Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ഗ്രാഫ്റ്റ് ചെയ്ത മാവ് നടുമ്പോള്‍

23 SEPTEMBER 2014 11:46 AM IST
മലയാളി വാര്‍ത്ത.

തുറസ്സായതും സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതുമായ സ്ഥലത്തു മാത്രമേ മാവിന്റെ ഗ്രാഫ്റ്റ് തൈ നടാവൂ.  ഗ്രാഫ്റ്റ് ചെയ്ത മാവ് പൂക്കാത്തതിന്റെ പ്രധാന കാരണം സൂര്യപ്രകാശത്തിന്റെ അഭാവമാണ്. 

നല്ല നീര്‍വാര്‍ച്ചയും കൂടിയ ജൈവാംശവുമുള്ള മണ്ണാണ് മാവ് കൃഷിക്ക് അനുയോജ്യം. ഒരു വര്‍ഷം പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്റ്റാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്. രണ്ട് മാവുകള്‍ തമ്മില്‍ ഒമ്പത് മീറ്റര്‍ അകലം വേണം. ഗ്രാഫ്റ്റ് നട്ടുകഴിഞ്ഞാല്‍ ഒട്ടിച്ച ഭാഗത്തിനുതാഴെനിന്നുണ്ടാകുന്ന തളിര്‍പ്പുകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യം. നാലുവര്‍ഷമെങ്കിലും പ്രായമാകാതെ മാവ് കായ്ക്കാന്‍ അനുവദിക്കരുത്.

ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ മാവ് നടാനായി തയ്യാറാക്കാം. 10 കിലോഗ്രാം വീതം കമ്പോസ്റ്റും ചാണകപ്പൊടിയും മേല്‍മണ്ണും ചേര്‍ത്ത് കുഴി നിറയ്ക്കണം. കുഴിയൊരുക്കി ഒരു മാസത്തിനുശേഷം മാത്രമേ ഗ്രാഫ്റ്റ് നടാവൂ. കുഴിയുടെ മധ്യത്തിലായി ഒരു ചെറിയ കുഴിയുണ്ടാക്കി ഒട്ടിച്ച ഭാഗം മണ്ണിനുമുകളില്‍ വരത്തക്കവിധമാണ് ഗ്രാഫ്റ്റ് നടേണ്ടത്. ഗ്രാഫ്റ്റ് തൈകള്‍ പോളിത്തീന്‍ കവറില്‍നിന്ന് മാറ്റുമ്പോള്‍ വേരിന് ചുറ്റുമുള്ള മണ്ണ് ഇളകാതെ നോക്കണം. ഗ്രാഫ്റ്റ് ചെയ്ത ഭാഗം കാറ്റത്ത് ഒടിയാതിരിക്കാന്‍ ഒരു ചെറിയ കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത് കെട്ടാം.

മാവ് ഗ്രാഫ്റ്റിന് ശരിയായ പരിചരണവും കൂടിയുണ്ടെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ആദ്യത്തെ അഞ്ചുവര്‍ഷം വേനല്‍ക്കാലത്ത് പത്തു ദിവസത്തിലൊരിക്കലെങ്കിലും നനയ്ക്കണം. വളത്തിന്റെ അളവ് ക്രാമാനുഗതമായി കൂട്ടാം. ഒന്നാം വര്‍ഷം 20 കിലോഗ്രാം ജൈവവളമാണ് നല്‍കേണ്ടത്. ഓരോ വര്‍ഷവും 10 കിലോഗ്രാം എന്ന തോതില്‍ കൂട്ടി 7 വര്‍ഷം പ്രായമായ മാവിന് 80 കിലോഗ്രാം ജൈവവളം നല്‍കണം. പച്ചിലവളവും ചാരവും ചാണകപ്പൊടിയും അടങ്ങിയ െജെവവളക്കൂട്ടാണ് മാവിന് ഉത്തമം. മരത്തില്‍നിന്ന് മാറി ഇലച്ചാര്‍ത്തിന് കീഴെ ഒരടി ആഴത്തില്‍ ചാലുകീറി കാലവര്‍ഷക്കാലത്താണ് ജൈവവളം നല്‍കേണ്ടത്. നാലുവയസ്സുവരെ മുഴുവന്‍ രാസവളവും ജൈവവളത്തോടൊപ്പംതന്നെ ചേര്‍ക്കണം. 7 വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ രാസവളം ചേര്‍ക്കാം. ഓരോ തവണയും അര കിലോഗ്രാം യൂറിയയും ഒരു കിലോഗ്രാം വീതം എല്ലുപൊടിയും പൊട്ടാഷും മെയ്-ജൂണ്‍ മാസത്തിലും ആഗസ്ത്-സപ്തംബര്‍ മാസത്തിലുമായി നല്‍കണം.

8 മാസത്തെ വളര്‍ച്ചയെത്തിയ ശിഖരങ്ങളിലാണ് മാവ് പൂക്കുക. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് പൂക്കളുടെ എണ്ണം കൂട്ടുമെന്ന് മാത്രമല്ല, പൂകരിച്ചില്‍ കുറയ്ക്കാനും സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (42 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (52 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (56 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends