Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കാളാഞ്ചി(നരിമീന്‍ ) ശുദ്ധജലത്തിലും വളര്‍ത്താം

03 SEPTEMBER 2014 01:16 PM IST
മലയാളി വാര്‍ത്ത.

 മലയാളിയുടെ  ഇഷ്ടവിഭവമാണ് കാളാഞ്ചി അഥവാ ലാറ്റസ്‌കാല്‍ക്കാരിഫര്‍. നരിമീന്‍, കൊളോന്‍ എന്നിങ്ങനെ പേരുകളില്‍ ഈ മീന്‍ അറിയപ്പെടുന്നു. ചെമ്മീനും ആറ്റ്കൊഞ്ചും മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി സാധ്യതയുള്ള വളര്‍ത്തുമീന്‍ കാളാഞ്ചിയാണ്. ത്വരഗതിയിലുള്ള വളര്‍ച്ചയും ഉയര്‍ന്ന കമ്പോള വിലയുമാണ് കാളാഞ്ചിക്ക് വളര്‍ത്തുമീനുകളുടെ മുന്‍നിരയില്‍ സ്ഥാനം നേടിക്കൊടുത്തത്.
അടിസ്ഥാനപരമായി ഉപ്പുജല മത്സ്യമാണെങ്കിലും കാളാഞ്ചി ശുദ്ധജലത്തിലും നന്നായി വളരും. മണ്‍കുളങ്ങളിലോ കൂടുകളിലോ ഈ മത്സ്യത്തെ വളര്‍ത്താം. കുളങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചുള്ള കൃഷിരീതിയും അവലംബിക്കാം.

കുളങ്ങളിലെ കൃഷി മറ്റു മത്സ്യങ്ങളുടെ കൃഷിക്ക് സമാനമാണ്. കുളം പൂര്‍ണമായി വറ്റിച്ച് ഉണക്കുക, മണ്ണിന്റെ അമ്ലൂ-ക്ഷാരഗുണം പരിശോധിച്ച് കുമ്മായപ്രയോഗം നടത്തുക എന്നിവയാണ് ആദ്യഘട്ടം. വളപ്രയോഗം, വെള്ളം നിറയ്ക്കല്‍, വിത്ത് നിക്ഷേപം എന്നിവയാണ് അടുത്ത ഘട്ടം. വിത്തിന്റെ പൊരുത്തപ്പെടല്‍, വീനിങ് എന്നിവ താരതമ്യേന കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രേഡിങ്ങിന് ശേഷം ഒരേ വലിപ്പമുള്ള വിത്തായിരിക്കണം സംഭരിക്കേണ്ടത്. അല്ലാത്തപക്ഷം വലിയ മത്സ്യങ്ങള്‍ ചെറുമത്സ്യങ്ങളെ പിടിച്ചുതിന്നാന്‍ സാധ്യതയുണ്ട്. ആറു മുതല്‍ പത്തു സെ.മീ.വരെ വലിപ്പമുള്ളതും വീനിങ്ങിന് ശേഷമുള്ളതുമായ വിത്ത് സംഭരിക്കുന്നതാണ് അഭികാമ്യം.

കാളാഞ്ചിക്ക് ഉയര്‍ന്ന അളവില്‍ ജന്തുജന്യമാംസ്യം അടങ്ങിയ കൃത്രിമ തീറ്റ നല്‍കണം. വില കുറഞ്ഞ ചെറുമത്സ്യങ്ങള്‍, മത്സ്യാവശിഷ്ടങ്ങള്‍, കക്കയിറച്ചി എന്നിവയും തീറ്റയായി നല്‍കാം. കാളാഞ്ചിയോടൊപ്പമോ തൊട്ടടുത്ത് പ്രത്യേക കുളങ്ങളിലോ തിലാപ്പിയ മത്സ്യം വളര്‍ത്തി കാളാഞ്ചിക്ക് ഭക്ഷണമായി നല്‍കുന്ന രീതിയും അവലംബിക്കാം. രാവിലെയും വൈകുന്നേരവും തീറ്റ നല്‍കുന്നതാണ് ഉത്തമം. രാത്രികാലങ്ങളില്‍ തീറ്റ നല്‍കേണ്ടതില്ല. ആറു മുതല്‍ 12 മാസംവരെയാണ് കൃഷി ദൈര്‍ഘ്യം. 

കാളാഞ്ചി കൃഷി വികസനത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധം വിത്തിന്റെ ദൗര്‍ലഭ്യമാണ്. കാളാഞ്ചി വിത്തുത്പാദന കേന്ദ്രങ്ങള്‍ ഒന്നുംതന്നെ നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ല. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കീഴില്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ കാളാഞ്ചി വിത്ത് ഉത്പാദിപ്പിച്ച് വിതരണം ചെയ്തുവരുന്നുണ്ട്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (40 minutes ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (47 minutes ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (1 hour ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (2 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (3 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (3 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (3 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (3 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (4 hours ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (6 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (6 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (7 hours ago)

Malayali Vartha Recommends