Widgets Magazine
14
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഈജിപ്ത് ഉൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിർബന്ധിതമായി നാട് കടത്തും; മൃതദേഹങ്ങൾ എവിടെ..?


സഹപ്രവർത്തകൻ കിണറ്റിലിറങ്ങാമെന്ന് പറഞ്ഞെങ്കിലും വേണ്ട ഞാനിറങ്ങാമെന്ന് പറഞ്ഞാണ് സോണി ഇറങ്ങിയത്.... അത് മരണത്തിലേക്കാകുമെന്നറിയാതെ.... സോണിയുടെ അപ്രതീക്ഷിത വിയോ​ഗം ഏവരേയും കണ്ണീരിലാഴ്ത്തി


കാട്ടാക്കട കെ എസ് ആർ റ്റി സി ബസ് സ്റ്റേഷനിൽ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസ് : സ്റ്റേഷൻ മാസ്റ്റർ അടക്കം 6 പ്രതികൾ


പരിസ്ഥിതി മലിനീകരണ നിയന്ത്രണം... ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്


സമാധാനക്കരാറിന് ധാരണയായി... ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ ഒപ്പ് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ....

കറിക്കായയ്ക്ക് സാബാ വാഴ

30 OCTOBER 2014 03:18 PM IST
മലയാളി വാര്‍ത്ത.

കറി ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള വാഴക്കായയ്ക്കായി തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മുന്തിയ ഇനം വാഴയാണ് സാബാ. 

പന്ത്രണ്ട് മാസംകൊണ്ടാണ് മൂപ്പെത്തുന്നതെങ്കിലും മുപ്പത് മുതല്‍ മുപ്പത്തഞ്ച് കിലോഗ്രാം വരെ തൂക്കമുള്ള വലിയ കുല ഇതിന്റെ മേന്മയാണ്. 125 ഗ്രാം ശരാശരി ഭാരമുള്ള 170 മുതല്‍ 200 കായകള്‍ ഒന്‍പതോ പത്തോ പടലകളിലായി ഇതില്‍ ഉണ്ടാകുന്നു. കുറ്റിവാഴകൃഷിക്ക് അനുയോജ്യമായ ഇനമാണ് ഇത്. അതിനാല്‍ കന്നുകള്‍ പിരിക്കാതെ തുടര്‍ച്ചയായി മൂന്നു പ്രാവശ്യം വിളവെടുക്കാമെന്നതിനാല്‍ സമയവും അധ്വാനവും ഉത്പാദനച്ചെലവും പരമാവധി കുറയ്ക്കാം. മൂന്നു കുലകളും ഏതാണ്ട് ഒരേ തൂക്കത്തില്‍ ലഭിക്കുകയും ചെയ്യുന്നു. ആദ്യത്തേത് 12 മാസമെടുക്കുമെങ്കിലും പിന്നീടുള്ള കുലകള്‍ ആറുവീതം മാസംകൊണ്ട് മൂപ്പെത്തുന്നതിനാല്‍ രണ്ടര വര്‍ഷംകൊണ്ട് മൂന്നു കുലകള്‍ ലഭിക്കുന്നു.

മൊന്തന്‍, ചക്കവാഴ, ഹോണ്ടുറാസ് ഫിയ, ഏത്തവാഴ എന്നിവയും കറി ആവശ്യത്തിന് ഉപയോഗിക്കുന്നുവെങ്കിലും കൂടുതല്‍ മൃദുത്വവും തൊലിയുള്‍പ്പെടെ നന്നായി വേവുന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. എന്നാല്‍ കൂടുതല്‍ അളിയുന്ന അവസ്ഥയിലുള്ളതും തൊലി കട്ടികൂടിയതുമായതിനാല്‍ പഴം ഗുണകരമല്ല.

രണ്ടടി വീതം നീളവും വീതിയും ഒരടി ആഴവുമുള്ള കുഴിയെടുത്താണ് നടുന്നത്. തീരദേശപ്രദേശങ്ങളിലെ പൂഴിമണ്ണില്‍ ആഴം രണ്ടടിയാക്കുന്നത് ഉചിതമായിരിക്കും. ഒരാഴ്ച മുമ്പ് തയ്യാറാക്കിയ കുഴിയില്‍ 250 ഗ്രാം കുമ്മായം വിതറുകയും അടിവളമായി 250ഗ്രാം എല്ലുപൊടിയും 500ഗ്രാം വേപ്പിന്‍പിണ്ണാക്കും 10കി.ഗ്രാം ഉണക്കച്ചാണകവും ചേര്‍ക്കുന്നു. നട്ട് രണ്ടില വന്നശേഷം 100 ഗ്രാം വീതവും നാല്പത് ദിവസത്തിനുശേഷം 200 ഗ്രാം വീതവും അറുപത് ദിവസം കഴിയുമ്പോള്‍ 300 ഗ്രാം വീതവും എന്‍.പി.കെ. 18:18:18 രാസവളം ചേര്‍ക്കുന്നു. തടി ഇടയ്ക്കിടെ വൃത്തിയാക്കുകയും ആവശ്യത്തിന് നനയ്ക്കുകയും വേണം. നാലുദിവസം കൂടുമ്പോള്‍ നനയ്ക്കുന്ന വെള്ളത്തില്‍ ചാണകസ്ലറി ചേര്‍ത്ത് വളപ്രയോഗം ശക്തിപ്പെടുത്തുന്നു.

സാമാന്യം നല്ല പൊക്കവും വണ്ണവുമുള്ള വാഴയിനമാണ് ഇത്. മാണ (തട) ത്തിന് മൂന്നു മുതല്‍ മൂന്നര മീറ്റര്‍ ഉയരവും മുക്കാല്‍ മീറ്റര്‍ വണ്ണവുമുള്ള ഇതിന്റെ ഇലകള്‍ക്ക് നല്ല പച്ച നിറമാണ്. കുല വന്നാല്‍ കവുങ്ങ്, മുള എന്നിവ ഉപയോഗിച്ച് താങ്ങ് നല്‍കണം. ഫിലിപൈന്‍സില്‍ നിന്നുള്ള വാഴയിനമായ സാബയാണ് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വിധത്തില്‍ വികസിപ്പിച്ചെടുത്തത്. 

ഉയര്‍ന്ന രോഗപ്രതിരോധശേഷിയുള്ള ഈ ഇനം ഇലപ്പുള്ളിരോഗം, വാട്ടം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുള്ളതാണ്. കുറഞ്ഞ മഴ ലഭിച്ചാല്‍ തന്നെയും ഇടയ്ക്കിടെയുള്ള നനയിലൂടെ ദീര്‍ഘകാലത്തെ വരള്‍ച്ചയെ അതിജീവിക്കാന്‍ ഇതിന് കഴിയും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി പെട്ടു..! ദുബായിയിൽ പോയി മകനെ പൂട്ടാൻ കേന്ദ്രം..! ലാവ്‌ലിനിൽ ചുരുട്ടി എടുക്കും  (6 minutes ago)

കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഈജിപ്ത് ഉൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിർബന്ധിതമായി നാട് കടത്തും; മൃതദേഹങ്ങൾ എവിടെ..?  (36 minutes ago)

അബിൻ വർക്കിയുടെ കണ്ടകശനി തുടങ്ങി..! രാഹുലാവാൻ നോക്കിയതാ ചീറ്റി പോയി..! ഷാഫി ഇറങ്ങും  (51 minutes ago)

ഓടുന്ന ട്രെയിനിൽ ചാടിക്കയറി മർമ്മസ്ഥാനം ഇടിച്ചു യുവതിയെ തൂക്കി രക്ഷിക്കൂ നിലവിളി..!പിന്നാലെ  (1 hour ago)

ടെക്സസി​ലെ വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന റോക്കറ്റിൽ നിന്ന് വേർപെട്ട ബൂസ്റ്റർ ഭാഗം മെക്സിക്കൻ ഉൾക്കടലിൽ നിയന്ത്രിച്ചിറക്കുകയായിരുന്നു.  (1 hour ago)

'കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031'  (2 hours ago)

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്; ഇന്ന് വന്ന എല്ലാവരും അന്നും വരണം; ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ബാബു എം പാലിശേരി അന്തരിച്ചു...  (2 hours ago)

139 എം.എൽ.എമാർക്ക് നൽകുന്ന ഫണ്ട് പാലക്കാട് തരാറില്ല ; പാലക്കാട് എം.എൽ.എയോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നെന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

പൊട്ടി പാളീസായ പരിപാടിക്ക് 8 കോടി മുടക്കിയ സ്പോൺസറോ!! മുഖ്യനെ വിറപ്പിച്ച് രമേശ് ചെന്നിത്തല  (3 hours ago)

23ാമ​ത് ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ബു​ധ​നാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ  (3 hours ago)

ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്  (3 hours ago)

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും  (4 hours ago)

ചെന്താമര കുറ്റക്കാരനാണെന്ന് കോടതി  (4 hours ago)

Malayali Vartha Recommends