തക്കാളിയെ ആക്രമിക്കുന്ന കായ്തുരപ്പന് സസ്യമിശ്രിതം

 തക്കാളി, വഴുതന തുടങ്ങിയവയെ ആക്രമിക്കുന്ന കായ്തുരപ്പന് സസ്യമിശ്രിതം ഫലവത്താണെന്നു പുണെയിലെ ബി.എ.ഐ.എഫ്. ഗവേഷണകേന്ദ്രം കണ്ടെത്തി. ജന്തുജന്യ വിഷങ്ങളെ നിര്‍വീര്യമാക്കാന്‍ സസ്യജന്യവിഷങ്ങളും അതുപോലെ തിരിച്ചും ഉപയോഗിക്കാമെന്ന വൃക്ഷായുര്‍വേദ തത്ത്വത്തെ ആധാരമാക്കിയാണ് കൃഷിയിട പരീക്ഷണം നടത്തിയത്.
തളിരിലകള്‍ ഒഴിവാക്കി വേപ്പ്, ഉമ്മത്ത് എന്നിവയുടെ ഇലയും തണ്ടും വെയില്‍ നേരിട്ടേല്ക്കാത്തവിധം ഉണക്കി വെള്ളംചേര്‍ത്ത് ചതച്ച് ഒരു ലിറ്റര്‍ വീതം സത്തെടുത്തു. ഇതിനെ നന്നായി ചേര്‍ത്തു കലക്കി നാലുദിവസം ഇടവിട്ട് കീടബാധയുള്ള കൃഷിയിടത്തില്‍ തളിക്കുകയും കായ്തുരപ്പന്‍ പുഴുക്കളുടെ എണ്ണമെടുക്കുകയും ചെയ്തു. 
ഇതിലൂടെ 89 ശതമാനത്തിലേറെ നിയന്ത്രണം സാധ്യമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ സത്ത് വെവ്വേറെ പ്രയോഗിച്ചപ്പോള്‍ നിയന്ത്രണത്തോത് വേപ്പിന് 65 ശതമാനവും ഉമ്മത്തിന് 52 ശതമാനവുമായിരുന്നു. നിംബിസിഡിന്‍ എന്ന വേപ്പുകീടനാശിനി തളിച്ചപ്പോള്‍ 78 ശതമാനം നിയന്ത്രണം സാധ്യമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























