ഐ ലീഗ്: അട്ടിമറി വിജയവുമായി ഗോകുലം എഫ് സി
ഐ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് അട്ടിമറി വിജയം. കരുത്തരായ മോഹൻ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകർത്തായിരുന്നു ഗോകുലം എഫ് സിയുടെ വിജയം. അലജ്മിയും ഹെൻറി കിസെക്കയുമാണ് ഗോകുലത്തിനു വേണ്ടി ഗോളുകൾ നേടിയത്. ദിപാണ്ഡ ഡിക്ക ബഗാന്റെ ആശ്വാസ ഗോൾ നേടി. ഗോകുലത്തിന്റെ ഈ സീസണിലെ നാലാം ജയമാണിത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ഗോകുലം കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമുകളും ഗോൾ നേടിയില്ല. രണ്ടാം പകുതിയിൽ അലജ്മിയുടെ ഗോളിലൂടെ ഗോകുലം മുന്നണിലെത്തി എന്നാൽ തൊട്ട് പിന്നാലെ ദിപാണ്ഡയിലൂടെ ബഗാൻ ഒപ്പമെത്തി.
എന്നാൽ കളി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ അവശേഷിക്കെ ഹെൻറി കിസെക്ക ഗോകുലത്തിന്റെ വിജയഗോൾ നേടി. 13 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുള്ള ഗോകുലം പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തി. 14 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുള്ള മോഹന്‍ ബഗാന് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha