Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...

വര്‍ണ്ണാഭമായ പടയാളി മത്സ്യങ്ങള്‍

22 SEPTEMBER 2014 04:06 PM IST
മലയാളി വാര്‍ത്ത.

ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരും സുന്ദരികളുമായ മീനുകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഇനമാണ് സയാമീസ് ഫൈറ്റര്‍ മത്സ്യങ്ങള്‍ അഥവാ പടയാളി മത്സ്യങ്ങള്‍. തമ്മില്‍ കണ്ടാലുടന്‍ പരസ്പരം പടവെട്ടുന്ന ആണ്‍ മത്സ്യങ്ങളാണ് ഇവയ്ക്ക് ഫൈറ്റര്‍ എന്ന പേര് നേടിക്കൊടുത്തത്. 
നീല, പച്ച, ചുവപ്പ്, കറുപ്പ്, വെള്ള തുടങ്ങി പല നിറങ്ങളിലുള്ള ഫൈറ്റര്‍ മത്സ്യങ്ങള്‍ വിപണിയില്‍ ലഭിക്കും. ഇവയുടെ വിത്തുത്പാദനം ലളിതമാണ്. നീണ്ട ചിറകുകളും കടുത്ത നിറവുമുള്ള ആണ്‍ മീനുകളെ അനായാസം തിരിച്ചറിയാം. പെണ്‍മീനുകള്‍ താരതമ്യേന ചെറുതും നിറക്കൂട്ടുകള്‍ കുറഞ്ഞുമായിരിക്കും. ഹോര്‍ലിക്‌സ് കുപ്പികളിലോ ചെറിയ ടാങ്കുകളിലോ പ്രജനനം നടത്താം. ടാങ്കില്‍ വെള്ളം നിറച്ച് ജലസസ്യങ്ങള്‍ ഇട്ടുകൊടുക്കണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള നല്ല ആരോഗ്യമുള്ളതും ആകര്‍ഷകമായ നിറമുള്ളതുമായ മത്സ്യങ്ങളെ വേണം പ്രജനനത്തിന് തിരഞ്ഞെടുക്കാന്‍. ആദ്യം പ്രജനന സജ്ജമായ ആണ്‍ മത്സ്യത്തെ ടാങ്കില്‍ നിക്ഷേപിക്കാം. ആണ്‍ മത്സ്യം വായു കുമിളകള്‍ കൊണ്ട് ജലോപരിതലത്തില്‍ കൂടുണ്ടാക്കുന്നു. കുമിള കൂടുതല്‍ ഉള്ളപ്പോള്‍ ജലത്തില്‍ വാതയാനം നടത്തരുത്. കുമിള കൂടുകള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ പെണ്‍ മത്സ്യങ്ങളെ നിക്ഷേപിക്കാം. ഒരു ആണിന് രണ്ടോ മൂന്നോ പെണ്ണാവാം.

പെണ്‍മത്സ്യങ്ങളിടുന്ന മുട്ടകളില്‍ ആണ്‍ മത്സ്യം ബീജ സങ്കലനം നടത്തുകയും മുട്ടകളെ കുമിളക്കൂടുകളില്‍ സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ടയിട്ടതിന് ശേഷം പെണ്‍ മത്സ്യങ്ങളെ ടാങ്കില്‍ നിന്ന് നീക്കണം. എന്നാല്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞ് സ്വന്തമായി നീന്താന്‍ തുടങ്ങിയതിന് ശേഷം മാത്രമേ ആണ്‍ മത്സ്യത്തെ ടാങ്കില്‍നിന്ന് നീക്കാവൂ.

സാധാരണയായി രണ്ടുദിവസത്തിനകം മുട്ടകള്‍ വിരിയുന്നു.കുഞ്ഞുങ്ങള്‍ക്ക് ഇന്‍ഫ്യൂസോറിയ, കോഴിമുട്ടയുടെ മഞ്ഞക്കരു എന്നിവ ആദ്യഘട്ടത്തിലും ആര്‍ട്ടീമിയ ലാര്‍വ പിന്നീടും തീറ്റയായി നല്‍കാം. ലിംഗ നിര്‍ണയം നടത്താമെന്ന സ്ഥിതി വന്നാല്‍ (ഉദ്ദേശം എട്ട് ആഴ്ച പ്രായം) ആണ്‍ മത്സ്യങ്ങളെ ഓരോന്നിനെയും പ്രത്യേകം പ്രത്യേകം കുപ്പികളിലോ ഭരണികളിലോ വളര്‍ത്തണം. ആണ്‍ മത്സ്യങ്ങളെ ഒറ്റയ്ക്ക് പ്ലാസ്റ്റിക് ബാഗുകളില്‍ വെള്ളവും ഓക്‌സിജനും നിറച്ച് പായ്ക്ക് ചെയ്ത് വിപണനം നടത്താം. അനാകര്‍ഷകങ്ങളായതിനാല്‍ പെണ്‍ മത്സ്യങ്ങളെ പൊതുവേ വിപണനം നടത്താറില്ല. (ഫോണ്‍: 9495900670)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN- US കത്തിയെരിയുന്ന വൈറ്റ് ഹൗസും കാണാം  (6 minutes ago)

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയും മൂന്ന് മക്കളും മരിച്ചു... രണ്ടു പേർക്ക് പരുക്ക്  (6 minutes ago)

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (30 minutes ago)

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (46 minutes ago)

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (1 hour ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (2 hours ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (2 hours ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (3 hours ago)

Malayali Vartha Recommends