Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

അങ്കമാലിയില്‍ ആഗോള കാര്‍ഷിക സംഗമം

20 OCTOBER 2014 12:39 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാന കൃഷി വകുപ്പി്‌ന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആറുമുതല്‍ എട്ടുവരെ അങ്കമാലി അഡ്‌ലക്‌സ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കുമെന്ന്‌ മന്ത്രി കെ.പി.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകമെങ്ങുമുളള ഓര്‍ഗാനിക്‌ വ്യവസായ മേഖലയ്‌ക്ക്‌ ഇന്ത്യന്‍ ഓര്‍ഗാനിക്‌ വിപണിയില്‍ നിക്ഷേപത്തിന്‌ അവസരമൊരുക്കുന്ന ബയോഫാക്‌ ഇന്ത്യ-2014 എന്ന പരിപാടിക്കൊപ്പമാണ്‌ ആഗോള കാര്‍ഷിക സംഗമവും നടത്തുന്നത്‌. കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സംഗമം ഉദ്‌ഘാടനം ചെയ്യും. കേരളത്തെ ഹൈടെക്‌ കൃഷിയുടെയും കാര്‍ഷിക വ്യവസായത്തിന്റെയും ആസ്ഥാനമാക്കാനുളള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കുന്നത്‌. ഇന്ത്യയിലെയും വിദേശത്തെയും സംരംഭകര്‍ക്ക്‌ ജൈവ കാര്‍ഷിക രംഗത്ത്‌ നിക്ഷേപം നടത്താന്‍ സംഗമം വഴിയൊരുക്കുമെന്ന്‌ മന്ത്രി പറഞ്ഞു. സംരംഭങ്ങള്‍ക്ക്‌ പൂര്‍ണമായും സ്വകാര്യ മേഖലയിലോ അതോ പൊതു-സ്വകാര്യ സംരംഭങ്ങളായിട്ടാണോയെന്ന കാര്യം സര്‍ക്കാര്‍ പിന്നീട്‌ തീരുമാനിക്കും. നിലവില്‍ മറ്റു നിക്ഷേപങ്ങള്‍ക്കായി ഭൂമി വിട്ടുനല്‍കുന്നതുപോലെ ജൈവ കൃഷിക്കായും സ്ഥലം നല്‍കും.
ഹൈടെക്‌ കൃഷി, കാര്‍ഷിക സംസ്‌കരണം, ഭക്ഷ്യ ചേരുവകള്‍, ഫംഗഷണല്‍ ഫുഡ്‌, കാര്‍ഷിക ഉപകരണങ്ങള്‍, പ്ലാന്റ്‌ ന്യൂട്രിയന്റുകള്‍, ഇന്‍വെന്റി, വെയര്‍ഹൗസ്‌, പോസ്റ്റ്‌ ഹാര്‍വെസ്റ്റ്‌ ഇന്‍ഫ്രസ്‌ട്രക്‌ചര്‍, കോള്‍ഡ്‌ ചെയില്‍, ലബോറട്ടറികള്‍, ഫിഷറീസ്‌, ഡയറി, പ്ലാന്റേഷന്‍ ടൂറിസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ, അന്തര്‌ദേശീയ കമ്പനികള്‍ അവരുടെ ഉല്‍പ്പനങ്ങളും സേവനങ്ങളും സംഗമത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നെതര്‍ലന്‍ഡ്‌, ന്യൂസിലന്റ്‌, കൊറിയ, ജര്‍മ്മനി, അമേരിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും വിദേശ ഇന്ത്യക്കാരും സംഗമത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.ബാബു, ഡൊമനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ, കൃഷി വകുപ്പ്‌ സെക്രട്ടറി രാജന്‍ ഖൊബ്രഘഡെ, ആര്‍.അജിത്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (43 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (53 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (57 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends