Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കുളവാഴയില്‍ നിന്ന് കാലിത്തീറ്റ

19 MARCH 2015 11:40 AM IST
മലയാളി വാര്‍ത്ത.

കൃഷിക്കും ജലഗതാഗതത്തിനും തടസ്സമാണെന്ന് പഴിക്കുന്ന ജലാശയങ്ങളിലെ കുളവാഴ ഇനി ക്ഷീരകര്‍ഷകര്‍ക്ക് അനുഗ്രഹമാകും. കുളവാഴ ശാസ്ത്രീയമായി സംസ്‌കരിച്ച് കാലിത്തീറ്റയാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് ആര്‍പ്പൂക്കരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായി.
പദ്ധതി വിജയിച്ചാല്‍ ജലാശായങ്ങളിലെ കുളവാഴ ഇല്ലാതാകുന്നതിനൊപ്പം കാലിത്തീറ്റയുടെ അമിത വിലയില്‍നിന്ന് കര്‍ഷകര്‍ക്ക് രക്ഷനേടുകയും ചെയ്യാം.മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുളവാഴ ശേഖരിച്ച് സംസ്‌കരിച്ച് കാലിത്തീറ്റയാക്കുന്ന പദ്ധതി പിണഞ്ചിറക്കുഴിയിലാണ് ആരംഭിച്ചത്. ആര്‍പ്പൂക്കര\'കിടാരി ഗ്രാമം ആക്കുന്ന പദ്ധതിയുടെ ഭാഗമായി ഇവിടത്തെ 50 കര്‍ഷകരുടെ 50 കിടാവുകള്‍ക്ക് ഈ കുളവാഴ കാലിത്തീറ്റ നല്‍കിവളര്‍ത്തി ഇതിന്റെ വളര്‍ച്ചാനിരക്ക് പരിശോധിക്കും.
തുടര്‍ന്ന് വാണിജ്യ അടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കാനാണു ലക്ഷ്യം.വളരെ കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള കാലിത്തീറ്റ കര്‍ഷകര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെ ഡോ. പി. ബിജുവാണ് മൃഗസംരക്ഷണ വകുപ്പില്‍ ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ച് അംഗീകാരം നേടിയത്.
കുളവാഴ ഏറെ ഗുണമേന്മയുള്ള തീറ്റയാണെങ്കിലും ഇതിന്റെ പ്രത്യേകതരം നാറ്റം മൂലം മിക്ക കന്നുകാലികളും ഇതു തിന്നാറില്ല. ഇവ സംസ്‌കരിച്ച് നാറ്റം ഇല്ലാതാക്കി അമ്‌ളഗുണം നാലു ശതമാനമാക്കി കുറച്ചാണ് സംസ്‌കരിക്കുന്നത്.ഇതു സംസ്‌കരിച്ച് കാലിത്തീറ്റയാക്കി മാറ്റിയാല്‍ കന്നുകാലികള്‍ ഇതു തിന്നുമെന്നു കണ്ടതിനെതുടര്‍ന്നാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഡോ.ബിജു പറഞ്ഞു. പദ്ധതി വിജയകരമായാല്‍ നിലവില്‍ ലഭിക്കുന്ന കാലിത്തീറ്റയുടെ മൂന്നിലൊന്ന് വിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ വിപണിയില്‍ ലഭ്യമാക്കാനാകും.
കന്നുകാലികളുടെ ആരോഗ്യത്തിനും കൂടുതല്‍ പാലിനും കുളവാഴകൊണ്ട് തയ്യാറാക്കുന്ന കാലിത്തീറ്റ ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ ആശയമാണിത്. കുടുംബശ്രീപ്രവര്‍ത്തകരുടെ സഹകരണത്തോടെ പിണഞ്ചിറക്കുഴി തോട്ടില്‍ നിന്ന് കുളവാഴകള്‍ ശേഖരിക്കുന്നത്.
ആദ്യം ഇതിന്റെ വേര് നീക്കംചെയ്യും പിന്നീട് ഇലയും തണ്ടും ഒരു ഇഞ്ച് നീളത്തില്‍ അരിയും. രണ്ടു ദിവസം വെയിലത്ത് ഇട്ട് 80%ജലാംശം ഇല്ലാതാക്കും. തുടര്‍ന്ന്ഇതില്‍ ശര്‍ക്കര, ചോളപ്പൊടി, ഉപ്പ് എന്നിവ നിശ്ചത അനുപാതത്തില്‍ ചേര്‍ത്ത് ഇളക്കി വലിയ പ്‌ളാസ്റ്റിക് ജാറുകളില്‍ പരമാവധിചവിട്ടി ഒതുക്കി വായു കടക്കാത്ത വിധം അടച്ചുവയ്ക്കും. 12 ദിവസത്തിനുശേഷം ഇവ പുറത്തെടുത്ത് കാലികള്‍ക്ക് നല്‍കാം. എത്രനാള്‍ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (5 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (5 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (5 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (6 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (6 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (6 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (6 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (9 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (9 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (9 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (9 hours ago)

Malayali Vartha Recommends