മോഹന്‍ലാല്‍ ഹിന്ദിയിലേക്ക്
മോഹന്‍ലാലിന് വീണ്ടും ഹിന്ദിയിലേക്ക്. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലെ സുപ്രധാന വഴിത്തിരിവാകുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ധര്‍മാ പ്രൊഡക്ഷന്‍ താരത്തിന്റെ ഡേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 'ചന്ദാമാമാ ദൂര് കെ' എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന് സഞ്ജയ് പുരന് സിംഗ് ചൗഹാ.
ധോനി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ നായകന് സുശാന്താണ് ചിത്രത്തിലെ നായകന്. ജാക്വിലിന് ഫെര്‍ണാണ്ടസാണ് നായിക. മലയാളത്തിലും തെലുങ്കിലുമുള്ള തിരക്ക് കാരണം മോഹന്‍ലാല്‍ കൃത്യമായ ഡേറ്റ് പറഞ്ഞിട്ടില്ല. ചര്‍ച്ചകള്‍ നടന്ന് വരുന്നതേയുള്ളൂ. ചിത്രം തുടങ്ങുന്നത് മുമ്പുള്ള പരിശീലനത്തിലാണ് സുശാന്ത്.
സ്പേസ് കഥപറയുന്ന സിനിമയായതിനാല്‍ അതിനുള്ള തയ്യാറെടുപ്പിലാണ് താരം. കോക്പീറ്റിലിരിക്കുന്ന ചിത്രം താരം അടുത്തിടെ ട്വിറ്ററില്‍ ഇട്ടിരുന്നു.പ്രിയദര്‍ശന്റെ 'തേസ്'(2012) ആണ് മോഹന്‍ലാല്‍ അവസാനം അഭിനയിച്ച ബോളിവുഡ്ചിത്രം.
രാംഗോപാല്‍ വര്‍മയുടെ കമ്പനിയില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ചിരുന്നു. പിന്നീട് വര്‍മയുടെ തന്നെ ആഗിലും അഭിനയിച്ചു.
https://www.facebook.com/Malayalivartha