രോഹിത് വെമുല ദളിതനല്ല, ഒ.ബി.സി വിഭാഗത്തില്‍ പെടുന്ന വ്യക്തിയെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദലിതനല്ലെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിയോഗിച്ച റിട്ട. ജസ്റ്റിസ് എ.കെ റൂപന്‍വാള്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിയായിരിക്കെയാണ് രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമീഷനെ നിയമിച്ചത്. രോഹിത് വധേര സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിയാണെന്നും ഇത് ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്നതാണെന്നുമാണ് കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് യു.ജി.സിക്കു മുന്‍പാകെ കമ്മിഷന് സമര്‍പ്പിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം എച്ച്.ആര്.ഡി മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരി 17 നാണ് സര്‍വകലാശാലയുടെ ഹോസ്റ്റല്‍ മുറിയില്‍ രോഹിതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ക്യാമ്പസുകളില്‍ പ്രതിഷേധം ശക്തമായിരുന്നു. ക്യാമ്പസുകളിലെ ദലിത് പീഡനവും അന്ന് ചര്‍ച്ചയായി. വിഷയം വിവാദമായതോടെ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു എന്നിവര്‍ക്കെതിരെ പട്ടികജാതിക്കെതിരായ അതിക്രമം തടയാനുള്ള നിയമപ്രകാരം എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha