Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചോളക്കൃഷി ചെയ്യാം

30 JULY 2015 02:16 PM IST
മലയാളി വാര്‍ത്ത.

നമ്മുടെ ധാന്യഭക്ഷ്യ വിളകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോളം (മക്കച്ചോളം). നമ്മുടെ സംസ്ഥാനത്ത് ഇത് ഇനിയും വേണ്ടത്ര വ്യാപിച്ചിട്ടില്ല. അങ്ങിങ്ങായി ചിലര്‍ കുറച്ചു നടുന്നു എന്നു മാത്രം. ഉപയോഗവും വ്യാപിച്ചിട്ടില്ല. എന്നാല്‍ നമ്മുടെ തൊട്ടടുത്ത കര്‍ണാടകം, തമിഴ്‌നാട്മുതല്‍ തുടങ്ങി ആന്ധ്രയിലും വടക്കെ ഇന്ത്യയില്‍ വ്യാപകമായും നെല്ല്, ഗോതമ്പ്, ചോളം എന്ന ക്രമത്തില്‍ ഇത് കൃഷിചെയ്ത് ഉപയോഗിക്കുകയും ആദായമുണ്ടാക്കുകയും ചെയ്യുന്നു. കേരളീയര്‍ക്ക് ഇറക്കുമതിചെയ്ത ചോളപ്പൊരിയും, ഇതിന്റെ ഉല്‍പ്പന്നങ്ങളായ പോപ്‌കോണ്‍, ബേബികോണ്‍, കോണ്‍ഫ്‌ളോര്‍, മസാലച്ചോളം, ചോളപ്പൊടി എന്നിവയൊക്കെ ഇഷ്ടമാണ്.
കേരളത്തിലും ഈ കൃഷി നന്നായി ചെയ്യാവുന്നതാണെന്ന് കാര്‍ഷിക സര്‍വകലാശാല പറയുന്നു. പലരും ചെറിയ നിലയില്‍ ചെയ്യുന്നുമുണ്ട്. സ്റ്റാര്‍ച്ചും വിറ്റാമിനുകളും, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുമെല്ലാം ഇതില്‍ ധാരാളമുണ്ട്. അരിക്കും, ഗോതമ്പിനും ഇടയില്‍ നമുക്ക് ചോളത്തിനും ഇടംകൊടുക്കേണ്ടതുണ്ട്. കൃഷിരീതി ഇനിപറയുന്നു. കേരളത്തില്‍ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ എല്ലാ കാലാവസ്ഥയിലും ചോളം കൃഷിചെയ്യാവുന്നതാണ്. മഴയെ ആശ്രയിച്ചാവുമ്പോള്‍ ജൂണ്‍മുതല്‍ ആഗസ്ത്‌സെപ്തംബര്‍വരെ കൃഷിയിറക്കാം. കൂടാതെ നച്ചുകൃഷിയില്‍ ജനുവരിഫെബ്രുവരിയിലുമാകാം. നല്ല സൂര്യപ്രകാശം ലഭ്യമാകണം.
ഇനങ്ങളും കൃഷിരീതിയും
ചോളത്തില്‍ വിവിധ ഹൈബ്രിഡ് ഇനങ്ങള്‍ ഉണ്ട്. മഴക്കാലത്ത് ഓള്‍റൗണ്ടര്‍ എന്ന ഇനവും, ഹൈഷല്‍, പ്രബല്‍ എന്നിവ രണ്ട് കാലാവസ്ഥയിലും, പിനാക്കിള്‍, 900 എം ഗോള്‍ഡ് വേനല്‍ക്കാലത്തും യോജിച്ചതാണ്. ഒരേക്കറില്‍ നടാന്‍ എട്ടു കി.ഗ്രാം വിത്ത് മതി. നിലം നന്നായി ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തിയശേഷം 10 സെന്റിന് ഒരു ടണ്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തുകൊടുക്കുക. മഴക്കാലത്ത് ചെറിയതറ നീളത്തിലെടുത്ത് അതില്‍ വിത്ത് നടാം. രണ്ടു തറ തമ്മില്‍ രണ്ടടി (60 സെ. മീ.)യും ചെടി തമ്മില്‍ ഒരടി (30 സെ. മീ.)യും അകലത്തില്‍ വിത്ത് നടാം. വിത്തു മുളച്ച് ഒരുമാകുമ്പോള്‍ കള നീക്കംചെയ്ത് രാസവളം ചേര്‍ക്കണം. സാധാരണ രീതിയില്‍ ഏക്കറിന് 50 കി.ഗ്രാം യൂറിയ, 25 കി.ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കി മണ്ണ് ചേര്‍ത്തുകൊടുക്കണം. പിന്നീട് രണ്ടുമാസം കഴിഞ്ഞാല്‍ 50 കി.ഗ്രാം പൊട്ടാഷും, പുഷ്ടികുറവാണെങ്കില്‍ 50 കി.ഗ്രാം യൂറിയയും നല്‍കാം. രോഗങ്ങളില്‍ മഴക്കാലത്ത് \'കട ചീയല്‍\' ഉണ്ടാകാം. ഇതു തടയാന്‍ 20 ഗ്രാം സ്യൂഡൊമോണസ് എന്ന ജൈവ കുമിള്‍നാശിനി (20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി) ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം.

രാസപദാര്‍ഥമെങ്കില്‍ ഫൈറ്റലാന്‍ നാലു ഗ്രാം ഒരുലിറ്ററില്‍ തളിക്കുക. തണ്ടുതുരപ്പന്‍ പുഴുവിനെ കാണുന്നുവെങ്കില്‍ വേപ്പെണ്ണ ലായനി തളിച്ചാല്‍ മതി. വിളവെടുപ്പ്: മഴക്കാലത്ത് 120 ദിവസംകൊണ്ടും വേനലില്‍ 90110 ദിവസംകൊണ്ടും വിളവെടുക്കാം. ചോളക്കതിരിന്റെ പുറം പൊളി തവിട്ടുനിറമാകുമ്പോള്‍ ഒടിച്ചെടുത്ത് പാളിയോടെ നാലു ദിവസം വെയിലില്‍ ഉണക്കണം. പിന്നീട് മെതിച്ചെടുക്കുക. വൃത്തിയാക്കിയ ധാന്യം നാലുദിവസംകൂടി വെയിലില്‍ ഉണക്കി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. പച്ചക്കറി വിളകളായ തക്കാളി, വഴുതന, മുളക് എന്നിവയ്ക്കുള്ള വാട്ടരോഗം ഒരുപരിധിവരെ പ്രതിരോധിക്കാന്‍ ഇടയില്‍ ചോളം നട്ടാല്‍ മതിയാകുമെന്നു കണ്ടിട്ടുണ്ട്. നമുക്കും ഇനി ചോളക്കൃഷിയെക്കുറിച്ചു ചിന്തിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (50 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends