ബ്രഹ്മിയും ഔഷധ ഗുണങ്ങളും... ഗ്രോ ബാഗുകളിലും വളര്‍ത്താം
ബ്രഹ്മിയുടെ ഗുണങ്ങള്‍ സഹസ്ര യോഗത്തില്‍ പ്രതിപാദിക്കുന്നു്. ബ്രഹ്മി ചേര്‍ത്തുള്ള പല രസായന യോഗങ്ങളും ഘൃതങ്ങളും ആയൂര്‍വേദത്തിലുണ്ട്. അത് ദേഹകാന്തി, ഓര്‍മശക്തി, ആസുസ് എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യും.
മാനസിക രോഗം,അപസ്മാരം, ബുദ്ധിവികാസം എന്നിവയ്ക്കുള്ള ചികിത്സാ വിധികളിലും ബ്രഹ്മി ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കണ്ടുവരുന്ന ബ്രഹ്മി നാട്ടിന്‍പുറങ്ങളില്‍ സാധാരണയാണ്.
ജലാശയങ്ങളുടെ തീരത്തും വയല്‍ വരന്പുകളിലും ഇതു സമൃദ്ധമായി വളരുന്നു. നിലത്ത് പടര്‍ന്നു കിടക്കുന്ന ധാരാളം ശാഖകളുള്ള ഈ സസ്യം ഗ്രോ ബാഗുകളിലും വളര്‍ത്താം. ചെടി പിഴുതെടുത്തു ചതച്ചു പിഴിഞ്ഞാല്‍ പതയുള്ളും ചെറിയ കയ്പുള്ളതുമായ നീര് കിട്ടും. വെളുത്തതോ ഇളം നീല നിറത്തിലോ ഉള്ള പൂക്കളാണ് ഇതിനുള്ളത്്.
അപസ്മാരം, ഉന്മാദം, നീര് എന്നിവ ശമിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന പരു, കുരു എന്നിവ പൊട്ടാന്‍ സഹായിക്കും. മാനസിക ഉല്ലാസം, നിത്യയൗവനം, കുട്ടികളുടെ ബുദ്ധിവികാസം എന്നിവയ്ക്ക് അത്യുത്തമം.
ശബ്ദം തെളിയാനും, വിക്കിന് ശമനം കിട്ടാനും, ജന്മനാ ഉള്ള മന്ദബുദ്ധിത്വം മാറ്റാനും, ഓര്‍മശക്തി കൂട്ടാനും ശബ്ദ മാധുര്യം, ശരീര സൗന്ദര്യം എന്നിവ വര്‍ധിപ്പിക്കാനും ബ്രഹ്മി ഉപയോഗിക്കുന്നു. ഇതു ശോധന ഉണ്ടാക്കും, അര്‍ശസ് കഷണ്ടി, പ്രമേഹം, കുഷ്ഠം, വിഷം, കാസം, വീക്കം, ജ്വരം എന്നിവയ്ക്ക് ഫലപ്രദമാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്താനും, നാഡികളെ ഉത്തേജിപ്പിക്കാനുമുള്ള ബ്രഹ്മിയുടെ കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha