ജാറിനുള്ളിലാക്കിയ ഭ്രൂണങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍
ജാര്‍ഖണ്ഡിലെ ദിയോഘാറിയിലെ മാലിന്യ കൂമ്പാരത്തില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജാറില്‍ നിക്ഷേപിച്ച നിലയിലാണ് മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭ്രൂണങ്ങള്‍ കണ്ടെടുത്തത്. റാഞ്ചിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ദുമാര്താര് ഗ്രാമത്തില്‍ നിന്നുമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ആണ് പെണ് ഭ്രൂണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാട്ടുകാരിയായ സ്ത്രീയാണ് ഇത്തരമൊരു കാഴ്ച ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിമ നിന്നും കഴിഞ്ഞ മാസം 12 ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha