ഉലകനായകനെ കാണുവാൻ കേജ്രിവാള് ഇന്ന് ചെന്നൈയിൽ
ഉലകനായകൻ കമൽഹാസൻ ഗാന്ധിജയന്തിക്കോ വിജയദശമി ദിനത്തിലോ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അണ്ണാ ഡി.എം.കെ സർക്കാറിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടതോടെയാണ് കമലിന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
കോയമ്പത്തൂരിൽ ആരാധകന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കവേ, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ശക്തമായ സൂചന താരം നൽകിയിരുന്നു. തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതോടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കു മറുപടിയായി.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്കിയ തമിഴ് താരം കമല്‍ഹാസനെ കാണുന്നതിനായി ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് ഇന്ന് ചെന്നൈയില്‍ എത്തും. രാവിലെ 11.30ന് ഡല്‍ഹി മുഖ്യമന്ത്രി ചെന്നൈയില്‍ എത്തും. നേരത്തെ 2015ല്‍ ഡല്‍ഹിയില്‍ എത്തിയിരുന്ന കമല്‍ കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമകാലീന രാഷ്ട്രീയ വിഷയങ്ങളില്‍ തുടര്‍ച്ചയായ പ്രതികരണം നടത്താറുള്ള താരം നേരത്തെ കേരളത്തില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തമിഴ് സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കമല്‍ നേരത്തെ വ്യക്തമാക്കി.
നേരത്തെ ഇടത് പാര്‍ട്ടികളോട് ചേരുന്നതാണ് രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറഞ്ഞ കമല്ഹാസന് പാര്‍ട്ടിയിലേക്ക് ചെല്ലുമോ എന്ന് സംശയമുണ്ടായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ള കമൽഹാസൻ ഏതെങ്കിലും ഇടതു പാർട്ടിയുടെ ഭാഗമാകാനുള്ള സാധ്യത കുറവാണ്.
https://www.facebook.com/Malayalivartha