ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഒളിമ്പ്യന്‍ ജിംനാസ്റ്റ് ദീപ കര്മാകറിന്ഉജ്ജ്വല വരവേല്‍പ്പ്
ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഒളിമ്പ്യന്‍ ജിംനാസ്റ്റ് ദീപ കര്‍മാകര്‍ മടങ്ങിയെത്തി. പരിശീലകന്റെയും സ്പോര്‍ട്സ് അതോറിറ്റിയുടെയും പിന്തുണയാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിച്ചതെന്ന് ദീപ കര്‍മാകര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുര്‍ക്കിയിലെ മെര്‍സിനില്‍ നടന്ന ജിംനാസ്റ്റിക്സ് വേള്‍ഡ് ചലഞ്ച് കപ്പില്‍ വോള്‍ട്ട് വിഭാഗത്തിലാണ് ദീപ കര്‍മാകര്‍ ഒന്നാമതെത്തിയത്. 14.150 പോയന്റ് കരസ്ഥമാക്കിയായിരുന്നു ദീപയുടെ സ്വര്‍ണനേട്ടം.
ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വര്‍ണമാണിത്. പരിക്കിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മല്‍സര രംഗത്ത് നിന്ന്&ിയുെ;വിട്ടുനിന്ന ശേഷമാണ് ദീപ തിരിച്ചുവരവ് നടത്തിയത്. യോഗ്യതാ റൗണ്ടില്‍ 13.400 പോയിന്റ് ആണ് ദീപ നേടിയത്. 2016 റിയോ ഒളിമ്പിക്സില്‍ ദീപ നാലാം സ്ഥാനത്ത് എത്തിയിരുന്നു.
ഇന്തോനേഷ്യയുടെ റിഫ്ദ ഇര്‍ഫാനാലുത്ഫി 13.400 പോയിന്റുമായി വെള്ളിയും തുര്‍ക്കിയുടെ ഗോക്സു സാന്‍ലി 13.200 പോയിന്റുമായി വെങ്കലവും നേടിയ മറ്റ് താരങ്ങള്‍.
https://www.facebook.com/Malayalivartha