എളുപ്പത്തില്‍ പൂക്കുന്ന ആഫ്രിക്കന്‍ വയലറ്റ്

വീട്ടുസസ്യങ്ങളില്‍ വളരെ എളുപ്പം പൂക്കുന്ന ഒരിനമാണ് ആഫ്രിക്കന്‍ വയലറ്റ്. ഇവയെ പരിപാലിച്ചെടുക്കാന്‍ വലിയ പരിശ്രമമൊന്നും വേണ്ട. മാത്രവുമല്ല വര്‍ഷം മുഴുവന്‍ അവ പൂവിടുകയും ചെയ്യും.
നൂറു കണക്കിന് വിധത്തിലും തരത്തിലും ഇവ ലഭിക്കുകയും ചെയ്യും. ഇലകളില്‍ വിവിധ നിറത്തിലുള്ള പുള്ളികളുള്ളവ, പൂക്കളുടെ അരിക് വെളുത്ത നിറമുള്ളവ എന്നിങ്ങനെ നാനാപ്രകാരത്തില്‍ ഇവ കിട്ടും.
അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും, ഇളം ചൂടുള്ള കാലാവസ്ഥയുമാണ് ആഫ്രിക്കന്‍ വയലറ്റിന് അനുയോജ്യം. ഇലകളില്‍ വെളളം താങ്ങി നില്‍ക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ ബ്രൗണ്‍ നിറത്തിലുള്ള പുള്ളികള്‍ ഇലകളില്‍ ഉണ്ടാവാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























