അടുക്കളത്തോട്ടത്തില്‍ ആഫ്രിക്കന്‍ മല്ലിയും

പുതിന ഇലയെക്കാളും മല്ലിയിലയെക്കാളും രൂക്ഷഗന്ധവും ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചിയും നല്‍കുന്ന ഒരിലവര്‍ഗമാണ് ആഫ്രിക്കന്‍മല്ലി. കേരളത്തിലെ കാലാവസ്ഥയില്‍ എല്ലായിടത്തും ഇത് നന്നായി വളരും. അടുക്കളത്തോട്ടത്തില്‍ നാല് തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ മല്ലിയില ലഭിക്കും. നീളന്‍ കൊത്തമല്ലിയെന്നും മെക്‌സിക്കന്‍ മല്ലിെയന്നും ശീമ മല്ലിയെന്നുമൊക്കെ അറിയപ്പെടുന്ന ഈ സുഗന്ധ ഇലച്ചെടിയുടെ ജന്മദേശം കരീബിയന്‍ ദ്വീപുകളാണ്.
 ഒരടിവരെ നീളമുള്ള ചിരവയുടെ നാക്കിന്റെ ആകൃതിയുള്ള നല്ല പച്ചനിറത്തോടുകൂടിയ ഇലകള്‍ മിനുസമുള്ളതും ഇലയരികില്‍ മുള്ളുകള്‍ പോലുള്ളവയോടുകൂടിയതുമാണ്. ഇലയുടെ മധ്യത്തില്‍നിന്നും 10-12 സെ. മീറ്റര്‍ നീളത്തില്‍ പൂങ്കുലകള്‍ വളരുന്നു. ഇളംമഞ്ഞ നിറത്തില്‍ നൂറുകണക്കിന് പൂക്കള്‍ക്കാണാം. വിത്ത് പൊട്ടിവീഴുന്നതോടെ ധാരാളം തൈകള്‍ വളരുന്നതുകാണാം. ഈ ചെറുതൈകള്‍ പോളിത്തീന്‍ ബാഗുകളില്‍ മാറ്റിവളര്‍ത്തി പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടാം. വിത്താണ് നടാന്‍ ഉപയോഗിക്കുന്നതെങ്കില്‍ മണലുമായി കൂട്ടിച്ചേര്‍ത്ത് തടങ്ങളില്‍ പാകി തൈകള്‍ തയ്യാറാക്കണം. പ്രധാന കൃഷിയിടം കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തി മൂന്നില പ്രായത്തിലുള്ള െതെകള്‍ ഇതിലേക്ക് പറിച്ചുനടാം. വേനലില്‍ നനച്ചുകൊടുക്കണം. മൂന്നാംമാസം മുതല്‍ ഇല നുള്ളാം.
സുഗന്ധയില വര്‍ഗവിളയെന്നതിനു പുറമേ ധാരാളം പോഷകവും ഔഷധവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാത്സ്യം, റിബോഫ്‌ളേവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നു.
വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ തൈലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലകളില്‍നിന്ന് തയ്യാറാക്കുന്ന കഷായം നീര്‍ക്കെട്ടിനും വേരില്‍നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനയ്ക്കും ഔഷധമാണ്. പനി, ഛര്‍ദി, ഫല്‍, പ്രമേഹം എന്നിവയ്‌ക്കെതിരെ മല്ലിയില ചായ ഔഷധമായി ഉപയോഗിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























