Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

വിളകളെ രോഗങ്ങളില്‍നിന്നു രക്ഷിക്കാന്‍ മിത്ര ബാക്‌ടീരിയ

02 AUGUST 2014 01:14 PM IST
മലയാളി വാര്‍ത്ത.

 കേരളത്തിലെ പ്രധാന കാര്‍ഷിക വിളകളെ അക്രമിക്കുന്ന കുമിള്‍, ബാക്‌ടീരിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മിത്ര ബാക്‌ടീരിയയാണ്‌ സ്യൂഡോമോണാസ്‌. രാസവിഷങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള ജൈവിക നിയന്ത്രണമാര്‍ഗമെന്ന നിലയില്‍ സ്യൂഡോമോണാസിന്റെ പ്രചാരം ഓരോദിവസവും കര്‍ഷകര്‍ക്കിടയില്‍ വ്യാപിച്ചുവരികയാണ്‌. ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇതിനു കഴിയും. ചെടികളുടെ വേരുപിടിപ്പിക്കാനും വളര്‍ച്ച വേഗത്തിലാക്കാനുമൊക്കെ നഴ്‌സറികളില്‍ ഉപയോഗിച്ചുവരുന്ന രാസവസ്‌തുവാണ്‌ ഇന്‍ഡോര്‍ അസറ്റിക്‌ ആസിഡ്‌. ഇതുപയോഗിച്ച്‌ ഒരു മില്ലിലിറ്റര്‍ ലായനിയില്‍ 70 മൈക്രോഗ്രാം വരെ ഉല്‍പാദിപ്പിക്കാന്‍ കഴിയും. പരീക്ഷണശാലയില്‍ പ്രത്യേകമാധ്യമത്തില്‍ വളര്‍ത്തുമ്പോള്‍ തിളങ്ങുന്ന സ്വഭാവമുള്ളതിനാല്‍ ഫ്‌ളൂറസന്റ്‌ സ്യൂഡോമോണാസ്‌ എന്ന്‌ ഇതറിയപ്പെടുന്നു.

ഇല, തണ്ട്‌, വേര്‌ എന്നിവയിലെല്ലാം ഈ ബാക്‌ടീരിയ ജീവിക്കും. അതിനാല്‍ ഏതു ഭാഗത്തുനിന്നുണ്ടാകുന്ന രോഗാക്രമണത്തെയും ബാക്‌ടീരിയ കീഴ്‌പ്പെടുത്തും. അഞ്ചോളം ആന്റിബയോട്ടിക്കുകള്‍ ഈ ബാക്‌ടീരിയ ഉല്‍പാദിപ്പിക്കും. ഇത്‌ ഉല്‍പാദിപ്പിക്കുന്ന സൈട്രറോഫോര്‍ എന്ന രാസവസ്‌തു ഇരുമ്പു കിട്ടാത്ത അവസ്‌ഥയുണ്ടാക്കിയും രോഗാണുക്കളെ നശിപ്പിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാല വേര്‍തിരിച്ചെടുത്ത പിഒന്ന്‌ എന്ന സ്യൂഡോമോണാസ്‌ ഇനമാണ്‌ കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്‌.

വിത്ത്‌ അല്ലെങ്കില്‍ തൈ മുക്കിവക്കുന്നതിനുള്ള ലായനിയായും ഇലകളില്‍ തളിച്ചുകൊടുക്കുന്നതിനുള്ള ലായനിയായും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതിനുള്ള ലായനിയായും ഇത്‌ ഉപയോഗിക്കാം . ടാല്‍ക്കം പൗഡര്‍ വാഹിനിയായി വെള്ളപ്പൊടി രൂപത്തിലാണ്‌ സ്യൂഡോമോണാസ്‌ പാക്കറ്റുകള്‍ ലഭിക്കുന്നത്‌. മുറിച്ച തണ്ട്‌, വേരുപിടിപ്പിച്ച തണ്ട്‌, പറിച്ചു നടുന്ന ചെടികളുടെ വേരുപടലം എന്നിവ സ്ലറിയില്‍ 30 മിനിറ്റുനേരം മുക്കിവച്ചശേഷം നടാവുന്നതാണ്‌. ഇതിന്‌ കാല്‍ കിലോഗ്രാം സ്യൂഡോമോണാസ്‌ മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ മുക്കണം. നെല്‍വിത്തിനാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ 10 ഗ്രാം പൊടി ഒരു കിലോഗ്രാം വിത്തിന്‌ എന്ന തോതില്‍ വിത്തുമുളപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ എട്ടുമണിക്കൂര്‍ വക്കണം. അതിനുശേഷം വെള്ളം വാര്‍ത്തുകളഞ്ഞ്‌ വിത്തുമുളക്കാന്‍ അനുവദിക്കുക. ഇലകളില്‍ തളിക്കുന്നതിനോ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നതിനോ ഉപയോഗിക്കുമ്പോള്‍ രണ്ടുശതമാനം വീര്യമുള്ള ലായനി വേണം. ഇരുപതു ഗ്രാം സ്യൂഡോമോണാസ്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇത്‌ ഉണ്ടാക്കാം.

തൈകള്‍ക്ക്‌ രോഗസാധ്യതയനുസരിച്ച്‌ മഴക്കാലത്ത്‌ പത്തു ദിവസം മുതല്‍ നാലാഴ്‌ച വരെ ഇടവേളകളില്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. തടം കുതിരുന്നതു വരെ ഒഴിക്കണം. വളര്‍ച്ചയെത്തിയ തൈകള്‍ക്ക്‌ ഇടവപ്പാതിക്കു മുമ്പും തുലാവര്‍ഷത്തിനു മുമ്പും ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. കുമിള്‍ രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ ഒരു നിയന്ത്രണമാര്‍ഗമാണ്‌ സ്യൂഡോമോണാസ്‌. നെല്ലിന്റെ പോളരോഗം, ബാക്‌ടീരിയല്‍ ലീഫ്‌ ബ്ലൈറ്റ്‌, ഓലചീയല്‍, കുരുമുളകിന്റെ ദ്രുതവാട്ടം, പൊള്ളുരോഗം, ഇഞ്ചിയുടെ അഴുകല്‍, ബാക്‌ടീരിയില്‍ വാട്ടം, വാനിലയുടെ ഫ്യൂസേറിയം വാട്ടം, ഏലത്തിന്റെ അഴുകല്‍ എന്നിവക്കെല്ലാം എതിരെ സ്യൂഡോമോണാസ്‌ ഫലപ്രദമായി ഉപയോഗിക്കാം. കുരുമുളക്‌, ഇഞ്ചി, പച്ചക്കറികള്‍ എന്നിവയുടെ നഴ്‌സറികളിലുണ്ടാകുന്ന കുമിള്‍ രോഗങ്ങളെ ഇതു തടയും. ആന്തൂറിയം, വെറ്റിലകൊടി എന്നിവയിലെ ഇലപ്പുള്ളി രോഗത്തെയും ഇത്‌ തടയും. വിള ഏതെന്നനുസരിച്ചും ആക്രമണസമയവും രോഗത്തിന്റെ കാഠിന്യവും കണക്കിലെടുത്തും സ്യൂഡോമോണാസ്‌ പലതവണ തളിക്കേണ്ടിവന്നേക്കാം. തുടര്‍ച്ചയായ ഉപയോഗം കൊണ്ടുമാത്രമേ രോഗനിയന്ത്രണം സാധ്യമാവുകയുള്ളു.

സ്യൂഡോമോണാസ്‌ മറ്റു കീടനാശിനികള്‍ക്കൊപ്പമോ രാസവളങ്ങള്‍ക്കൊപ്പമോ ഉപയോഗിക്കാന്‍ പാടില്ല. ജീവാണുവളങ്ങളുമായി ചേര്‍ത്തും ഉപയോഗിക്കരുത്‌. ലബോറട്ടറിയില്‍ നിര്‍മ്മിച്ച്‌ നാലുമാസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതാണ്‌ ഫലപ്രദം. മിശ്രിതം തയ്യാറാക്കുമ്പോള്‍ പൊടി അടിയില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളതിനാല്‍ തളിക്കുന്നതിനു മുമ്പ്‌ നന്നായി ഇളക്കണം. ഒട്ടുമിക്ക സസ്യരോഗങ്ങള്‍ക്കുമെതിരെ ഫലപ്രദമായ കര്‍ഷകമിത്രമാണ്‌ സ്യൂഡോമോണാസ്‌. ഇത്‌ ചെടികള്‍ നന്നായി വളരാനും സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (9 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (20 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (45 minutes ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (56 minutes ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (1 hour ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (1 hour ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (3 hours ago)

Malayali Vartha Recommends