പോകോ സി50: ഇത് ഒരു ഒന്നൊന്നര ഐറ്റം ; ആർക്കും സ്വന്തമാക്കാം; പോകോ സി50 ന്റെ ആകർഷണ്ണീ യമായ സവിശേഷതകൾ ഇതൊക്കെ
പോകോ സി50 എത്തിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച സി- സീരീസ് ലൈനപ്പിലെ പുതിയ ഹാൻഡ്സെറ്റാണ് പോകോ സി50 എന്ന മൊബൈൽ. മാത്രമല്ല കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഇവയുടെ പ്രധാന ആകർഷണീയത വിലയിലാണ് ഉള്ളത്. പോകോ സി50 ന്റെ കൂടുതൽ ഫീച്ചറുകൾ പരിചയപ്പെടാം.
അതേസമയം 6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1600 × 700 പിക്സൽ റെസലൂഷനും, 120 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും നൽകിയിട്ടുണ്ട്. കൂടാതെ ഒക്ട- കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ആക്സിലറോ മീറ്ററും, ഫിംഗർപ്രിന്റ് സെൻസറും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മാത്രമല്ല 8 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. പോകോ സി50 10 വാട്സ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള പോകോ സി50 മോഡൽ 6,499 രൂപയ്ക്കും, 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള പോകോ സി50 മോഡൽ 7,299 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha