ള ക്വാറി മണൽ ലഭ്യമാണ്. കൊച്ചി മെട്രോ പോലുള്ള വൻകിട പദ്ധതികളുടെ നിർമാണത്തിനുപോലും ക്വാറി മണലാണ് ഉപയോഗിക്കുന്നത്.

കൊച്ചി, കൊല്ലം തുറമുഖങ്ങൾ വഴി മണൽ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷയുമായാണു സ്വകാര്യ കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുള്ളത്. ഈ അപേക്ഷകളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു യോഗം വിളിച്ച് അനുകൂല തീരുമാനമെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (18 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (30 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (41 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (1 hour ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (3 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends