Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ജാതിത്തൈകള്‍ നടാം

15 JULY 2014 11:02 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജാതികൃഷിക്ക് കേരളത്തില്‍ വന്‍ പ്രചാരമാണ് ഉണ്ടായിട്ടുള്ളത്. വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ ജാതിമരങ്ങളെങ്കിലും നട്ടുവളര്‍ത്താന്‍ ശ്രമിക്കാത്ത കര്‍ഷകര്‍ വിരളമാണ്. ജാതികൃഷിയുടെ അഭൂതപൂര്‍വമായ പ്രചാരത്തിന് കാരണങ്ങള്‍ പലതാണ്. കൃഷിയുടെ ലാളിത്യം, തൊഴിലാളികളുടെ ആവശ്യക്കുറവ്, വിളവെടുപ്പിനുള്ള എളുപ്പം, ഇവയെല്ലാം ഇതില്‍പ്പെടും. മാത്രമല്ല, ദീര്‍ഘകാല വിളയായ ജാതിമരങ്ങള്‍ നൂറുവര്‍ഷത്തിലേറെ നിലനിന്ന് വിളവുതരാന്‍ ശേഷിയുള്ളവയാണ്.
ദീര്‍ഘകാലവൃക്ഷവിള ആയതിനാല്‍ നട്ടുവളര്‍ത്താനുള്ള ജാതിത്തൈകളുടെ തെരഞ്ഞെടുപ്പ് അതിപ്രധാനമാണ്. ജാതിയുടെ ബഡ് തൈകളാണ് നടീലിനുപറ്റിയത്. നിറഞ്ഞുകായ്ക്കുന്നതും കായ്വലിപ്പമുള്ളതും ജാതിപത്രി കായെ 80-90 ശതമാനം വരെയെങ്കിലും പൊതിഞ്ഞിരിക്കുന്നതും ഉണങ്ങിക്കഴിഞ്ഞാലും കനമുള്ള പത്രി ലഭിക്കുന്നതുമായ മരങ്ങളില്‍ നിന്നുമാത്രം ഒട്ടുകമ്പുകള്‍ ശേഖരിക്കണം. വെള്ളക്കായ് കാണപ്പെടുന്നതും കായ്പൊഴിച്ചില്‍ ഉള്ളതുമായ മരങ്ങളെ ഒഴിവാക്കണം.
മാതൃവൃക്ഷത്തിന്റെ ഏറ്റവും മുകളില്‍ നിന്നും മേലോട്ടു വളരുന്ന ഒട്ടുകമ്പുകള്‍ തന്നെ മുറിച്ചെടുക്കണം. ഇത്തരം കമ്പുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന തൈകള്‍ക്കാണ് കരുത്തും മാതൃവൃക്ഷത്തിന്റെ ശരിഗുണവും ഉണ്ടായിരിക്കുക. ഇത്തരം തൈകള്‍ വേഗം കായ്ക്കുന്നു; കായ്കളുടെ എണ്ണവും കൂടുതലായിരിക്കും. ജാതിക്കായ് വിളഞ്ഞുപൊട്ടി, രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം കായ് തൊണ്ടോടുകൂടി കൊഴിഞ്ഞുവീഴുന്ന മാതൃവൃക്ഷങ്ങളെ പരിഗണിക്കണം. ഇങ്ങനെ ചെയ്യുന്ന പക്ഷം വിളവെടുപ്പിന്റെ ഭാഗമായി മരത്തില്‍ കയറിയോ തോട്ടി ഉപയോഗിച്ചോ ജാതിക്കായ് പറിക്കുന്നത് ഒഴിവാക്കാം. ഇതുവഴി വിളവെടുപ്പിനായുള്ള സമയം പരമാവധി ലാഭിക്കാം. തന്നെയുമല്ല, കായ് പറിക്കുക വഴി, ജാതിയുടെ ചെറുചില്ലകള്‍ക്കും പൂവിനും ഇളംകായകള്‍ക്കും ക്ഷതമേല്‍ക്കുന്നതും ഒഴിവാകുന്നു.

മേല്പറഞ്ഞവിധം ജാതിത്തൈകളുണ്ടാക്കാന്‍ പറ്റാത്തവര്‍ പരിചയവും വിശ്വാസ്യതയുമുള്ള നഴ്സറികളില്‍ നിന്ന് മാത്രം തൈകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. സാധിക്കുമെങ്കില്‍ മാതൃവൃക്ഷങ്ങള്‍ നിലനില്‍ക്കുന്ന തോട്ടം നേരില്‍ക്കണ്ട് ബോധ്യപ്പെട്ട് തൈകള്‍ വാങ്ങണം.

പത്ത് പെണ്‍ജാതി മരങ്ങള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ആണ്‍ ജാതിമരങ്ങള്‍ ഉണ്ടെങ്കില്‍ തോട്ടത്തില്‍ നിന്നുള്ള വിളവ് മുപ്പതു ശതമാനം വരെ വര്‍ധിച്ചുകാണുന്നു. തോട്ടങ്ങളിലെ ചുരുക്കം ചില ആണ്‍ജാതി മരങ്ങളില്‍ ഏതാണ്ട് എല്ലാക്കാലത്തും പൂക്കള്‍ കാണപ്പെടുന്നു. ഇത്തരം മരങ്ങളില്‍ നിന്ന് ഒട്ടുകമ്പുകള്‍ ശേഖരിച്ച് ആണ്‍ജാതിയുടെ ഒട്ടുതൈകളുണ്ടാക്കണം. ഇതിനുകാരണം, ഒരു നിശ്ചിത സീസണില്‍ മാത്രം പൂത്തിരുന്ന പെണ്‍ജാതി മരങ്ങള്‍പോലും കാലാവസ്ഥാവ്യതിയാനം മൂലം ഇപ്പോള്‍ കാലംതെറ്റിയോ പല കാലങ്ങളിലോ ആണ് പൂത്തുകാണുന്നത്. ഇത്തരം മരങ്ങളില്‍ കായ് പിടിക്കാന്‍, എക്കാലത്തും പൂക്കളുണ്ടാകുന്ന ആണ്‍ജാതി മരങ്ങള്‍ തോട്ടത്തില്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447805334

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends