Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പച്ചക്കറിയുടെ രക്ഷകനായ ബ്യൂവേറിയ കുമിള്‍

09 DECEMBER 2014 12:33 PM IST
മലയാളി വാര്‍ത്ത.

പച്ചക്കറികൃഷിയിലെ പുതിയ രക്ഷകനാണ് ബ്യൂവേറിയ. നീണ്ട ശത്രുനിരയെ ആക്രമിച്ച് നശിപ്പിക്കാനുള്ള കഴിവാണ് ബ്യൂവേറിയയുടെ പ്രത്യേകത. ബ്യൂവേറിയ ബാസിയാന എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ വെളുത്ത കുമിള്‍ രാസകീടനാശിനികള്‍ക്ക് പോലും അപ്രാപ്യമായ തണ്ടുതുരപ്പനെയും കായതുരപ്പനെയും നശിപ്പിക്കാന്‍ മിടുക്കനാണ്. ചിതലിനെയും വെള്ളീച്ചയേയും ഇവന്‍ തുരത്തും. പച്ചക്കറിയില്‍ ബ്യൂവേറിയ തളിച്ചുകൊടുക്കുന്ന പണി മാത്രമേ കര്‍ഷകനുള്ളൂ. പ്രശ്‌നക്കാരനായ പുഴുവിന്റെ ശരീരത്തില്‍ തുളച്ചുകയറി മദിച്ചുവളര്‍ന്ന് നശിപ്പിക്കുന്ന പ്രവൃത്തി ബ്യൂവേറിയ ഏറ്റെടുക്കും. പുഴുവിന്റെ ശവശരീരത്തില്‍ നിന്നും പുറത്തിറങ്ങുന്ന ബ്യൂവേറിയ പുഴുവിന്റെ അടുത്ത തലമുറയെയും നശിപ്പിക്കുമെന്നത് ഈ മിത്രകുമിളിന്റെ മാത്രം പ്രത്യേകത.
വെണ്ടയിലും വഴുതനയിലും പ്രധാന പ്രശ്‌നമാണ് കായും തണ്ടും തുരക്കുന്ന പുഴുക്കള്‍. ഇവയുടെ ആക്രമണം മൂലം ഇളംതണ്ട് വാടി തൂങ്ങുന്നു. പുഴുക്കള്‍ കായ്കളില്‍ ദ്വാരം ഉണ്ടാക്കി ഉള്‍ഭാഗം തിന്ന് നശിപ്പിക്കും.
രണ്ടാഴ്ച ഇടവിട്ട് 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി തളിച്ച് പുഴുവിനെ നിലയ്ക്ക് നിര്‍ത്താം. വെള്ളരി, കുമ്പളം, മത്തന്‍ തുടങ്ങിയ വെള്ളരിവര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് മത്തന്‍വണ്ട്. ഇലയില്‍ ദ്വാരമുണ്ടാക്കിക്കൊണ്ടാണ് ആക്രമണം തുടങ്ങുക. എന്നാല്‍ പുഴുക്കള്‍ വേരുതുളച്ച് ഉള്ളില്‍ കയറുന്നതോടെ വെള്ളരി പൂര്‍ണമായും ഉണങ്ങും. 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി ഉപയോഗിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ തടം കുതിര്‍ക്കണം.
കയ്പയുടെ ഇലയുടെ അടിഭാഗത്ത് കാണുന്ന ആമവണ്ടും മഞ്ഞ നിറത്തിലുള്ള പുഴുക്കളും ഹരിതകം കാര്‍ന്നുതിന്ന് അരിപ്പപോലെയാക്കും. ഇവിടെയും ബ്യൂവേറിയ തളിച്ച് കയ്പയെ രക്ഷിക്കാം. ഇല ചുരുട്ടിപ്പുഴുവിനെ പിടിക്കാനുള്ള ഒന്നാന്തരം ജൈവിക കീടനിയന്ത്രണമാര്‍ഗമാണ് ബ്യൂവേറിയ പ്രയോഗം. ചിതല്‍ശല്യമുണ്ടെങ്കില്‍ 20 ഗ്രാം ബ്യൂവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ മണ്ണ് കുതിര്‍ക്കണം. കൃഷിവകുപ്പിന്റെ ബയോകണ്‍ട്രോള്‍ ലാബില്‍ നിന്ന് കിലോഗ്രാമിന് 50 രൂപാനിരക്കില്‍ ബ്യൂവേറിയ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04872374605

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (1 minute ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (3 minutes ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (6 minutes ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (8 minutes ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (11 minutes ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (56 minutes ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (1 hour ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (1 hour ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (1 hour ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (1 hour ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (3 hours ago)

വിഴിഞ്ഞത്ത് മുഖ്യന് അടിതെറ്റി... റിയാസിന്റെ വാക്ക് വീണയുടെ ഭാവി തകർക്കുമോ?  (3 hours ago)

സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാദ്ധ്യത  (3 hours ago)

പാകിസ്ഥാനിൽ 1000 മദ്രസകൾ പൂട്ടികെട്ടി ബാലിസ്റ്റിക് മിസൈളിൽ കുടുക്കി പാക് നേവി പിളർന്നു..!  (3 hours ago)

Malayali Vartha Recommends