Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വരള്‍ച്ചയെ ചെറുക്കാന്‍ വൈറ്റ് കാന്‍ഡില്‍

24 NOVEMBER 2016 10:15 AM IST
മലയാളി വാര്‍ത്ത

സ്തൂപിക പോലെ നെടുനീളന്‍ തൂവെള്ളപ്പൂക്കള്‍; കടും പച്ചിലകളുടെ പശ്ചാത്തലത്തില്‍ നിറയെ തൂവെള്ളപ്പൂക്കള്‍ മെഴുകുതിരിപോലെ നിറഞ്ഞുനില്‍ക്കുന്നത് വേറിട്ട കാഴ്ചയാണ്. പേര് അന്വര്‍ഥമായതുപോലെ ഈ ഉദ്യാനസസ്യത്തിന് വൈറ്റ് കാന്‍ഡില്‍ അഥവാ വെളുത്ത മെഴുകുതിരി എന്നു തന്നെയാണ് ഓമനപ്പേര്. വെളുത്ത പൂക്കള്‍ക്കോരോന്നിനും രണ്ടു മൂന്നിഞ്ചു നീളം. വീണ്ടും വീണ്ടും പൂ ചൂടുന്ന സ്വഭാവം. വിറ്റ്ഫീല്‍ഡ്യൂ ഇലോജേറ്റ എന്നു സസ്യനാമം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആഫ്രിക്കന്‍ സ്വദേശി ടി. വിറ്റ്ഫീല്‍ഡ് എന്ന സസ്യസ്‌നേഹിയുടെ സ്മരണാര്‍ഥമാണ് ഈ ഉദ്യാനസുന്ദരിക്ക് വിറ്റ് ഫീല്‍ഡ്യൂ എന്നു പേരു നല്‍കിയത്. നിത്യഹരിതസ്വഭാവമുള്ള കുറ്റിച്ചെടിയാണിത്. നിവര്‍ന്നു വളരുന്നതാണ് ശീലമെങ്കിലും ശിഖരങ്ങളും മറ്റും ക്രമമല്ലാത്ത വിധം പടര്‍ന്നു വളരാനും മതി. നൈജീരിയയിലെ ഉഷ്ണമേഖലാ മഴക്കാടുകളാണ് വൈറ്റ് കാന്‍ഡിലിന്റെ ജന്മദേശം.

വിറ്റ് ഫീല്‍ഡിയ എന്ന ജനുസ് ഉള്‍പ്പെടുന്ന അക്കാന്തേസി സസ്യകുലത്തില്‍ ഏതാണ്ട് പത്തിനം ചെടികളുണ്ട്. ആഫ്രിക്കന്‍ ഉഷ്ണമേഖലാപ്രദേശങ്ങളിലാണിവ അധികവും വളരുന്നത്. ഇലകള്‍ക്ക് കടുംപച്ചനിറവും തിളക്കവുമുണ്ട്. ശിഖരാഗ്രങ്ങളിലാണ് തുവെള്ളപ്പൂക്കള്‍ കൂട്ടമായി വിടരുക. ഓരോ പൂമൊട്ടും അഗ്രം കൂര്‍ത്ത ടോര്‍പിഡോ പോലിരിക്കും. വളഞ്ഞു വെളുത്ത ഇതളുകളുമായി ഇതു വിടരും. എത്ര അഗാധമായ തണലത്തും സാമാന്യം നന്നായി പുഷ്പിക്കുന്ന അപൂര്‍വം ചെടികളിലൊന്നാണ് വൈറ്റ് കാന്‍ഡില്‍.

വളക്കൂറും നീര്‍വാര്‍ച്ചയും തെല്ല് പുളിരസവുമുള്ള മണ്ണില്‍ ഈ ചെടി നന്നായി വളരുന്നതു കണ്ടിട്ടുണ്ട്. വര്‍ഷം മുഴുവന്‍ ചെടി പുഷ്പിണിയായിരിക്കുമെങ്കിലും ചെടി നിറയെ പരമാവധി പൂചൂടുന്നത് നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയത്താണ്. വളരുന്നതനുസരിച്ച് തലപ്പ് നുള്ളിവിട്ടാല്‍ ചെടി കൂടുതല്‍ പടര്‍ന്നു വളരുകയും നിറയെ പൂ ചൂടുകയും ചെയ്യും. ചെടി പരമാവധി നാലു മുതല്‍ ആറടി വരെ ഉയരത്തിലാണു വളരുക.

അധികം പൂ പിടിക്കാത്ത തണ്ടു മുറിച്ചു നട്ട് പുതിയ ചെടി വളര്‍ത്താം. പൂക്കള്‍ ഒരാഴ്ച വരെ ചെടിയില്‍ വാടാതെ നില്‍ക്കും. തടത്തിനു പുറമെ ചട്ടിയില്‍ വളര്‍ത്താനും ഉത്തമമാണ് വൈറ്റ് കാന്‍ഡില്‍ ചെടി. ചട്ടിയാകുമ്പോള്‍ 2-3 ഇഞ്ച് ഉയരത്തില്‍ വളര്‍ത്തി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. ശരിയായ രീതിയില്‍ കൊമ്പുകോതിയാല്‍ ഇത്തരത്തില്‍ ഉയരം ക്രമീകരിക്കാന്‍ കഴിയും. അതിരാവിലെയുള്ള സൂര്യപ്രകാശം ചെടിക്ക് ഇഷ്ടമാണ്. എന്നാല്‍ ഉച്ചസമയത്തും ഉച്ചതിരിഞ്ഞും ലഭിക്കുന്ന തണലാണ് ഇതിന്റെ ഇലകളുടെ കടും പച്ച നിറത്തിനു നിദാനം എന്നു കണ്ടിരിക്കുന്നു.

ഒരു പരിധിവരെ വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവും വൈറ്റ് കാന്‍ഡില്‍ ചെടിക്കുണ്ട്. വേരുപിടിച്ചുകഴിഞ്ഞാല്‍ ഇടയ്ക്കും മുറയ്ക്കും അല്പം വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഏതെങ്കിലും രാസവള മിശ്രിതം വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് തെളിയൂറ്റി ചെടിത്തടത്തില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മറ്റ് ഉദ്യാനസസ്യങ്ങളുമായി ഇടകലര്‍ത്തി മിക്‌സ്ഡ് പ്ലാന്റിംഗിനും, പശ്ചാത്തലച്ചെടിയായും തണല്‍ വീണ ഉദ്യാനങ്ങളിലും വളര്‍ത്താന്‍ ഉത്തമമാണ് വൈറ്റ് കാന്‍ഡില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (4 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (9 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (9 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends