Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

പോഷകസമൃദ്ധവും രൂചിപ്രദവുമായ മുട്ടിപ്പഴം

09 JULY 2015 02:01 PM IST
മലയാളി വാര്‍ത്ത.

 കാട്ടിലെ മരങ്ങള്‍ക്കിടയില്‍ വളരും മൂട്ടി എന്ന മുട്ടില്‍ പഴം വിളയും മരം തന്നെ. മുട്ടി മരമെന്ന പേരുതന്നെ മൂട് വരെ കായ് നിറച്ച് ആരെയും വല്ലാതെ ആകര്‍ഷിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്് വന്നതാണെന്ന് കരുതാം.
കാട് എന്ന അവസ്ഥയില്‍ കാലാവസ്ഥയ്‌ക്കൊപ്പിച്ച് വളര്‍ന്ന് ചക്കയും മാങ്ങയും പഴം വിളമ്പുന്ന കാലത്തുതന്നെ വരവറിയിച്ച് മരംനിറയ്ക്കുന്ന പഴമാണ് മൂട്ടി എന്ന മുട്ടിയ്ക്ക. ്. പാലോട്, കല്ലാര്‍ വനാന്തരങ്ങളിലും, കുളത്തൂപ്പുഴ, കുറ്റാലം പ്രദേശങ്ങളിലുമെല്ലാം ഇവ സുലഭമായി കാണുന്നു. വിത്തുപയോഗിച്ചാണ് ഇവയുടെ പ്രജനനം. ചുവന്ന് തടിച്ച കട്ടിയുള്ള പുറന്തോടിനുള്ളില്‍ പ്രകൃതി നിറച്ചു വച്ചിരിക്കുന്ന കട്ടിയുള്ള വെള്ള പള്‍പ്പ് നുണഞ്ഞ് അരിതുപ്പിയാല്‍ പുളിപ്പ് കലര്‍ന്ന ഒരാസ്വാദ്യ രുചി നമ്മുടെ നാവില്‍ നിറയും, കാനന കുളിര്‍മയും ലഭിക്കും. നന്നായി പാകമായ മുട്ടിയ്ക്കാ എത്ര കഴിച്ചാലും മതിവരില്ല, കൊതി തീരില്ല.
കൊമ്പിലല്ല കായുണ്ടാകുന്നത്. തായ്ത്തടിയില്‍ തന്നെ. മണ്ണുപറ്റി കായ് തുടങ്ങും. മരമുകള്‍വരെ കാണാം അത് പറ്റിപ്പിടിച്ച് കൂലകുലയായി കിടക്കുന്നത്. കൈയെത്തിയും പറിക്കാം. എന്നാല്‍ കയറിയും പറിക്കാനുണ്ടാകും. തടിയിലെ മൂട്ടില്‍ നിന്ന് താര്‌പൊട്ടും. പൂവ് ഇരു ബ്രൗണ്‍ നിറമാണ്. മുന്തിരി പിടിച്ചിരിക്കുന്നതുപോലെയാണ് ഗോട്ടിക്കു മപ്പുറം ഉരുളന്‍ വലിപ്പമുള്ള മൂട്ടിയ്ക്ക. പൂവ് കായായി താരില്‍ മുന്തിരിങ്ങയേക്കാള്‍ ഉരുണ്ട് തടിച്ച് കുലകുലയായി കാണുന്നു. ഒരു താരില്‍ പത്ത്- ഇരുപത് കായ്കള്‍ വരെ കാണാം. ആദ്യം ഇളം ചുവപ്പ്, അത് ഇരുണ്ട് തൊലിയുടെ പരുപരുപ്പ് മാറുന്നതോടെ മൂട്ടിക്കായ് പഴമാകും. കറുത്തു പോയാല്‍ അഴുകിത്തുടങ്ങും. മണമെന്നൊന്നില്ല. തൊലിഞെക്കിപ്പൊട്ടിച്ചു വേണം വെള്ള ഉള്ളറകള്‍ക്കുള്ളിലൊതുങ്ങും രണ്ടു മൂന്ന് പള്‍പ്പ് നണഞ്ഞ് വിത്തുകളയാന്‍. ആദ്യം പുളി, പിന്നെ മധുരം..പഴത്തിന്റെ പാകംപോലിരിക്കും പുളിയുടെയും മധുരത്തിന്റെയും മിശ്രണം. ഈ പുളിമധുരം ഏറെ ഇഷ്ടപ്പെടുന്നവരാണ് കാട്ടിലെ കരടിയും, കാട്ടാനയും, മുള്ളന്‍പന്നിയും, മലയണ്ണാനും, കുരങ്ങനുമെല്ലാം...മൂട്ടിക്കാലമായാല്‍ കാട്ടിലെ മരച്ചുവട്ടില്‍ കരടിക്കൂട്ടം കാണും. ഇവയില്ലാത്ത തക്കം നോക്കി ആദിവാസികള്‍ പഴം പറിച്ചു നുണയും.

ഇന്നീ മരത്തിന്റെ സ്ഥാനം കാട്ടില്‍ മാത്രമല്ല. വിത്തിട്ട് മുളപ്പിച്ച് പാലോട്, നന്ദിയോട്, വിതുര, കുറ്റിച്ചല്‍ മലയോര സമീപ പ്രദേശങ്ങളിലും അങ്ങിങ്ങ് ഈ മരം വളര്‍ന്ന് പൂവിട്ട് കായാകുന്നുണ്ട്്. ഒരായിരം താര് വരും, ഓരോ താരിലും പത്തുവീതം ശരാശരി കായ്കള്‍ കൂട്ടിയാല്‍ ഒരു പതിനായിരം കായ്കള്‍ വരും. ഒരു കിലോ കാട്ടുമുട്ടിക്ക് 150 രൂപ വരെ വില ലഭിക്കുന്നു. അപ്പോള്‍ നാട്ടിലെ മുട്ടിക്കോ മോഹവിലതന്നെ കിട്ടും. മുട്ടിയ്ക്കായുടെ തോടിനുള്ളിലെ പഴം നുണയുന്നതോടൊപ്പം പുറന്തോട് കാന്താരിയും കൂട്ടി അച്ചാറിടാനും നല്ലതാണ്. 

മുട്ടിയ്ക്ക വെറും ഒരു പഴമല്ല അതൊരു പഴക്കൂട്ടമാണ്. മറ്റു പഴങ്ങളെപോലെ തന്നെ പോഷകസമൃദ്ധവും രുചിദായകവുമാണ്. കാഴ്ചയിലോ കൗതുകം രുചി യിലോ കെങ്കേമവും. നാടിന് മെരുങ്ങിയ ഈ കാട്ടുപഴത്തിന്റെ തൈകള്‍ ഉത്പാദിപ്പിച്ച് നന്ദിയോടിന് ലഭ്യമായ ഉഷ്ണമേഖലാ പശ്ചാത്തലം കൂടി പ്രയോജനപ്പെടുത്തി വീട്ടിനൊരു മൂട്ടിയും പഴസമൃദ്ധിയും സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണിവിടത്തുകാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (4 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (4 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (4 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (4 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (4 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (8 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (8 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (8 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (8 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (8 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (8 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (8 hours ago)

Malayali Vartha Recommends