മാവേലിക്കര ജയിലില്‍ പൊന്ന് വിളയിക്കുന്നു സൂപ്രണ്ട് അനില്‍ കുമാര്‍, കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിട്ട് മൂന്ന് മാസം!

സംസ്ഥാന സര്‍ക്കാരിന്റെ തരിശുനിലം കൃഷി ഭൂമിയാക്കുവാനുള്ള പദ്ധതി പിന്‍തുടര്‍ന്ന മാവേലിക്കര ജയില്‍, ഇന്ന് കാടുകയറി കിടന്ന ജയില്‍ വളപ്പിലെ 50 സെന്റ് സ്ഥലത്തെ കൃഷിയിടമാക്കി മാറ്റിയിരിക്കുകയാണ്. ജൈവ കൃഷി രീതി അവലംബിച്ചാണ് ഇവിടെ വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്യുന്നത്.
കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ജയില്‍ വളപ്പില്‍ ആരംഭിച്ചിട്ട് മൂന്ന് മാസമായി. വെണ്ട, പടവലം, ചീര, പാവല്‍, പയര്‍, വഴുതന, തക്കാളി, പച്ചമുളക്, കാന്താരി, ക്യാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ്, ക്യാപ്‌സിക്കം, തടിയന്‍, വെള്ളരി, വിവിധതരം മത്തന്‍ കൂടാതെ കരനെല്‍കൃഷിയും ഇവിടെ ചെയ്തു വരുന്നു. ജയില്‍ അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ പിന്തുണ കൃഷിക്കുണ്ട്. ജയിലില്‍ ആവശ്യമുള്ള പച്ചക്കറിയുടെ 40 ശതമാനവും വളപ്പില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ കണ്ടെത്തികൊണ്ടിരിക്കുന്നത്.
കൃഷി വകുപ്പിന്റെ വലിയ സഹായമാണ് കൃഷിക്കായി ലഭിക്കുന്നതെന്ന് സൂപ്രണ്ട് അനില്‍കുമാര്‍ പറയുന്നു. നഗരസഭയുടെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റില്‍ നിന്നും, അജയകുമാര്‍ പുല്ലാട് എന്ന ജൈവ കര്‍ഷകനില്‍ നിന്നും ലഭിക്കുന്ന വളമാണ് ജൈവകൃഷിക്ക് ഉപയോഗിക്കുന്നത്. മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീലാഅഭിലാഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി.അനിതകുമാരി, കൃഷി അഡീഷണല്‍ ഡയറക്ടര്‍ സി.ആര്‍. രശ്മി, കൃഷി ഓഫീസര്‍ എം.എന്‍. പ്രസാദ്, അസി. കൃഷി ഓഫീസര്‍ ഇന്ദുലേഖ എന്നിവരാണ് കൃഷിക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രദേശവാസികള്‍ക്ക് പച്ചക്കറി വിപണനം ചെയ്ത് അതിലൂടെ ലഭിക്കുന്ന തുക സര്‍ക്കാരിലേക്ക് അടയ്ക്കുന്നുമുണ്ട്.
ആദ്യമായാണ് മാവേലിക്കര ജയില്‍ അധികൃതര്‍ കൃഷിവകുപ്പുമായി സഹകരിച്ച് ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിച്ചതെന്നും പരിമിതമായ കൃഷിവകുപ്പിന്റെ സഹായങ്ങളില്‍നിന്ന് വലിയ മുന്നേറ്റമാണ് മാവേലിക്കര സ്‌പെഷല്‍ സബ് ജയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അസി.കൃഷി ഓഫീസര്‍ ഇന്ദുലേഖ പറയുന്നു. ജൈവ പച്ചക്കറി കൃഷിയിലൂടെ വിഷലിപ്തമല്ലാത്ത പച്ചക്കറി കഴിക്കുക എന്നതിലുപരി ജയില്‍ അന്തേവാസികള്‍ക്ക് മാനസിക ഉല്ലാസവും കൃഷി ചെയ്യുന്നതിലൂടെ ലഭിക്കുന്നു.
കൃഷിയുമായി ബന്ധപ്പെടുമ്പോള്‍ കുറ്റവാളികളായി എത്തിയ പലരിലും മാറ്റങ്ങള്‍ പ്രകടമാണെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. കണ്ണൂരില്‍ ജയില്‍ സൂപ്രണ്ടായിരിക്കെ 2019-ലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജൈവപച്ചക്കറി കൃഷിക്കുള്ള പുരസ്‌കാരം അനില്‍കുമാറിന് ലഭിച്ചിട്ടുണ്ട്. 1992-ലാണ് അനില്‍ കുമാറിന് കൃഷിയോടുള്ള കമ്പം ആരംഭിക്കുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച സോമരാജന്‍ എന്ന ജയില്‍ സൂപ്രണ്ടുമായി ഒന്നിച്ചു ജോലിചെയ്യവെയാണ് കൃഷിചെയ്യണമെന്ന താത്പര്യം തുടങ്ങിയത്. പിന്നീട് അനില്‍കുമാര്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ജയില്‍വളപ്പുകളെ എല്ലാം പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങളായി മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha