Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പാല്‍ ചുരത്തുന്ന പ്രാവുകള്‍

19 NOVEMBER 2014 09:34 AM IST
മലയാളി വാര്‍ത്ത.

കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്തു വളര്‍ത്തുന്ന പക്ഷിയാണ് പ്രാവുകള്‍. തൊണ്ടയുടെ ഭാഗത്ത് അന്നനാളത്തില്‍ ചെറിയ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ക്രോപ് എന്ന അവയവത്തിലെ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് പീജിയന്‍ മില്‍ക്ക് എന്നറിയപ്പെടുന്നത്. ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇവയില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ പശുവിന്‍പാല്‍ മുലപ്പാല്‍ എന്നിവയിലേതിനേക്കാളും കൂടുതലാണ്. രോഗപ്രതിരോധശക്തി നല്‍കുന്ന ആന്റിബോഡീസ് ഘടകവും കൂടുതലായിട്ടുണ്ട്. 
മുട്ടവിരിയുന്നതിന് 5 ദിവസം മുമ്പ് തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന ഇവ കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ചവരെ പ്രാവുകള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നല്‍കുന്നു. സാധാരണയായി അമിതാഹാരം ശേഖരിച്ചുവെക്കാനാണ് ക്രോപിനെ ഉപയോഗപ്പെടുത്തുന്നത്. ക്രോപ്പില്‍ നിന്ന് പാലിനെ വായയില്‍ കൊണ്ട് വന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നു.

കൊളമ്പ ലിവിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പ്രാവുകള്‍ കറുപ്പ്, വെളുപ്പ് ചാരനിറം ഇളംചുവപ്പ് എന്നീ നിറങ്ങളില്‍ കാണുന്നു. രണ്ട് കറുത്ത തടിച്ചവരകള്‍ ഇരു ചിറകിലും കാണാം, ഇതിന്റെ വായിലും കറുത്തവര കാണുന്നു. കാലിന്റെ നിറം ചുവപ്പാണ്. തൂക്കം 369 ഗ്രാം നീളം 28 സെ.മീറ്റര്‍. പറക്കുമ്പോള്‍ ചിറകുകളുടെ അഗ്രഭാഗം തമ്മില്‍ മുട്ടുമ്പോള്‍ കൈയ്യടി പോലെയുള്ള ശബ്ദം ഉണ്ടാകുന്നു.

മരച്ചില്ലകള്‍. ചെറിയ വടികള്‍, പുല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇവ കൂടു കെട്ടുന്നത്. ആണ്‍പ്രാവുകളാണ് കൂടുണ്ടാക്കുവാന്‍ സാമഗ്രികള്‍ ശേഖരിക്കുന്നതും കൂടിനെയും പെണ്‍പ്രാവിനെയും സംരക്ഷിക്കുന്നതും.
പ്രാവിനെ വളര്‍ത്താനായി നാം കൂട് ഒരുക്കുമ്പോള്‍ 25 ജോഡികള്‍ക്ക് 8 അടി നീളം 6 അടി വീതി 7 അടി ഉയരം എന്ന തോതില്‍ സ്ഥലം അനുവദിക്കണം. ഇതില്‍ പകുതി മേല്‍ക്കൂര നിര്‍മ്മിച്ച് ബാക്കും മേല്‍ക്കൂര ഇല്ലാതെയും പറക്കുന്നതിനും, വ്യായാമത്തിനും വേണ്ടി നീക്കിവെക്കണം. കൂട് ചെറിയ ഇരുമ്പ് വലകള്‍ ഉപയോഗിച്ച് ഭദ്രമാക്കാവുന്നതാണ്. കൂട്ടിനുള്ളില്‍ പരന്ന മരക്കൊമ്പിന്‍ ചില്ലകള്‍ ഉപയോഗിക്കാം. ഇവയ്ക്ക് ഒരു ഇഞ്ച് വീതിയും കനവും ഉണ്ടാകാം. പലകൂടുകളില്‍ കഴിയുന്ന പ്രാവുകളെ ഒരു കൂടിലേക്ക് മാറ്റരുത്. ആണ്‍ പ്രാവുകള്‍ തമ്മില്‍ കൊത്താന്‍ സാധ്യതയുണ്ട്. മതിയായ സ്ഥലമില്ലാതെ ഇവയെ നീക്കിപ്പാര്‍പ്പിക്കരുത്. ഇത് സമ്മര്‍ദ്ദത്തിനിടയാക്കും.

ധാന്യങ്ങള്‍, വിത്തുകള്‍, മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഇവയെ പറക്കാന്‍ അനുവദിച്ചാല്‍ ചെറിയ പ്രാണികള്‍, മറ്റു ജീവികള്‍ എന്നിവയെ ഇവ ഭക്ഷണത്തിന്നായി ഉപയോഗപ്പെടുത്തും. ദിവസം 30 മില്ലീമീറ്റര്‍ (1 ഔണ്‍സ്) വെള്ളം ഇതിന് നല്‍കണം.

പ്രാവുകള്‍ 5-6 മാസമാകുമ്പോള്‍ പ്രായ പൂര്‍ത്തിയാകുന്നു. ഇണ ചേര്‍ന്നതിനുശേഷം 8 ദിവസമാകുമ്പോള്‍ ആദ്യത്തെ മുട്ടയിടുന്നു. രണ്ടാമത്തെ മുട്ട രണ്ട് ദിവസത്തിന് ശേഷവും സാധാരണയായി വൈകുന്നേരം അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിലാണ് ആദ്യത്തെ മുട്ടിയിടുന്നത്. രണ്ടാമത്തെ മുട്ട ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും മൂന്നു മണിക്കും മൂന്ന് മണിക്കും ഇടയിലും. ഒന്നാമത്തെ മുട്ടയിടാന്‍ ഉടന്‍ തന്നെ മാറ്റണം. രണ്ടാമത്തെ മുട്ടയിട്ടതിനുശേഷം വിരിയിക്കുന്നതിനായി കൂട്ടില്‍ വെച്ച് കൊടുക്കണം. അല്ലെങ്കില്‍ ആദ്യത്തെ മുട്ട രണ്ട് ദിവസം മുമ്പേ വിരിയുംയ കൂട്ടിലെ ചൂട് 102-105 ഡിഗ്രി എ ആയി ക്രമീകരിക്കണം. 
4-6 ആഴ്ച പ്രായമായാല്‍ കുഞ്ഞുങ്ങള്‍ വേര്‍പിരിയുന്നു.ഇതിനിടയില്‍ പെണ്‍ പ്രാവ് കൂടുതല്‍ മുട്ടകള്‍ ഇടുന്നു. കൊല്ലത്തില്‍ 8 ക്ലച്ചുകളിലായിട്ടാണ് മുട്ടയിടുന്നത്. ലോകത്തില്‍ എവിടെക്കൊണ്ടുവിട്ടാലും സ്വവസതി കണ്ടുപിടിക്കാനുള്ള കഴിവ് പ്രാവുകളുടെ പ്രത്യേകതയാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഇവ 1600 - 2000 കിലോമീറ്റര്‍ വരെ പറന്ന് തിരിച്ച് വന്നിട്ടുണ്ട്. 

പ്രാവുകള്‍ 15-20 വര്‍ഷം വരെ ജീവിക്കും (വളര്‍ത്തുകയാണെങ്കില്‍) പ്രകൃതിയില്‍ കഴിയുന്ന പ്രാവുകള്‍ മറ്റു മൃഗങ്ങളുടെ ആക്രമണം മൂലവും, ഭക്ഷണം, വെള്ളം ഇവയുടെ കുറവുകൊണ്ടും അസുഖം കാരണവും മറ്റു സമ്മര്‍ദ്ദങ്ങള്‍ മൂലവും ഓരോ വര്‍ഷവും 30% പ്രാവുകള്‍ ചത്തുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (22 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (30 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends