Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

മികച്ച വിദേശ ഇനം പശുക്കള്‍

04 JULY 2014 02:30 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ വളര്‍ത്തിവരുന്നതും ഇവിടത്തെ കന്നുകാലികളുടെ വര്‍ഗോധാരണത്തിനായി ഉപയോഗിച്ചു വരുന്നതുമായ കന്നുകാലിവര്‍ഗങ്ങള്‍ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ബ്രൗണ്‍ സ്വിസ്‌ എന്നിവയാണ്‌. അയര്‍ഷയര്‍ ജനുസ്‌ ഇവിടെ കണ്ടുവരുന്നില്ലെങ്കിലും ഒരു സൗന്ദര്യമുള്ള വിദേശ ക്ഷീരജനുസാണ്‌.
ജേഴ്‌സി
ഇംഗ്ലീഷ്‌ ചാനലിലെ ജേഴ്‌സി ഐലന്‍ഡ്‌ പ്രദേശത്താണ്‌ ഈ ജനുസിന്റെ ഉല്‍പ്പത്തിയും വളര്‍ച്ചയും. ഇളം ചുവപ്പ്‌, വെളുപ്പ്‌, കറുപ്പ്‌ എന്നീ വ്യത്യസ്‌ത നിറങ്ങളിലും ഈ നിറങ്ങള്‍ കലര്‍ന്ന രീതിയിലും ഇവയെ കാണാം. വാലറ്റം വെളുത്തതോ കറുത്തതോ ആയിരിക്കും.
ക്ഷീരജനുസിലെ ഏറ്റവും വലിപ്പം കുറഞ്ഞവര്‍ഗമാണ്‌ ഇവ. പശുക്കളുടെ പുറംഭാഗം ഒരേനിരപ്പായിരിക്കും. നന്നായി വളര്‍ന്ന്‌ വികസിച്ച അകിട്‌ ശരീരത്തോട്‌ ചേര്‍ന്നിരിക്കും. പാത്രം പോലെ കുഴിഞ്ഞ നെറ്റിത്തടം, മുമ്പോട്ട്‌ വളഞ്ഞു നില്‍ക്കുന്ന ചെറിയകൊമ്പ്‌, നിലത്ത്‌ മുട്ടുന്ന വാല്‍ എന്നിവയാണ്‌ മറ്റു പ്രത്യേകതകള്‍.
പാലില്‍ 5.14 ശതമാനത്തോളം കൊഴുപ്പൊഴിച്ചുള്ള ഖരപദാര്‍ഥങ്ങളും അടങ്ങിയിരിക്കും. ജേഴ്‌സി പശുക്കള്‍ക്ക്‌ കുറഞ്ഞ തീറ്റ മതിയെന്നതും സ്‌ത്രീകള്‍ക്ക്‌ പോലും ഇവയെ അനായാസം കൈകാര്യം ചെയ്യുവാന്‍ സാധിക്കുമെന്നതും ഇവയുടെ പ്രത്യേകതകളാണ്‌. ജേഴ്‌സി കാളകളുടെ ബീജമാണ്‌ കേരളത്തില്‍ വര്‍ഗോധാരണത്തിന്‌ വ്യാപകമായി ഉപയോഗിച്ചു വരുന്നത്‌. കര്‍ഷകര്‍ക്ക്‌ ഏറെ താത്‌പര്യവും ജേഴ്‌സി സങ്കര ഇനങ്ങളെ വളര്‍ത്താനാണ്‌. ചൂടു കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുണ്ട്‌ ജേഴ്‌സി വര്‍ഗത്തിന്‌. കൂടാതെ ഇളംപ്രായത്തില്‍ തന്നെ ഇവയുടെ കുട്ടികള്‍ ലൈംഗിക പ്രായപൂര്‍ത്തിയാവുന്നു.
ബൗണ്‍ സ്വിസ്‌
സ്വിറ്റ്‌സര്‍ലന്‍ഡിലെ മലമ്പ്രദേശങ്ങളിലാണ്‌ ഈ ജനുസ്‌ വളര്‍ന്നു വികസിച്ചത്‌. ജര്‍മനിയിലെ പിന്‍സ്‌ ഗോവ്‌ വര്‍ഗവും സ്വിസ്‌ വര്‍ഗവും തമ്മിലുള്ള ഒരു സങ്കരമാണിതെന്ന്‌ പറയപ്പെടുന്നു. മഞ്ഞത്തവിട്ട്‌ നിറത്തില്‍ തുടങ്ങി മിക്കവാറും കറുത്ത നിറത്തില്‍ അവസാനിക്കുന്ന വ്യത്യസ്‌തമായ നിറമായിരിക്കും ഇവയ്‌ക്കുണ്ടാവുക. മൂക്ക്‌, വാലഗ്രം, കൊമ്പിന്റെ അഗ്രം, കുളമ്പുകള്‍ എന്നിവ കറുത്തിരിക്കും.
അയര്‍ഷയര്‍
സ്‌കോട്ട്‌ലന്‍ഡിലാണ്‌ ഈ ജനുസിന്റെ ഉല്‍പ്പത്തി. അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറെ പ്രചാരമുള്ള ഇനമാണ്‌ ഇത്‌. വെളുത്ത പാടുകളോടു കൂടിയ ചുവന്ന നിറമോ ചുവന്ന പാടുകളോടുകൂടിയ വെളുത്തനിറമോ ആയിരിക്കും ഇവയ്‌ക്കുണ്ടാവുക. ഏറ്റവും ഭംഗിയുള്ള ക്ഷീരജനുസാണ്‌ അയര്‍ഷയര്‍; ഒരേനിരപ്പിലുള്ള പുറം, ചുമല്‍, നല്ല അകിട്‌, നീണ്‌ട്‌ മുകളിലേക്ക്‌ വളരുന്ന കൊമ്പുകള്‍, കുറിയതും വണ്ണം കൂടിയതുമായ കഴുത്ത്‌ തുടങ്ങിയവയാണ്‌ മറ്റു പ്രത്യേകതകള്‍. പാലുത്‌പാദനത്തില്‍ അത്ര മികച്ചതല്ല ഈ ജനുസ്‌. പാലില്‍ ശരാശരി നാലു ശതമാനം കൊഴുപ്പണ്ടായിരിക്കും. പാല്‍ക്കട്ടിയുണ്ടാക്കാന്‍ പ്രസിദ്ധമാണ്‌ ഇതിന്റെ പാല്‍. നല്ല രോഗപ്രതിരോധശക്തിയുള്ള ഈ വര്‍ഗത്തിന്‌ തീറ്റ നല്ലതുപോലെ വേണം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (9 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (13 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (19 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (31 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (1 hour ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (1 hour ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (2 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (2 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (2 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (3 hours ago)

Malayali Vartha Recommends