Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ജറേനിയം ശീതകാല സുഗന്ധി

07 JULY 2015 12:26 PM IST
മലയാളി വാര്‍ത്ത.

ജറേനിയത്തില്‍ നിന്ന് എടുക്കുന്ന തൈലം അത്തറുകളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും സുഗന്ധപദാര്‍ത്ഥങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. മേല്‍ത്തരം സോപ്പുകള്‍ക്ക് നല്ല സുഗന്ധം കിട്ടാന്‍ ജറേനിയത്തിന്റെ തൈലം ചേര്‍ക്കുക പതിവാണ്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലാണ് ജറേനിയത്തിന്റെ പ്രധാന കൃഷി.

ഒരു വര്‍ഷം ഏതാണ്ട് 300 ടണ്ണോളം ജറേനിയം തൈലം വിപണിയിലെത്തുന്നുണ്ട്. ഏതാണ്ട് നാല്‍പത് വര്‍ഷം മുമ്പ് ഇന്ത്യയിലെ ഉയരം കൂടിയ തണുത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്തു തുടങ്ങിയ ജറേനിയം ഇപ്പോള്‍ ഉത്തരേന്ത്യയില്‍ ഒരു പ്രമുഖ ശീതകാലവിളയായി കൃഷി ചെയ്യപ്പെടുന്നുണ്ട്.
ഏകദേശം ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ജറേനിയത്തിന്റെ ഇലകള്‍ക്ക് പുതിനയുടെ നല്ല വാസനയാണ്. ഇലഞെട്ടില്‍ നിന്ന് ഇലകള്‍ പ്രത്യേക ആകൃതിയില്ലാതെ പല ശാഖകളായി വളരും. ഉരുണ്ട തണ്ടുകളില്‍ നിറയെ ചെറുരോമങ്ങള്‍ കാണാം. ഇളം പര്‍പ്പിള്‍ നിറത്തില്‍ മൂന്നു മുതല്‍ ഏഴു വരെ പൂക്കള്‍ ഒരു പൂക്കുലയില്‍ വിരിയും. കായ് പിടിക്കുമെങ്കിലും മിക്ക ഇനങ്ങളിലും വിത്തുണ്ടാകാറില്ല. വിത്തുണ്ടായാല്‍ത്തന്നെ മുളച്ചുകിട്ടാന്‍ വളരെ പ്രയാസവുമാണ്.
1000-1500 മീറ്റര്‍ വരെ മഴയും കുറഞ്ഞ തോതില്‍ അന്തരീക്ഷ ബാഷ്പവുമുള്ള തണുത്ത കാലാവസ്ഥയുമാണ് ജറേനിയത്തിന്റെ വളര്‍ച്ചയ്ക്കു അഭികാമ്യം. സമുദ്രനിരപ്പില്‍ നിന്ന് 1000 മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതാകണം. വേരോ തണ്ടോ മുറിച്ചു നട്ട് തൈകള്‍ ഉണ്ടാക്കാം. ഇളംതണ്ടുപയോഗിച്ചാല്‍ വേഗം വേരുപിടിക്കും. ഐ.എ.എ. അല്ലെങ്കില്‍ ഐ.ബി.എ. ലായനിയില്‍ മുറിഭാഗം മുക്കിനട്ടാല്‍ വേഗം വേരുപിടിപ്പിക്കാം.
വേരുപിടിച്ച തൈകള്‍ രണ്ടുമാസം പ്രായമാകുമ്പോള്‍ 60-40 സെ.മീ. അകലത്തില്‍ നടാം. നടുന്ന സ്ഥലം ഏക്കറിന് 45 ടണ്‍ വരെ ചാണകമോ കമ്പോസ്‌റ്റോ ചേര്‍ത്ത് ഒരുക്കണം. അടിവളമായി ഏക്കറൊന്നിന് 35 കിലോ യൂറിയ, 100 കിലോ സൂപ്പര്‍ഫോസ്‌ഫേറ്റ്, 25 കിലോ പൊട്ടാഷ് ചേര്‍ക്കുക. ഓരോ വിളവെടുപ്പും കഴിഞ്ഞും 35 കിലോ യൂറിയ ചേര്‍ക്കുക. സൂക്ഷ്മ മൂലകങ്ങളായ ചെമ്പും മോളിബ്ഡിനവും ഏക്കറിന് യഥാക്രമം 8 കിലോയും 1 കിലോയും വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യമായി ഇട്ടുകൊടുക്കണം.
ജറേനിയം പറിച്ചുനട്ട് ആദ്യദിനങ്ങളില്‍ എല്ലാ ദിവസവും, പിന്നീടുള്ള രണ്ടാഴ്ചത്തേക്ക് ഒന്നിടവിട്ടും മറ്റു സമയങ്ങളില്‍ ആഴ്ചയിലൊരിയ്ക്കലും നനയ്ക്കണം. ജറേനിയം തൈകള്‍ക്ക് പറിച്ചുനട്ടു 20ാം ദിവസവും 40ാം ദിവസവും കള നീക്കണം. നട്ട് 4 മാസം കഴിയുമ്പോള്‍ ആദ്യവിളവെടുക്കാം. അപ്പോള്‍ താഴെയുള്ള ഇലകള്‍ക്ക് ഇളം മഞ്ഞ നിറമായി ഏതാണ്ട് റോസാപ്പൂവിന്റെ ഗന്ധം കിട്ടും. ഏതാണ്ട് 20 സെ.മീ ഉയരത്തില്‍ വച്ച് വേണം ഇല തണ്ടോടെ മുറിക്കാന്‍.
ഇലയെടുത്തശേഷം ഇടയിളക്കലും, വളംചേര്‍ക്കലും നനയും തുടരാം. ഓരോ നാലുമാസം കൂടുമ്പോഴും വിളവെടുക്കാം. ഇങ്ങനെ ഒരു വിള 56 വര്‍ഷം നിലനില്‍ക്കും. ഒരു ഏക്കറില്‍ നിന്ന് ഏതാണ്ട് 6 ടണ്ണോളം വിളവ് ഒരു വര്‍ഷം ലഭിക്കും. \'ബോര്‍ബോണ്‍\', സിംപവാന്‍ എന്നിവ അത്യുത്പാദനശേഷിയേറിയ ഇനങ്ങളാണ്. ഇവയില്‍ നിന്ന് 2025% അധികവിളവും നല്ല തൈലവും കിട്ടും.
മുറിച്ചെടുത്ത ജറേനിയം എത്രയും വേഗം വാറ്റിയെടുക്കണം. ആവി വാറ്റു നടത്തിയാല്‍ വെള്ളം ചേര്‍ത്ത് ജലവാറ്റു നടത്തുന്നതിനേക്കാള്‍ മികച്ച തൈലം കിട്ടും. ശരിയായ വിളവെടുപ്പു സമയം പാലിക്കുന്നത് ജറേനിയത്തില്‍ മുഖ്യമാണ്. ബോര്‍ബോണ്‍ ഇനങ്ങളാണ് ഏറ്റവും മുന്തിയ തൈലം തരുന്നത്. ഇലയിലാണ് പ്രധാനമായും തൈലം അടങ്ങിയിരിക്കുന്നത്.

ജറേനിയം 34 മണിക്കൂര്‍ വാറ്റുമ്പോള്‍ 0.1 മുതല്‍ 0.15% വരെ തൈലം ലഭിക്കും. ഒരു ഹെക്ടര്‍ കൃഷിയില്‍ നിന്ന് ഏതാണ്ട് 20 കിലോ വരെ തൈലം ഒരു വര്‍ഷം ലഭിക്കും. ഏറ്റവും കൂടിയാല്‍ 60 കിലോ വരെ ലഭിക്കും. വാറ്റിയ തൈലം അരിച്ചെടുത്ത് വായു കടക്കാത്ത അലൂമിനിയം കുപ്പികളില്‍ സൂക്ഷിക്കണം. ശരിയായി സൂക്ഷിച്ചാല്‍ കാലപ്പഴക്കം ഏറുന്തോറും തൈലത്തിന് റോസ് സുഗന്ധം കൂടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (4 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (4 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (4 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (4 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (4 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (8 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (8 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (8 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (8 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (8 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (8 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (8 hours ago)

Malayali Vartha Recommends