ലോക്ഡൗണ്‍: പ്രതിസന്ധി നേരിടുന്ന മാംഗോസിറ്റിയിലെ മാങ്ങ, ഹോര്‍ട്ടികോര്‍പ് വഴി സംഭരിക്കാന്‍ നടപടി തുടങ്ങി

ലോക്ഡൗണിനെ തുടര്‍ന്നു പ്രതിസന്ധി നേരിടുന്ന മാംഗോസിറ്റിയിലെ മാങ്ങ ഹോര്‍ട്ടികോര്‍പ് വഴി സംഭരിക്കാന്‍ നടപടി തുടങ്ങിയതായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുതലമട മാംഗോസിറ്റിയില്‍, മാങ്ങ കര്‍ഷകന്‍ ആണെന്നു കൃഷി ഓഫിസര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നവരില്‍ നിന്നും ഹോര്‍ട്ടികോര്‍പ് ആഴ്ചയില്‍ 15 ടണ്‍ മാങ്ങ സംഭരിക്കും. 5 ടണ്‍ വീതം ആഴ്ചയില്‍ 3 തവണ സംഭരിക്കുന്ന മാങ്ങ ഹോര്‍ട്ടികോര്‍പിന്റെ വിപണികളില്‍ എത്തിക്കും. ഇതിന്റെ വിപണനത്തിന് അനുസൃതമായിട്ടായിരിക്കും തുടര്‍ സംഭരണം. കൃഷി ഓഫിസ് ആണ് സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുക.
ഇന്ന് ഉച്ചയ്ക്കു ശേഷം , മാങ്ങയുടെ വില നിശ്ചയിക്കുന്നതിനു ജനപ്രതിനിധികളുടെയും കൃഷി ഓഫിസറുടെയും സാന്നിധ്യത്തില്‍ ഹോര്‍ട്ടികോര്‍പ് പ്രതിനിധികളും കര്‍ഷകരും പങ്കെടുക്കുന്ന യോഗം പഞ്ചായത്തില്‍ നടക്കും. വില നിശ്ചയിച്ചാല്‍ നാളെ സംഭരിച്ചു തുടങ്ങും.
മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ പകുതി വരെയാണ് സീസണില്‍ ഏറ്റവും കൂടുതല്‍ മാങ്ങ കയറ്റുമതി നടക്കുന്നത്. ശരാശരി 75-100 ടണ്‍ മാങ്ങയാണ് പ്രതിദിനം കയറ്റുമതി ചെയ്തിരുന്നത്. അത്തരം സാഹചര്യത്തില്‍ 15 ടണ്‍ ഹോര്‍ട്ടികോര്‍പ് സംഭരിച്ചാലും പ്രതിസന്ധിക്ക് അയവു വരില്ല. ഉത്തരേന്ത്യന്‍ വിപണികളിലേക്കു മാങ്ങ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ.
വിപണനം നടത്താന്‍ വ്യാപാരികള്‍ തയാറാണ് എന്ന് അറിയിച്ചിട്ടുള്ളതിനാല്‍ കൃഷി വകുപ്പിന്റെ പാസ് പ്രയോജനപ്പെടുത്തി അവശ്യ സാധനങ്ങളുടെ പട്ടികയിലുള്ള മാങ്ങ ഉത്തരേന്ത്യന്‍ വിപണികളില്‍ എത്തിക്കാനാണു കര്‍ഷകര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒട്ടേറെ സംസ്ഥാനങ്ങള്‍ കടന്നു ഡല്‍ഹിയിലും അഹമ്മദാബാദിലും കൊല്‍ക്കത്തയിലുമെല്ലാം മാങ്ങ എത്തിക്കുക എന്നതു കടുത്ത വെല്ലുവിളിയാണ്. എവിടെയെങ്കിലും വാഹനം തടഞ്ഞാല്‍ വണ്ടിയില്‍ തന്നെ മാങ്ങ നശിച്ചു പോകും.
https://www.facebook.com/Malayalivartha