ഗാന്ധിജി സ്റ്റഡി സെന്റര്‍ കര്‍ഷകതിലക് അവാര്‍ഡ് സാബി -റഹിം, മാത്യു-ആനീസ് ദമ്പതികള്‍ക്ക്

ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കര്‍ഷകതിലക് അവാര്‍ഡ് പ്രഖ്യാപിച്ചു. സ്റ്റഡി സെന്റര്‍ ചെയര്‍മാനും മന്ത്രിയുമായ പി.ജെ.ജോസഫാണ് പത്രസമ്മേളനത്തില്‍ അവാര്‍ഡ് വിവരം അറിയിച്ചത്. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ്തുക.
പത്തു സെന്റ് സ്ഥലത്ത് കുടുംബകൃഷി വിജയകരമായി പരീക്ഷിച്ച വയനാട് കണിയാമ്പറ്റ മില്ലുമുക്ക് പണിപ്പുരയില്‍ സാബി - റഹിം ദമ്പതികളും സമ്മിശ്രകൃഷിയിലൂടെ പൊന്നുവിളയിച്ച ഇടുക്കി പെരിഞ്ചാംകുട്ടി കുഞ്ചറക്കാട്ട് മാത്യു- ആനീസ് ദമ്പതികളും അവാര്‍ഡ് പങ്കുവച്ചതായി അറിയിച്ചു.
ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഒരു ലക്ഷം രൂപയുടെ ക്ഷീരകര്‍ഷക അവാര്‍ഡ് നെടുങ്കണ്ടം കല്ലാര്‍ മുരുപ്പേല്‍പറമ്പില്‍ സൂസമ്മ ബേബിയുടെ കുടുംബത്തിനാണ്.
വീട് അടക്കം ആകെ പത്തു സെന്റ് സ്ഥലമാണ് സാബി റഹിമിനുള്ളത്. ചീര, വെള്ളച്ചീര, പലതരം പയറിനങ്ങള്‍, വഴുതന, പാവല്‍, വെണ്ട, തക്കാളി, വിവിധയിനം കാന്താരിമുളക്, അമേരിക്കന്‍ ബീന്‍സ്, സപ്പോട്ട, വിവിധ തരം പപ്പായ, വിവിധയിനം വാഴ, ഓറഞ്ച്, ചിക്കു, ബട്ടര്‍ ഫ്രൂട്ട്, എഗ് ഫ്രൂട്ട്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങി എല്ലായിനങ്ങളും ഈ പത്ത് സെന്റില്‍ കൃഷി ചെയ്യുന്നുണ്ട്. 1000 കാടകളെ കൂടാതെ ആട്, മുട്ടക്കോഴി, ടര്‍ക്കി, അലങ്കാരക്കോഴികള്‍, താറാവ് എന്നിവയേയും വളര്‍ത്തുന്നു. ഒരിഞ്ചു ഭൂമി പോലും തരിശായി കിടക്കുന്നില്ല. കഴിഞ്ഞവര്‍ഷം 2.89 ലക്ഷം രൂപയുടെ അറ്റാദായമാണ് ഈ കുടുംബത്തിന് ലഭിച്ചത്.
കെ.വി. മാത്യുവിന്റെ പുരയിടം ഇടവിള കൃഷിക്ക് ഉത്തമ മാതൃകയാണ്. ആകെയുള്ള നാലര ഏക്കറും വിവിധ വിളകളാല്‍ സമ്പന്നമാണ്. ഇതില്‍ പാറയായിരുന്ന ഒരേക്കര്‍ മണ്ണിട്ട് നികത്തി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. റബര്‍ മരങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ച് ഇടവിളകള്‍ കൃഷി ചെയ്ത് വരുമാനമുണ്ടാക്കുന്നത് ഈ കാലഘട്ടത്തില്‍ എടുത്തുപറയാവുന്ന നേട്ടമാണ്. നാലര ഏക്കര്‍ സ്ഥലത്തു നിന്നുമായി ഏഴര ലക്ഷം രൂപയുടെ വാര്‍ഷികവരുമാനമാണു നേടുന്നത്.വിവിധയിനം ഔഷധച്ചെടികളും കാപ്പി, റബര്‍, തെങ്ങ്, കമുക്, ജാതി എന്നീ വിളകളും, കപ്പ, ചേന, കാച്ചില്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
ക്ഷീരകര്‍ഷക അവാര്‍ഡ് നേടിയ സൂസമ്മ ബേബിക്കു പ്രതിദിനം ശരാശരി 80 ലിറ്റര്‍ പാലാണ് ആറു പശുക്കളില്‍നിന്നും ലഭിക്കുന്നത്. ഗുജറാത്തിലെ ആനന്ദില്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ കന്നുകാലി വളര്‍ത്തലിലുള്ള പരിശീലനത്തില്‍ പങ്കെടുത്തിട്ടുള്ള ഇവര്‍ അയല്‍പക്കത്തുള്ള ക്ഷീരസംരംഭകരായ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. തനിമയാര്‍ന്ന പാല്‍ നെടുങ്കണ്ടം വരെയുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് നേരിട്ടെത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അധികംവരുന്ന പാല്‍ ക്രീം സെപ്പറേറ്റര്‍ ഉപയോഗിച്ച് ക്രീം തിരിച്ച് നെയ്യ് ആക്കിയും ബാക്കി തൈര് ആക്കിയുമാണ് വിപണനം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha