Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെര്‍ട്ടിക്കല്‍ നെറ്റ് ഫാമിങ്\'

20 NOVEMBER 2014 12:10 PM IST
മലയാളി വാര്‍ത്ത.

സ്ഥലമില്ലാത്തതിന്റെ പേരില്‍ വീട്ടുവളപ്പില്‍ പച്ചക്കറി നട്ടുപിടിപ്പിക്കാന്‍ കഴിയില്ലെന്നു വിലപിക്കുന്നവരുണ്ട്‌ . അവര്‍ക്കായിതാ പുതിയ ഒരു രീതി നടപ്പില്‍ വരുന്നു. അതാണ്‌ \'വെര്‍ട്ടിക്കല്‍ നെറ്റ് ഫാമിങ്\' . ഇത്‌ സ്ഥലപരിമിതിയെ മറികടക്കും. വല ഉപയോഗിച്ച് ലംബമായി പന്തല്‍ പച്ചക്കറികള്‍ വളര്‍ത്തി വിളവെടുക്കാവുന്ന രീതിയാണിത്. ഈ രീതിയില്‍ പാവല്‍, കുരുത്തോലപ്പയര്‍, പടവലം, വെള്ളരി, കോവല്‍, നിത്യവഴുതന തുടങ്ങിയവയെല്ലാം കൃഷിചെയ്യാം. 
കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന പ്ലാസ്റ്റിക് വലകള്‍ ഇതിനായി ഉപയോഗിക്കാം. മീന്‍പിടിത്ത മേഖലയിലാണെങ്കില്‍ വലിയ വിലയൊന്നും കൊടുക്കാതെ പഴയ വലകള്‍ കിട്ടും. 10 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള വലകളാണ് നല്ലത്. കോണ്‍ക്രീറ്റ് തറയോ, ടൈല്‍സ് പാകിയ തറയോ ആണെങ്കില്‍ ചട്ടിയിലോ പ്ലാസ്റ്റിക് ചാക്കിലോ ഗ്രോബാഗിലോ ചെടി നട്ട് വള്ളി വീശുമ്പോള്‍ ലംബമായി കെട്ടിയ വലയിലേക്ക് കയറ്റിവിടാം. രണ്ടോ മൂന്നോ വല കെട്ടി പന്തല്‍ ഇനങ്ങള്‍ വളര്‍ത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അതിനിടയില്‍ പടരാത്ത ഇനം പച്ചക്കറികളും നട്ടുവളര്‍ത്താം. 
നല്ല വിത്തും ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കും. ഒരു വീട്ടിലേക്ക് സ്ഥിരമായി ആവശ്യമുള്ള പയര്‍, പാവല്‍, പടവലം ചീര, മുളക്, വഴുതന, വെണ്ട, ചെറിയ കുമ്പളം, കോവല്‍, ചുരക്ക എന്നിവ കുറഞ്ഞ സ്ഥലത്തുനിന്ന് ഉത്പാദിപ്പിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (33 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (56 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (14 hours ago)

Malayali Vartha Recommends